സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് മലയാളത്തിനായി തയ്യാറാക്കിയ യുണിക്കോഡ് ഫോണ്ടാണ് ഗായത്രി[1]. തലക്കെട്ടുകൾക്കുപയോഗിക്കാവുന്ന വിധത്തിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയ ഗായത്രിയുടെ രൂപകല്പന ബിനോയ് ഡൊമിനിക് ആണ്. കാവ്യ മനോഹർ, സന്തോഷ് തോട്ടിങ്ങൽ എന്നിവരും ഈ പ്രൊജക്റ്റിന് പിന്നിൽ പ്രവർത്തിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ഗായത്രി ഫോണ്ടിന്റെ നിർമ്മാണം നടന്നത്[2].

ഗായത്രി (മലയാളം ഫോണ്ട്)

യുണിക്കോഡ് 11.0 പതിപ്പ് പിന്തുണയ്ക്കുന്ന ഗായത്രിയിൽ, കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാണുള്ള­ത്. സാധാരണ കനത്തിലുള്ള അക്ഷരങ്ങൾക്കു പുറമേ കട്ടികുറഞ്ഞതും(Thin), കട്ടികൂടിയതും(Bold) ആയ പതിപ്പുകൾ കൂടി ഉൾപ്പെടുന്ന മൂന്ന് ഫോണ്ടുകളാണ് ഉള്ളത്.

കൂടുതൽ വിവരങ്ങൾക്ക്

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-03. Retrieved 2019-02-24.
  2. [1][പ്രവർത്തിക്കാത്ത കണ്ണി]|സ്വതന്ത്ര്യ മലയാളം കമ്പ്യൂട്ടിംഗിൻറെ ഏറ്റവും പുതിയ ഫോണ്ട് പുറത്തിറങ്ങി
"https://ml.wikipedia.org/w/index.php?title=ഗായത്രി_(മലയാളം_ഫോണ്ട്)&oldid=3950733" എന്ന താളിൽനിന്ന് ശേഖരിച്ചത്