ഗുൾബുദ്ദീൻ ഹെക്മത്യാർ
അഫ്ഗാനിസ്താനിലെ മുൻ പ്രധാനമന്ത്രിയും പ്രമുഖ അഫ്ഗാൻ മുജാഹിദീൻ രാഷ്ട്രീയ-സൈനികവിഭാഗമായ ഹിസ്ബ് ഇ ഇസ്ലാമിയുടെ സ്ഥാപകനും നേതാവുമാണ് ഗുൾബുദ്ദീൻ ഹെക്മത്യാർ (പഷ്തു: ګلبدین حکمتیار) (ജനനം 1947). 1980-കളിൽ സോവിയറ്റ് സേനക്കെതിരെയുള്ള അഫ്ഗാൻ പ്രതിരോധത്തിലും, തുടർന്ന് തൊണ്ണൂറുകളിലെ ആഭ്യന്തരയുദ്ധങ്ങളിലും പ്രമുഖപങ്കുവഹിച്ച മൗലിക ഇസ്ലാമികവാദി കക്ഷിയായിരുന്നു, ഹെക്മത്യാറിന്റെ ഹിസ്ബ് ഇ ഇസ്ലാമി. ഇദ്ദേഹം 1993 മുതൽ 1994 വരെ മുജാഹിദിൻ ഭരണ അഫ്ഗാനിസ്താന്റേയും പിന്നീട് 1996-97 കാലയളവിൽ വടക്കൻ സഖ്യത്തിന്റേയും പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്.
ഗുൾബുദ്ദീൻ ഹെക്മത്യാർ ګلبدین حکمتیار | |
---|---|
![]() | |
അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രി | |
ഓഫീസിൽ 1993 ജൂൺ 17 – 1994 ജൂൺ 28 | |
പ്രസിഡന്റ് | ബുർഹനുദ്ദീൻ റബ്ബാനി |
മുൻഗാമി | അബ്ദുൾ സബുർ ഫരീദ് കോഹിസ്താനി |
പിൻഗാമി | അർസല റഹ്മാനി (താൽക്കാലികം) |
ഓഫീസിൽ 1996 ജൂൺ 26 – 1996 സെപ്റ്റംബർ 27 | |
പ്രസിഡന്റ് | ബുർഹനുദ്ദീൻ റബ്ബാനി |
മുൻഗാമി | അഹ്മദ് ഷാ അഹ്മദ്സായ് (താൽക്കാലികം) |
പിൻഗാമി | മുഹമ്മദ് റബ്ബാനി |
വടക്കൻ സഖ്യത്തിന്റെ പ്രധാനമന്ത്രി | |
ഓഫീസിൽ 1996 സെപ്റ്റംബർ 27 – 1997 ഓഗസ്റ്റ് 11 | |
പ്രസിഡന്റ് | ബുർഹനുദ്ദീൻ റബ്ബാനി |
മുൻഗാമി | പുതിയ പദവി |
പിൻഗാമി | അബ്ദുൾ റഹീം ഗഫൂർസായ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കുന്ദുസ്, അഫ്ഗാനിസ്താൻ |
രാഷ്ട്രീയ കക്ഷി | ഹിസ്ബ്-ഇ ഇസ്ലാമി |
സൈനികസേവനം | |
കൂറ് | അഫ്ഗാൻ മുജാഹിദീൻ ഹിസ്ബ് ഇ ഇസ്ലാമി (ഗുൾബുദ്ദീൻ) |
വർഷങ്ങളുടെ സേവനം | 1975 – present |
കമാൻഡുകൾ | ഹിസ്ബ് ഇ ഇസ്ലാമി (ഗുൾബുദ്ദീൻ) |
