ഗൂഗിൾ കീപ്പ്

അപേക്ഷ സ്വീകരിക്കുക

കുറിപ്പുകൾ എഴുതുവാനായി ഗൂഗിൾ വികസിപ്പിച്ച ഒരു അപ്ലിക്കേഷനാണ് ഗൂഗിൾ കീപ്പ്. 2013 മാർച്ച് 20ന് പ്രഖ്യാപിക്കപ്പെട്ട ഗൂഗിൾ കീപ്പ്, ഇപ്പോൾ ആൻഡ്രോയ്ഡ് ഐ.ഒ.എസ്. എന്നിവയിൽ മൊബൈൽ ആപ്പ് ആയും ബ്രൗസറുകളിൽ വെബ്ബ് അപ്ലിക്കേഷനായും ലഭ്യമാണ്.[2][3][4]  2015  സെപ്റ്റംബർ  വരെയുള്ള  കണക്കുകൾ പ്രകാരം  ഗൂഗിൾ  പ്ലേയിൽ നിന്ന് 50  മില്ല്യൺ  തവണ  ഇത്  ഡൗൺലോഡ്  ചെയ്യപ്പെട്ടുകഴിഞ്ഞു.[5]

ഗൂഗിൾ കീപ്പ്
ഗൂഗിൾ കീപ്പ് ലോഗോ
വികസിപ്പിച്ചത്ഗൂഗിൾ
ആദ്യപതിപ്പ്മാർച്ച് 20, 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-03-20)
Stable release
3.4.583.05 / ഫെബ്രുവരി 14, 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-02-14)
ഓപ്പറേറ്റിങ് സിസ്റ്റംആൻഡ്രോയ്ഡ്, ക്രോം ഒ.എസ്.,[1] ഐ.ഒ.എസ്. [2]
തരംനോട്ടുകൾ എഴുതുവാൻ
അനുമതിപത്രംസൗജന്യസോഫ്റ്റ്‌വെയർ
വെബ്‌സൈറ്റ്keep.google.com

പ്രത്യേകതകൾ

തിരുത്തുക

നോട്ടുകൾക്ക് വിവിധ നിറം കൊടുക്കൽ, ചിത്രങ്ങൾ ചേർക്കൽ, ലിസ്റ്റുകൾ നിർമ്മിക്കൽ, ജിയോ-ഫെൻസിങ്ങ്, ഷെയർ  ചെയ്യാവുന്ന  നോട്ടുകൾ, നിറങ്ങൾക്കനുസരിച്ച്  സെർച്ച്  ചെയ്യൽ  തുടങ്ങി  നിരവധി ഫീച്ചറുകൾ ഗൂഗിൾ കീപ്പിലുണ്ട്.[6][7] ഉപയോക്താക്കൾക്ക്  സമയമനുസരിച്ചും  ലൊക്കേഷൻ  അനുസരിച്ചും റിമൈൻഡറുകൾ സെറ്റ് ചെയ്യാം. കീപ്പിലൂടെ സെറ്റ് ചെയ്യപ്പെട്ട റിമൈൻഡറുകൾ ഗൂഗിൾ നൗ അടക്കമുള്ള മറ്റു ഗൂഗിൾ അപ്ലിക്കേഷനുകൾക്കും ആക്സസ് ചെയ്യുവാൻ കഴിയും. ഒപ്റ്റിക്കൽ കാരക്റ്റർ റെക്കഗ്നിഷൻ  ടെക്നോളജി ഉപയോഗിച്ച്  ഇമേജുകളിലെ  ടെക്സ്റ്റുകൾ  വേർതിരിച്ചെടുക്കാം. എന്നാൽ  ഇത്  ഇംഗ്ലീഷ്  ഭാഷയിൽ  മാത്രമേ  പ്രവർത്തിക്കൂ. കീപ്പിലൂടെ  നിർമ്മിക്കപ്പെട്ട  വോയ്സ്  റെക്കോർഡിങ്ങുകൾ  താനെ  പകർത്തിയെഴുതപ്പെടും. ടെക്സ്റ്റ് നോട്ടുകൾ ചെക്ക്-ലിസ്റ്റുകളായി മാറ്റുവാനും കഴിയും.

