ഗിർഗാവ് ചൗപാട്ടി
മുംബൈയിലെ ഗിർഗാവ് പ്രദേശത്ത് മറൈൻ ഡ്രൈവിനടുത്തുള്ള പ്രശസ്തമായ ഒരു കടൽത്തീരമാണ് ഗിർഗാവ് ചൗപാട്ടി (മറാഠി: गिरगाव चौपाटी)[1]. ഗണേഷ് വിസർജൻ ഉത്സവത്തിന് പ്രസിദ്ധമാണ് ഈ ബീച്ച്. മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്നും ആയിരക്കണക്കിന് സഞ്ചാരികളാണ് ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുവാനായി ഇവിടെയെത്തുന്നത്. എല്ലാ വർഷവും 'രാംലീലാ' ആഘോഷം നടക്കുന്ന നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ ഒന്നാണ് ഇത്. കടൽത്തീരത്ത് നിരവധി ഭേൽപുരി, പാനിപ്പുരി, റാഗഡാ പട്ടി, പാവ് ബാജി തുടങ്ങിയ ലഘുഭക്ഷണങ്ങൾ കച്ചവടം ചെയ്യുന്നവരെ കാണാം. സന്ദർശകർക്ക് വിരിച്ചിരിക്കുവാനായി പായകൾ വാടകയ്ക്ക് നൽകുന്നവരും ഇവിടെയുണ്ട്.
ഗിർഗാവ് ചൗപാട്ടി ചൗപാട്ടി | |
---|---|
Neighbourhood | |
ഗിർഗാവ് ചൗപാട്ടി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
മെട്രോ | മുംബൈ |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
മുംബൈ ഭീകരാക്രമണത്തിലെ തീവ്രവാദി അജ്മൽ കസബ് പിടിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തത് ഈ പ്രദേശത്തുവെച്ചാണ്. കസബിനെ അറസ്റ്റ് ചെയ്ത പൊലീസുകാരനായ തുക്കാറാം ഓംബ്ലെയുടെ ഒരു വെങ്കല പ്രതിമ 2009 നവംബർ 26 ന് ഇവിടെ സ്ഥാപിക്കപ്പെട്ടു[2].
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഗിർഗാവ് ചൗപാട്ടി, മുംബൈ ടൂറിസം Archived 2018-07-22 at the Wayback Machine.
- ഗിർഗാവ് ചൗപാട്ടി, മുംബൈ.ഓർഗ്.യുകെ