ഗീത കോഡ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഇന്ത്യൻ രാഷ്ട്രീയക്കാരിയും ഭാരതീയ ജനതാ പാർട്ടി അംഗവും സിംഗ്ഭൂം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗവുമാണ് ഗീത കോഡ. നേരത്തെ അവർ ജയ് ഭാരത് സാമന്ത പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിച്ചിരുന്നു.[1] 2024 ഫെബ്രുവരി 26 ന് അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട് അതേ ദിവസം തന്നെ ബിജെപിയിൽ ചേർന്നു.[2]

Geeta Koda
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
17 June 2019
മുൻഗാമിLaxman Giluwa
വ്യക്തിഗത വിവരങ്ങൾ
ജനനം26 September 1983
Singhbhum, Jharkhand, India
രാഷ്ട്രീയ കക്ഷിJai Bharat Samanta Party(2009-2018) Indian National Congress (2018-2024) Bharatiya Janata Party(2024-)
പങ്കാളിMadhu Koda (m. 2004)

രാഷ്ട്രീയ ജീവിതം

തിരുത്തുക

പശ്ചിമ സിംഗ്ഭൂം ജില്ലയിലെ ജഗന്നാഥ്പൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഗീത കോഡ.[3][4] ഗീത ഒരു ഹോ വംശജയാണ്. ഹോ ഒരു പട്ടികവർഗ്ഗ ഗോത്രമാണ്.[3] ജാർഖണ്ഡിലെ മുൻ മുഖ്യമന്ത്രിയായ മധു കോഡയെയാണ് അവർ വിവാഹം കഴിച്ചത്.

2017 ഫെബ്രുവരിയിൽ, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻ സ്റ്റിയറിംഗ് കമ്മിറ്റി (ഇന്ത്യ റീജിയൻ) അംഗമായി ഗീത കോഡയെ നിയമിച്ചു.[3]

പുരസ്കാരങ്ങളും ബഹുമതികളും

തിരുത്തുക
  • സാമൂഹ്യക്ഷേമ (അഭിലാഷ ജില്ലകൾ) പ്രവർത്തനങ്ങൾക്ക് 2019 ലെ ചാമ്പ്യൻസ് ഓഫ് ചേഞ്ച് അവാർഡ്. 2020 ജനുവരി 20 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽവെച്ച് ശ്രീ പ്രണബ് മുഖർജി പുരസ്കാരം സമ്മാനിച്ചു.

പരാമർശങ്ങൾ

തിരുത്തുക
  1. News, India TV; Kumar, Raju (2024-02-26). "Geeta Koda, Congress party's lone Lok Sabha MP from Jharkhand, joins BJP | India News – India TV". www.indiatvnews.com (in ഇംഗ്ലീഷ്). Retrieved 2024-02-26. {{cite web}}: |last= has generic name (help)
  2. "Congress's lone Jharkhand MP Geeta Koda quits party, joins BJP". India Today (in ഇംഗ്ലീഷ്). Retrieved 2024-02-26.
  3. 3.0 3.1 "Geeta Koda becomes member of CWP steering committee". Hindustantimes.com. 20 February 2017. Retrieved 20 November 2018. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "hindustantimes.com" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. "Geeta Koda, the youngest MLA in Jharkhand assembly". Sify.com. Archived from the original on 15 February 2017. Retrieved 20 November 2018.
"https://ml.wikipedia.org/w/index.php?title=ഗീത_കോഡ&oldid=4099432" എന്ന താളിൽനിന്ന് ശേഖരിച്ചത്