അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട ഒരു വലതുപക്ഷ ഇസ്ലാമിക രാഷ്ട്രീയകക്ഷിയായ ജാമിയത്ത്-ഇ ഇസ്ലാമിയുടെ സ്ഥാപകനാണ് ഗുലാം മുഹമ്മദ് നിയാസി (Ghulam Mohammad Niazi) (ജീവിതകാലം 1932-1979). രാജ്യത്തെ അടിസ്ഥാനഇസ്ലാമികവാദപ്രസ്ഥാനങ്ങളുടെ തുടക്കക്കാരനായ നിയാസിക്ക്, അഫ്ഗാനിസ്താനിലെ രാഷ്ട്രീയത്തിൽ പ്രശസ്തരായ വലതുപക്ഷരാഷ്ട്രീയനേതാക്കൾ, ശിഷ്യന്മാരും, അനുയായികളുമായുണ്ട്. ബുർഹനുദ്ദീൻ റബ്ബാനി, അബ്ദുൾ റസൂൽ സയഫ്[ഖ] തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു. കൂട്ടത്തിലെ മറ്റൊരു പ്രമുഖനാണ് ഗുൾബുദ്ദീൻ ഹെക്മത്യാർ.[ഗ][1]

ഗുലാം മുഹമ്മദ് നിയാസി

ജീവിതരേഖ തിരുത്തുക

1932-ൽ ഗസ്നിയിൽ ജനിച്ച ഗുലാം മുഹമ്മദ് നിയാസി, ഈജിപ്തിലെ പ്രശസ്തമായ അൽ-അസർ സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തരബിരുദം കരസ്ഥമാക്കിയത്. പഠനത്തിനു ശേഷം 1957-ൽ അഫ്ഗാനിസ്താനിൽ തിരിച്ചെത്തിയ ഇദ്ദേഹം കാബൂൾ സർവകലാശാലയിൽ പ്രൊഫസറായി. വളരെപ്പെട്ടെന്നുതന്നെ സർവകലാശാലയിലെ ഇസ്ലാമികപഠനവിഭാഗത്തിന്റെ തലവനായും അദ്ദേഹം മാറി. ഈജിപ്തിലെ ഇഖ്‌വാൻ അൽ മുസ്ലിമുൽ (മുസ്ലീം ബ്രദർഹുഡ്) എന്ന സംഘടനയിൽ ആകൃഷ്ടനായാണ് അദ്ദേഹം അഫ്ഗാനിസ്താനിൽ അത്തരം ഒരു പ്രസ്ഥാനത്തിന് രൂപം നൽകിയത്.[ക][1]

ഇസ്ലാമിക ഐക്യത്തിൽ വിശ്വസിച്ചിരുന്ന നിയാസി, അഫ്ഗാനിസ്താനിൽ ഒരു ആധുനിക ഇസ്ലാമികസർക്കാരിനു വേണ്ടി പ്രവർത്തിച്ചു. 1972-ൽ നിയാസിയുടെ ശിഷ്യനായ ബുർഹനുദ്ദീൻ റബ്ബാനി, ജാമിയത്ത് ഇ ഇസ്ലാമിയുടെ നേതൃസ്ഥാനം, നിയാസിയിൽ നിന്നും ഏറ്റെടുത്തു.

1974-ൽ മുഹമ്മദ് ദാവൂദ് ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ, നിയാസിയെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് നൂർ മുഹമ്മദ് താരക്കിയുടെ നേതൃത്വത്തിലുള്ള ഖൽഖി സർക്കാരിന്റെ കാലത്ത് 1979 മേയ് 28-ന് ഇദ്ദേഹത്തെ വധിക്കുകയും ചെയ്തു. [2]

കുറിപ്പുകൾ തിരുത്തുക

  • ക. ^ അതുകൊണ്ടാണ് അഫ്ഗാനിസ്താനിലെ ഇസ്ലാമികവാദികൾ ഇഖ്‌വാനികൾ എന്ന പേരിൽ അറിയപ്പെടുന്നത്.
  • ഖ. ^ ഇരുവരും പിൽക്കാലത്ത് സോവിയറ്റ് യൂനിയനെതിരെയുൾല യുദ്ധത്തിൽ അവരവരുടെ വിഭാഗങ്ങളെ നയിച്ചിരുന്നു.
  • ഗ. ^ സാസ്മാൻ-ഇ ജവാനാൻ ഇ മുസുൽമാൻ എന്ന മുസ്ലീം യുവസംഘടനയുടെ നേതാവായിരുന്നു ഗുൾബുദ്ദീൻ ഹെക്മത്യാർ. പിന്നീട് 1970-കളിൽ കാബൂളിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെയും തുടർന്ന് സോവിയറ്റ് സേനക്കെതിരെയും പോരാടിയ ഒരു പ്രതിരോധകക്ഷിയുടെ നേതാവായി.

അവലംബം തിരുത്തുക

  1. 1.0 1.1 Vogelsang, Willem (2002). "18-Changing Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 298. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "Ghulam Mohammad Niazi". അഫ്ഗാനിസ്താൻ ഓൺലൈൻ (in ഇംഗ്ലീഷ്). 2001. Archived from the original on 2010-08-12. Retrieved 2010 മേയ് 20. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗുലാം_മുഹമ്മദ്_നിയാസി&oldid=3630597" എന്ന താളിൽനിന്ന് ശേഖരിച്ചത്