സന്തോഷ് തോട്ടിങ്ങൽ
കേരളത്തിൽനിന്നുള്ള കമ്പ്യൂട്ടർ സാങ്കേതിക വിദഗ്ദ്ധൻ
മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിന് കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഒരു സാങ്കേതിക വിദഗ്ദ്ധനാണ് സന്തോഷ് തോട്ടിങ്ങൽ. 2019 ൽ രാഷ്ട്രപതിയുടെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
സന്തോഷ് തോട്ടിങ്ങൽ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാങ്കേതിക വിദഗ്ദ്ധൻ |
അറിയപ്പെടുന്നത് | മഞ്ജരി ഫോണ്ട് |
ജീവിതരേഖ
തിരുത്തുകഓൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഭാഷാ സാങ്കേതികവിദ്യാ വിഭാഗം പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ എൻജിനിയറാണ്. ചിലങ്ക, മഞ്ജരി എന്നീ രണ്ടു മലയാളം ഫോണ്ടുകൾ അദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്. ഭാഷകളുടെ നിവേശനരീതികൾ, അകാരാദിക്രമം, ഹൈഫണേഷൻ, ഫോണ്ടുകൾ, ചിത്രീകരണം, ടെക്സ്റ്റ് ടു സ്പീച്ച്, പരിഭാഷ, പ്രാദേശികവത്കരണം, മാനകീകരണം, ഡിജിറ്റൈസേഷൻ എന്നിങ്ങനെ മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തെ നിരവധി മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുണ്ട്.