തുക്കാറാം ഓംബ്ലെ
മുംബൈ പോലീസിലെ ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ASI), ആയിരുന്നു തുക്കാറാം ഓംബ്ലെ(c.1954 - 27 നവംബർ 2008)[1]. 2008 ലെ മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരരെ നേരിടാനിടയായ സംഭവത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. അജ്മൽ കസബ് എന്ന ഭീകരനെ ഗിർഗാവ് ചൗപാട്ടി എന്ന സ്ഥലത്ത് വച്ച് ജീവനോടെ പിടികൂടുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കസബിനെ പിന്നീട് ശിക്ഷിച്ചു തൂക്കിലേറ്റുകയായിരുന്നു. 2009 ജനുവരി 26-ന് ഇന്ത്യൻ സർക്കാർ അസാധാരണമായ ധീരതയ്ക്കും ഉത്തരവാദിത്തവിജയത്തിനുമുള്ള ഏറ്റവും ഉയർന്ന സമാധാനകാല പുരസ്കാരമായ അശോക ചക്രം എന്ന ബഹുമതി നൽകി ആദരിച്ചു[2].
തുക്കാറാം ഗോപാൽ ഓംബ്ലെ | |
---|---|
ജനനം | c. 1954 |
മരണം | 27 നവംബർ 2008 (വയസ്സ് 53–54) മുംബൈ, ഇന്ത്യ |
പുരസ്കാരങ്ങൾ | Ashoka Chakra |
Police career | |
വകുപ്പ് | മുംബൈ പോലീസ് |
സർവീസിലിരുന്നത് | 1991 – 27 നവംബർ 2008 |
റാങ്ക് | അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ |
അവലംബം
തിരുത്തുക- ↑ Ashish Khetan; Bachi Karkaria; Chris Khetan; George Koshy; Harsh Joshi; Julio Riberio; Rahul Shivshankar (2009). 26/11 Mumbai Attacked. Roli Books Private Limited. ISBN 9789351940708. Retrieved 16 March 2017.
- ↑ "11 security personnel to get Ashok Chakra". Archived from the original on 2009-02-03. Retrieved 2009-01-25.