ഉപയോക്താക്കൾക്ക് കുറിപ്പുകൾ ലേബലുകൾക്കനുസരിച്ച് തരംതിരിക്കുവാനും, അവ നിറം, റിമൈൻഡറുകൾ, ശബ്ദം, ചിത്രം, ലിസ്റ്റ് എന്നിവ ഉണ്ടോ ഇല്ലയോ  എന്നടിസ്ഥാനമാക്കി സെർച്ച് ചെയ്യാനും അനുവദിക്കുന്നു. ആൻഡ്രോയ്ഡ് ആപ്പിൽ ഇടത്തോട്ടോ വലത്തോട്ടോ ഒരു നോട്ട്  സ്വൈപ്പ് ചെയ്യുമ്പോൾ അത് ആർക്കൈവ് ആക്കപ്പെടുകയും ചെയ്യുന്നു. ആർക്കൈവ് ചെയ്യപ്പെട്ട നോട്ടുകൾ ആർക്കൈവ് സെക്ഷനിൽ കാണാം. ഒരു നോട്ടിന്റെ മറ്റൊരു കോപ്പി (ഡ്യൂപ്ലിക്കേറ്റ്) നിർമ്മിക്കുവാനും കീപ്പ് അനുവദിക്കുന്നു. ഉപയോക്താക്കൾക്ക്  വെബ്ബിൽ  നോട്ടുകളുടെ  ലിസ്റ്റ്-വ്യൂവോ  ഗ്രിഡ്-വ്യൂവോ തിരഞ്ഞെടുക്കാം. ഇതുപോലെ ആൻഡ്രോയ്ഡിൽ സിംഗിൾ-കോളം-വ്യൂവോ മൾട്ടി-കോളം-വ്യൂവോ തിരഞ്ഞെടുക്കാം.

അപ്ഡേറ്റുകൾ

തിരുത്തുക

ഒക്ടോബർ 2016ൽ, നോട്ടുകൾ പിൻ ചെയ്യുവാനുള്ള സൗകര്യം ഗൂഗിൾ ഉൾപ്പെടുത്തി.[8]

ഫെബ്രുവരി 2017ൽ, ഗൂഗിൾ ഡോക്സുമായുള്ള സമന്വയം ഏർപ്പെടുത്തുകയും, അതുവഴി വെബ്ബിൽ ഡോക്സ് ഉപയോഗിക്കുമ്പോൾ നോട്ടുകളിലേക്ക് പ്രവേശനസൗകര്യവും ഗൂഗിൾ ചെയ്തു.[9][10]

ആൻഡ്രോയ്ഡ്  വേർഷൻ

തിരുത്തുക
 
ആൻഡ്രോയ്ഡിലെ ഗൂഗിൾ കീപ്പ്

ഗൂഗിൾ കീപ്പിന്റെ  ആൻഡ്രോയ്ഡ്  മൊബൈൽ  ആപ്പ്, ആൻഡ്രോയ്ഡ്  വേർഷൻ 4.0.3 (ഐസ്ക്രീം  സാൻഡ്‌വിച്ച്)  അല്ലെങ്കിൽ  അതിന്  മുകളിലേക്കുള്ള, ഗൂഗിളിന്റെ അംഗീകാരമുള്ള  ഡിവൈസുകളിൽ  ഇൻസ്റ്റാൾ  ചെയ്യാം. കീപ്പിന്റെ  മൊബൈൽ  ആപ്പിലൂടെയോ  വെബ്ബിലൂടെയോ  നിർമ്മിക്കപ്പെട്ട  നോട്ടുകൾ  ഉപയോക്താവിന്റെ  ഗൂഗിൾ  അക്കൗണ്ട്  വഴി വിവിധ  പ്ലാറ്റ്ഫോമുകൾ തമ്മിൽ സിങ്ക്രണൈസ് ചെയ്യാം. ഇതു വഴി സേവ് ചെയ്യപ്പെട്ട നോട്ടുകൾ ഉപയോക്താവിന്  എവിടെ നിന്നു വേണമെങ്കിലും  ആക്സസ്  ചെയ്യാം, ഇന്റെർനെറ്റുവഴി  ഓഫ്‌ലൈൻ  നോട്ടുകൾ  അപ്ഡേറ്റും  ചെയ്യാം. ആൻഡ്രോയ്ഡ്  വെയറെബിൾ  മറ്റൊരു  ആൻഡ്രോയ്ഡ്  ഡിവൈസുമായി  ഒരിക്കൽ പെയർ  ചെയ്തു കഴിഞ്ഞാൽ, അതിലെ  കീപ്പിൽ  പ്രധാനപ്പെട്ട 10  നോട്ടുകൾ  പ്രദർശിപ്പിക്കും. വോയ്സ്  ഇൻപുട്ട്  വഴി  നോട്ടുകൾ  നിർമ്മിക്കുവാനും, ലിസ്റ്റുകളിൽ  പുതിയവ  ചേർക്കുവാനും അവ  ടിക്ക്  ചെയ്യുവാനും, റിമൈൻഡറുകൾ  കാണുവാനും, നോട്ടിഫിക്കേഷനുകൾ  സ്നൂസ്  ചെയ്യുവാനും  കഴിയും.