യുദ്ധങ്ങൾ/സംഘട്ടനങ്ങൾ | അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം അഫ്ഗാൻ ആഭ്യന്തരയുദ്ധം അഫ്ഗാനിസ്താനിലെ യുദ്ധം (2001–ഇന്നുവരെ) |
മുജാഹിദീൻ നേതാക്കളിലെ വിവാദപുരുഷനായ ഇദ്ദേഹം സോവിയറ്റ് സേനക്കെതിരെ യുദ്ധം ചെയ്യുന്നതിനു പകരം മറ്റു മുജാഹിദ്ദീൻ വിഭാഗങ്ങളുമായി പോരാടുന്നതിലും അന്യായമായി സാധാരണക്കാരെ കൊലപ്പെടുത്തുന്നതിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് ആരോപണങ്ങളുണ്ട്.[1] ഇങ്ങനെ മറ്റ് പ്രതിരോധകക്ഷികളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയ ചരിത്രമുണ്ടെങ്കിൽക്കൂടിയും[ഖ] സോവിയറ്റ് യൂനിയനെതിരെയുള്ള പോരാട്ടങ്ങൾക്കായി ഏറ്റവുമധികം വിദേശസഹായം കരസ്ഥമാക്കിയ പ്രതിരോധകക്ഷിയായിരുന്നു, ഗുൾബുദ്ദീൻ ഹെക്മത്യാറീന്റെ ഹിസ്ബ് ഇ ഇസ്ലാമി. പാകിസ്താനിൽ കാര്യമായ സ്വാധീനമുള്ള ഇസ്ലാമികപ്രസ്ഥാനമായ ജമാ അത്ത്-ഇ ഇസ്ലാമിയുടേയും, ഐ.എസ്.ഐയുടേയും[ക] ഏറ്റവും പ്രിയപ്പെട്ട കക്ഷിയായിരുന്നു ഇത്.[2]
അൽ ഖ്വയ്ദയുമായും താലിബാനുമായും ചേർന്ന് തീവ്രവാദപ്രവർത്തനങ്ങളിലേർപ്പെടുന്നു എന്നതിന്റെ പേരിൽ 2003-ൽ യു.എസ്. വിദേശകാര്യമന്ത്രാലയം ഇദ്ദേഹത്തെ ആഗോളതീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.[3] ഇന്ന് ഹമീദ് കർസായി നയിക്കുന്ന അഫ്ഗാൻ ഭരണകൂടത്തിന്റെ പ്രധാന എതിരാളികളിലൊരാളായ ഹെക്മത്യാർ, പഷ്തൂൺ ദേശീയവാദത്തിന്റെ വക്താവാണ്.[4]
ജീവിതരേഖ തിരുത്തുക
1947-ൽ വടക്കൻ അഫ്ഗാനിസ്താനിലെ ഖുന്ദുസിനടുത്തുള്ള ഇമാം സാഹിബിലാണ് ഗുൾബുദ്ദീൻ ഹെക്മത്യാർ ജനിച്ചത്. ഒരു ഖരോതി ഘൽജി ആയിരുന്ന ഇദ്ദേഹം കുറച്ചുകാലം കാബൂളിലെ പോളിടെക്നിക്കിൽ പഠനം നടത്തിയിരുന്നു. ഇസ്ലാമികവാദികളുടെ കൂട്ടത്തിൽ ചേർന്നതിനു ശേഷം ഒരു മാവോവാദി വിദ്യാർത്ഥിയുടെ കൊലപാതകത്തിന്റെ പേരിൽ 1970കളുടെ തുടക്കത്തിൽ ഇദ്ദേഹം ജയിൽശിക്ഷയും അനുഭവിച്ചിരുന്നു.
