ചിത്രകാരിയും ചലച്ചിത്രപ്രവർത്തകയും ആനിമേഷൻ ചിത്രങ്ങളുടെ സംവിധായികയുമാണ് ഗീതാഞ്ജലി റാവു(ജനനം : 1972). കാൻ ഹ്രസ്വ ചലച്ചിത്രമേളയിലെ കൊഡാക് ഡിസ്‌കവറി അവാർഡ്-2011 എന്ന പുരസ്‌കാരത്തിനായുള്ള കാൻ ക്രിട്ടിക്‌സ് വീക്ക് എന്ന ചലച്ചിത്രമേളയുടെ ജൂറിയായിരുന്നു.[1]

Gitanjali Rao
ജനനം1972 (വയസ്സ് 51–52)
ദേശീയതIndian
തൊഴിൽFilm director, animator
അറിയപ്പെടുന്നത്Printed Rainbow
True Love Story

ജീവിതരേഖ

തിരുത്തുക

മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആർട്ടിൽ നിന്ന് ബിരുദം നേടി. ഗീതാഞ്ജലിയുടെ 'പ്രിന്റഡ് റെയിൻബോ' എന്ന ആനിമേറ്റഡ് ഹ്രസ്വചിത്രം കാൻ ഹ്രസ്വ ചലച്ചിത്രമേളയിൽ 2006 ൽ മൂന്ന് പുരസ്‌കാരം നേടിയിരുന്നു. നൂറോളം മേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് 25 ലധികം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘പ്രിന്റഡ് റെയിൻബോ’ക്ക് ശേഷം എട്ടുവർഷങ്ങൾ കഴിഞ്ഞ് ഗീതാഞ്‌ജലി സംവിധാനം ചെയ്‌ത `ട്രൂ ലൗവ്‌ സ്റ്റോറി' കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു.[2] ഈ ചിത്രം കേരളത്തിൽ നടന്ന അന്തർദേശീയ ഡോക്യുമെന്ററി ചലച്ചിത്ര മേളയിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മുംബൈ നഗരത്തിൽ ബോളിവുഡിനുള്ള സ്വാധീനം ആനിമേഷനിലൂടെ അവതരിപ്പിക്കുന്നതാണ് ‘ട്രൂ ലവ് സ്റ്റോറി’. ട്രൂ ലവ് സ്റ്റോറി ലോകത്തിലെ ഒൻപത് പ്രധാന ചലച്ചിത്രോത്സവങ്ങളിലെ മത്സരവിഭാഗത്തിലേക്ക് ഇതുവരെയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചിത്രങ്ങൾ

തിരുത്തുക

കൊച്ചി മുസിരിസ് ബിനലെയിൽ

തിരുത്തുക

കൊച്ചി മുസിരിസ് ബിനലെ 2012 ൽ ‘പ്രിന്റഡ് റെയിൻബോ’ പ്രദർശിപ്പിച്ചിരുന്നു[3]

പുരസ്കാരങ്ങൾ

തിരുത്തുക
  • അന്തർദേശീയ ഡോക്യുമെന്ററി ചലച്ചിത്ര മേളയിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം (2014)
  • കാൻ ഹ്രസ്വ ചലച്ചിത്രമേളയിൽ 2006 ൽ പുരസ്‌കാരം
  1. "ഗീതാഞ്ജലി റാവു കാൻ ജൂറിയിൽ". www.mathrubhumi.com. Archived from the original on 2015-09-14. Retrieved 2014 ഓഗസ്റ്റ് 20. {{cite web}}: Check date values in: |accessdate= (help)
  2. "ഗീതാഞ്ജലി റാവുവിന്റെ 'ട്രൂ ലവ് സ്റ്റോറി' കാനിൽ മത്സരവിഭാഗത്തിലേക്ക്". www.thekeralanow.com. Archived from the original on 2014-08-28. Retrieved 2014 ഓഗസ്റ്റ് 20. {{cite web}}: Check date values in: |accessdate= (help)
  3. "Gitanjali Rao". kochimuzirisbiennale.org. Archived from the original on 2013-09-06. Retrieved 2014 ഓഗസ്റ്റ് 20. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗീതാഞ്ജലി_റാവു&oldid=4099435" എന്ന താളിൽനിന്ന് ശേഖരിച്ചത്