ബിനോയ് ഡൊമിനിക്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
പത്രപ്രവർത്തകനായി ദീർഘകാലം പ്രവർത്തിച്ചു. മലയാള മനോരമ ഭാഷാപോഷിണി സാഹിത്യാഭിരുചി മത്സരത്തിൽ വിജയി. ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിക്കാറുണ്ട്. സൗണ്ട് എഞ്ചിനീയറിങ്ങിന് ശേഷം വിവിധ പ്രൊജക്ടുകളിൽ പ്രവർത്തിച്ചു. ഗ്രാഫിക് ഡിസൈനിങ്ങ് മേഖല പ്രവർത്തനമണ്ഡലമാക്കി ലോഗോ, ലെറ്റർ സ്റ്റൈൽ രൂപകല്പനയിൽ ശ്രദ്ധപതിപ്പിച്ചിരിക്കുന്നു. ഏതാനം ആസ്കി ഫോണ്ടുകളുടെയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹായത്തോടെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനുവേണ്ടി ഗായത്രി യുണിക്കോഡ് ഫോണ്ടിന്റെയും രൂപകല്പന നിർവ്വഹിച്ചു. ഫോണ്ട് രൂപകല്പനയുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾ ഇപ്പോൾ കൈകാര്യം ചെയ്തുവരുന്നു.
പാലക്കാട് ജില്ലയിലെ കാരാകുറുശ്ശിയിൽ താമസം. ടിന്റു ബിനോയ് ഭാര്യ. ഡൊമിനിക് സാവിയോ, അന്ന സെറ, ഫിലിപ്പ് സാമുവൽ, ജോർജ്ജ് സാബിനോ, എൽസ സെയ എന്നിവർ മക്കളാണ്.