ഗാൽവെസ്റ്റൺ (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രോപ്പോളിറ്റൻ പ്രദേശത്ത് അമേരിക്കയുടെ ഗൾഫ് തീരത്തോട് ചേർന്ന് ഗാൽവെസ്റ്റൺ ദ്വീപിൽ സ്ഥിതി ചെയ്യുന്ന നഗരവും ഗാൽവെസ്റ്റൺ കൗണ്ടിയുടെ ആസ്ഥാനവുമാണ് ഗാൽവെസ്റ്റൺ. 2005ലെ യു.എസ്. സെൻസസ് പ്രകാരം ഇവിടുത്തെ മൊത്തം ജനസംഖ്യ 57,466 ആണ്. ഗാൽവെസ്റ്റണിൽ നിന്ന് മെയിൻലാൻഡിലേയ്ക്ക് നഗരത്തിനു വടക്ക് ഗാൽവെസ്റ്റൺ കോസ്‌വേ വഴിയും, പടിഞ്ഞാറ് ടോൾ ബ്രിഡ്ജ് വഴിയും, കിഴക്ക് ഫെറി ബോട്ട് സർവീസ് വഴിയും എത്തിച്ചേരാൻ സാധിക്കും.
സിറ്റി ഓഫ് ഗാൽവെസ്റ്റൺ | ||
---|---|---|
![]() ഇടത്തുനിന്ന് വലത്തോട്ട്, മുകളിൽനിന്ന് താഴേയ്ക്ക്. വൺ മൂഡി പ്ലാസാ, ബാലിനീസ് റൂം, ഗാൽവെസ്റ്റൺ കടൽത്തീരം, മൂഡി ഗാർഡൻസ്, ദി സ്ട്രാൻഡ്. | ||
| ||
Nickname(s): ഒലിയാൻഡർ നഗരം | ||
ടെക്സസ് സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നു | ||
![]() | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | ടെക്സസ് | |
കൗണ്ടികൾ | ഗാൽവെസ്റ്റൺ | |
ഇൻകോർപ്പൊറേറ്റഡ് | 1839 | |
Government | ||
• മേയർ | ലിഡ ആൻ തോമസ് | |
വിസ്തീർണ്ണം | ||
• ആകെ | 539.6 കി.മീ.2(208.3 ച മൈ) | |
• ഭൂമി | 119.5 കി.മീ.2(46.1 ച മൈ) | |
• ജലം | 420.1 കി.മീ.2(162.2 ച മൈ) | |
ഉയരം | 2 മീ(7 അടി) | |
ജനസംഖ്യ (2005) | ||
• ആകെ | 57,466 | |
• ജനസാന്ദ്രത | 478.9/കി.മീ.2(1,240/ച മൈ) | |
• ഡെമോണിം | Galvestonian | |
സമയമേഖല | UTC-6 (CST) | |
• Summer (DST) | UTC-5 (CDT) | |
പിൻ കോഡുകൾ | 77550-77555 | |
Area code(s) | 409 | |
FIPS കോഡ് | 48-28068[1] | |
GNIS feature ID | 1377745[2] | |
വെബ്സൈറ്റ് | www.cityofgalveston.org |
1900ൽ വീശിയടിച്ച ചുഴലിക്കാറ്റിന്റെ പേരിലാണ് ഗാൽവെസ്റ്റൺ ലോകമൊട്ടുക്ക് അറിയപ്പെടാൻ തുടങ്ങിയത്. ഈ ചുഴലിക്കാറ്റ് വിതച്ച ദുരന്തം അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി ഇന്നും അവശേഷിക്കുന്നു. 10മൈൽ(16-കി.മീ) നീളവും 17അടി(5.18മീ) ഉയരവുമുള്ള കടൽഭിത്തി ഇന്ന് നഗരത്തെ വെള്ളപ്പൊക്കത്തിൽനിന്നും ചുഴലിക്കാറ്റുമൂലമുള്ള കടലാക്രമണങ്ങളിൽനിന്നും സംരക്ഷിക്കുന്നു.
നഗരത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ ഗാൽവെസ്റ്റൺ സ്ക്ലിട്ടെർബാൻ വാട്ടർപ്പാർക്ക്, മൂഡി ഗാർഡൻസ് ബൊട്ടാണിക്കൽ പാർക്ക്, ഓഷ്യൻ സ്റ്റാർ ഓഫ്ഷോർ ഡ്രില്ലിംഗ് റിഗ് & മ്യൂസിയം, ലോൺ സ്റ്റാർ ഫ്ലൈറ്റ് മ്യൂസിയം, ദ സ്ട്രാൻഡ് എന്ന പേരിലറിയപ്പെടുന്ന നഗരത്തിലെ ചരിത്രപരമായ അധിവാസപ്രദേശങ്ങളുൾപ്പെടുന്ന ഡൗണ്ടൗൺ പ്രദേശങ്ങൾ, പല ചരിത്രപ്രധാനമായ മ്യൂസിയങ്ങൾ, മാൻഷനുകൾ, മൈലുകൾ നീണ്ടുകടക്കുന്ന ബീച്ച് എന്നിവയാണ്. വർഷംതോറും നടക്കുന്ന മാർഡി ഗ്രാസ് ഫെസ്റ്റിവൽ, ഗാൽവെസ്റ്റൺ ഐലൻഡ് ജാസ് & ബ്ലൂസ് ഫെസ്റ്റിവൽ, ടെക്സസ് ബീച്ച് ഫെസ്റ്റ്, ലോൺ സ്റ്റാർ ബൈക്ക് റാലി, ഡിസംബർ ആദ്യം നടക്കുന്ന വിക്ടോറിയൻ പ്രതിപാദ്യശൈലിയിലുള്ള ക്രിസ്തുമസ് ആഘോഷമായ ഡിക്കെൻസ് ഓൺ ദി സ്ട്രാൻഡ് തുടങ്ങി ഒട്ടനവധി കലാപ്രകടനങ്ങൾക്ക് വേദിയാണ് സ്ട്രാൻഡ്.
ഭൂമിശാസ്ത്രവും കാലാവസ്ഥയുംതിരുത്തുക
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 208.4 square mile (540 കി.m2) ആണ്. ഇതിൽ 46.2 square mile (120 കി.m2) ദ്വീപിലെ കരപ്രദേശവും ബാക്കി 77.85% വരുന്ന 162.2 square mile (420 കി.m2) പ്രദേശം ജലവുമാണ്.
|
അവലംബംതിരുത്തുക
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in:
|date=
(help) - ↑ http://www.census.gov/Press-Release/www/2007/cb07-91table1.pdf
- ↑ "National Weather Service Forecast Office Houston/Galveston, Texas: Galveston Climate Data (see: "Normals, Means and Extremes")". ശേഖരിച്ചത് ജൂൺ 30, 2008.