മുഹമ്മദ് ദാവൂദിന്റെ ഭരണകാലത്ത് അറസ്റ്റിൽ നിന്നും രക്ഷപ്പെട്ട് പാകിസ്താനിലെ പെഷവാറിലേക്ക് കടന്ന ഹെക്മത്യാർ, 1976-ൽ ഹിസ്ബ് ഇ ഇസ്ലാമിയി അഫ്ഗാനിസ്താൻ എന്ന കക്ഷിയുണ്ടാക്കി. വംശീയനേതാക്കളേയും മുല്ലമാരേയും സൂഫികളേയും എതിർത്തിരുന്ന ഹെക്മത്യാർ, മൗലികഇസ്ലാമികനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള രാജ്യമാണ് വിഭാവനം ചെയ്തിരുന്നത്. മാർക്സിസ്റ്റ് ഭരണത്തിനെതിരെ പോരാടിയ ഏറ്റവും മൗലികവാദിയും കർക്കശക്കാരനുമായ നേതാവായിരുന്നു ഹെക്മത്യാർ എന്ന് വിലയിരുത്തപ്പെടുന്നു.[2]
മറ്റു പ്രതിരോധകക്ഷികളുമായുള്ള നിസ്സഹകരണമനോഭാവം തിരുത്തുക
അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികളിൽ മുൻപന്തിയിൽ നിന്ന പ്രസ്ഥാനമാണ് ഹെക്മത്യാറീന്റെ ഹിസ്ബ് ഇ ഇസ്ലാമി എങ്കിലും, മറ്റു പ്രതിരോധകക്ഷികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ഏറ്റവും വിമുഖത കാണിച്ച കക്ഷിയായിരുന്നു ഇത്.
1980-ൽ പ്രതിരോധകക്ഷികൾ അബ്ദുൾ റസൂൽ സയ്യഫിന്റെ അദ്ധ്യക്ഷതയിൽ ആദ്യമായി രൂപീകരിച്ച ഇത്തിഹാദ്-ഇ ഇസ്ലാമി ബരായെ അസാദിയി അഫ്ഗാനിസ്താൻ (ഇസ്ലാമിക് യൂനിയൻ ഫോർ ദ് ലിബറേഷൻ ഓഫ് അഫ്ഗാനിസ്താൻ) എന്ന സഖ്യത്തിൽ മറ്റെല്ലാ പ്രതിരോധകക്ഷികളും അംഗമായപ്പോൾ ഹെക്മത്യാർ മാത്രം വിട്ടുനിന്നു.[2] ഇതിനു പുറമേ 1989-ൽ ജലാലാബാദിൽ മുജാഹിദീനുകൾക്ക് നേരിട്ട പരാജയത്തിനു പിന്നാലെ മുജാഹിദീനുകളുടെ ഇടക്കാലസർക്കാരിനുള്ള പിന്തുണ ഹെക്മത്യാർ പിൻവലിച്ചു. ഇതോടെ ഇടക്കാലസർക്കാർ തകരുകയും ചെയ്തു.
1992 ഏപ്രിലിൽ, കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ പതനം ആസന്നമായിരിക്കുന്ന ഘട്ടത്തിൽ പെഷവാറിൽ വച്ച് അധികാരം ഏറ്റെടുക്കുന്നതിന് മുജാഹിദീൻ കക്ഷികൾ പരസ്പരം അംഗീകരിച്ച, പെഷവാർ ധാരണയും ഹെക്മത്യാർ അംഗീകരിച്ചിരുന്നില്ല.[5]
മുജാഹിദീൻ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷവും, അഹ്മദ് ഷാ മസൂദിന്റെ ജാമിയത്ത് സേനയുമായും, ജനറൽ ദോസ്തമിന്റെ സേനയുമായും, പിന്നീട് താലിബാനുമായും[ഗ] ഹെക്മത്യാർ പോരാടിക്കൊണ്ടിരുന്നു.