2013-ൽ ടൈം തിരഞ്ഞെടുത്ത 50 മികച്ച ആൻഡ്രോയ്ഡ് അപ്ലിക്കേഷനുകളിൽ ഗൂഗിൾ കീപ്പും ചേർക്കപ്പെട്ടു.[11]

ഐ.ഒ.എസ്.  വേർഷൻ

തിരുത്തുക

2015 സെപ്റ്റംബർ 24ന് ഗൂഗിൾ കീപ്പിന്റെ ആദ്യ ഐ.ഒ.എസ്. വേർഷൻ ഗൂഗിൾ പ്രകാശനം ചെയ്തു. ഐ.ഒ.എസ്. പതിപ്പ് 8.0 അല്ലെങ്കിൽ അതിന് മുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ, ഐപാഡ് എന്നിവയിൽ ഇത് ലഭ്യമാണ്. ആൻഡ്രോയ്ഡിലേതുപോലെ, ഉപയോക്താവിന്റെ ഗൂഗിൾ അക്കൗണ്ട് വഴി ഇതിലെ നോട്ടുകൾ, ഡിവൈസുകൾ തമ്മിൽ സിങ്ക് ചെയ്യപ്പെടും. അതുപോലെ ഫോട്ടോ, വോയ്സ് റെക്കോർഡിങ്ങ്, റിമൈൻഡറുകൾ എന്നിവയും ഇതിൽ ലഭ്യമാണ്. സൈൻ-ഇൻ ചെയ്യപ്പെട്ട ഡിവൈസുകളിൽ റിമൈൻഡറുകൾ ഐ.ഒ.എസ്.ന്റെ പുഷ് നോട്ടിഫിക്കേഷനുകൾ വഴിയും ഡെലിവർ ആകും.[12]

ക്രോം ഒ.എസ്.ന്റെ കൂടെയുള്ള ആപ്പ് വേർഷൻ

തിരുത്തുക

ക്രോം ബ്രൗസർ, ക്രോം ഒ.എസ്. എന്നിവയ്ക്കുള്ള ഗൂഗിൾ കീപ്പ് ആപ്പ് വളരെ നേരത്തേത്തന്നെ ഗൂഗിൾ നൽകിയിട്ടുള്ളതാണ്.[13] ഈ ആപ്പ്, ഓഫ്‌ലൈനായി  നോട്ടുകൾ നിർമ്മിക്കുവാനും അവ തിരുത്തുവാനും നീക്കം ചെയ്യുവാനും, കൂടാതെ ചിത്രങ്ങൾ ചേർക്കുക തുടങ്ങിയ അധിക ഫീച്ചറുകൾ എന്നിവയും നൽകുന്നു. ഗൂഗിൾ കീപ്പിന്റെ ക്രോം ആപ്പ് വിൻഡോസ്, മാക് എന്നിവ കൂടാതെ ലിനക്സിലും പ്രവർത്തിക്കുന്നു, ലിനക്സിൽ ഗൂഗിൾ ഡ്രൈവിന് പ്രത്യേകമായി ആപ്പ് ഇല്ലാതെത്തന്നെ.

ഇതും  കാണുക

തിരുത്തുക
  1. "Chrome Web Store - Google Keep". Chrome Web Store. Retrieved June 14, 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. 2.0 2.1 "Google Keep on the App Store". App Store. Retrieved September 24, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. "Google Keep application page on Google Play". Google Play. Retrieved January 7, 2014.
  4. Dan Graziano (March 20, 2013). "Google launches Google Keep note-taking service [video]". BGR.
  5. "Google Keep". Google Keep - notes and lists. Google Play. November 18, 2014. Retrieved September 24, 2015.
  6. "Why you should use google keep". Lifehacker.com. Retrieved 18 November 2014.
  7. "Google Keep now lets you share lists with friends and family, filter notes by attributes". venturebeat.com. Retrieved 18 November 2014.
  8. Whitwam, Ryan (October 19, 2016). "[Update: App shortcuts too] New Google Keep update adds note pinning [APK Download]". Android Police. Retrieved January 6, 2017. {{cite web}}: Italic or bold markup not allowed in: |publisher= (help)
  9. Anima, Mario (February 28, 2017). "Capture ideas in Google Keep, bring them to life in Google Docs". The Keyword Google Blog. Google. Retrieved March 1, 2017.
  10. Perez, Sarah (February 28, 2017). "Google's note-taking app Keep joins G Suite, now integrates with Google Docs". TechCrunch. AOL. Retrieved March 1, 2017.
  11. Newman, Jared (June 30, 2013). "50 Best Android Apps for 2013". Time. Retrieved September 16, 2013.
  12. Welch, Chris (September 24, 2015). "Google Keep is now available on iPhone and iPad". The Verge. Retrieved September 24, 2015.
  13. Seth Rosenblatt (May 2, 2013). "Google Keep note-taking comes to Chrome". http://www.cnet.com/. CNET. Retrieved April 8, 2014. {{cite web}}: External link in |website= (help)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_കീപ്പ്&oldid=4020546" എന്ന താളിൽനിന്ന് ശേഖരിച്ചത്