തോൽവിയും പലായനവും തിരുത്തുക
ഹെക്മത്യാറിനെ പരാജയപ്പെടുത്തുന്നതിന് റബ്ബാനിയുടെയും, നബി മുഹമ്മദിയുടേയും സൈന്യം താലിബാനോട് കൂട്ടുചേർന്നിരുന്നു. 1995-ന്റെ തുടക്കത്തിൽ താലിബാൻ, ഹെക്മത്യാറീന്റെ സേനയെ അവരുടെ ആസ്ഥാനമായ കാബൂളിനടുത്തുള്ള ചാരാസ്യാബിൽ വച്ച് പരാജയപ്പെടുത്തി. ഇതിനെത്തുടർന്ന് കാബൂളിന് കിഴക്കുള്ള സരോബിയിലേക്ക് ഹെക്മത്യാറിന് പലായനം ചെയ്യെണ്ടി വന്നു[5].
കുറിപ്പുകൾ തിരുത്തുക
- ക.^ സോവിയറ്റ് സേനയുമായുള്ള യുദ്ധത്തിൽ മുജാഹിദിനുകൾക്ക് വിദേശസഹായം സംഘടിപ്പിച്ചുകൊടുത്തിരുന്നതും വിതരണം ചെയ്തിരുന്നതും ഐ.എസ്.ഐ. മുഖാന്തരമായിരുന്നു.
- ഖ.^ 1980-കളുടെ തുടക്കം മുതൽ തന്നെ ഗുൾബുദ്ദീൻ ഹെക്മത്യാറും, മറ്റൊരു പ്രധാന പ്രതിരോധകക്ഷി നേതാവായ ബുർഹാനുദ്ദീൻ റബ്ബാനിയുടെ സൈനികനേതാവ് അഹ്മദ് ഷാ മസൂദും തമ്മിൽ വൻ ശത്രുതയിലായിരുന്നു. സോവിയറ്റ് സേനയുടെ പിന്മാറ്റത്തിനു മുൻപും പിൻപുമായി ഇരുവിഭാഗങ്ങളും തമ്മിൽ നിരവധി സംഘർഷങ്ങളൂണ്ടായിട്ടുണ്ട്. 1989 ജൂണിൽ ഹെക്മത്യാറീന്റെ ഒരു സൈന്യാധിപനായിരുന്ന സയ്യിദ് ജമാലിന്റെ നേതൃത്വത്തിൽ മസൂദിന്റെ കീഴിലുള്ള നിരവധി ജാമിയത് സേനാംഗങ്ങളെ കൊലപ്പെടുത്തിയിരുന്നു.
- ഗ.^ 1994 സെപ്റ്റംബർ/ഒക്ടോബർ സമയത്ത്, ഹെക്ബത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയുടെ നിയന്ത്രണത്തിലായിരുന്ന സ്പിൻ ബാൾഡാക്കിലെ (Spin Baldak) ഒരു അതിർത്തികേന്ദ്രം (ബോർഡർ പോസ്റ്റ്) കൈയടക്കുന്നതോടെയാണ് താലിബാൻ ആദ്യമായി ജനശ്രദ്ധയിൽ വരുന്നത്. ഏതാണ്ട് ഇതേ സമയത്തുതന്നെ, തോബ അച്ചാക്സായ്-ലുള്ള ഹെക്മത്യാറീന്റെ ഒരു ആയുധകേന്ദ്രവും താലിബാൻ പിടിച്ചെടുത്തു. ഈ കേന്ദ്രത്തിൽ, ഏതാണ്ട് 80,000-ത്തോളം കലാഷ്നിക്കോവ് അസാൾട്ട് റൈഫിളുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
അവലംബം തിരുത്തുക
- ↑ Bergen, Peter L., Holy war, Inc. : inside the secret world of Osama bin Laden, New York : Free Press, c2001., p.69-70
- ↑ 2.0 2.1 2.2 Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറങ്ങൾ. 314–320. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Designation of Gulbuddin Hekmatyar as a Terrorist". Press Statement. United States Department of State. 19 February 2003. മൂലതാളിൽ നിന്നും 2003-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-06.
- ↑ Vogelsang, Willem (2002). "Epilogue: Six years on". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറം. 341. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 5.0 5.1 Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറങ്ങൾ. 322–325. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)