മാധവ് ഗാഡ്ഗിൽ

ഇന്ത്യക്കാരനായ പരിസ്ഥിതി വിദഗ്ദ്ധന്‍
(ഗാഡ്ഗിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യക്കാരനായ പരിസ്ഥിതി വിദഗ്ദ്ധനാണ് മാധവ് ഗാഡ്ഗിൽ. 1942ൽ പൂനെയിലാണ് ജനനം.

മാധവ് ഗാഡ്‌ഗിൽ
മാധവ് ഗാഡ്‌ഗിൽ
ജനനം1942
ദേശീയതഇന്ത്യക്കാരൻ
അറിയപ്പെടുന്നത്People Biodiversity Register in India
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംപരിസ്ഥിതിശാസ്ത്രം, Conservation Biology, Human Ecology, Ecological history
സ്ഥാപനങ്ങൾCentre for Ecological Sciences, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബങ്കളൂരു

ജീവചരിത്രം

തിരുത്തുക

24 മെയ് 1942ൽ പൂനെയിൽ ജനിച്ചു. അമ്മ പ്രമീള. അച്ഛൻ സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗിൽ. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താൽ അദ്ദേഹത്തിന്റെ കുട്ടികളുടെ പൂണൂൽ ചടങ്ങ് നടത്തിയില്ല.[1] പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് ചെയ്തു. ഹാർവാഡിൽ അദ്ദേഹം ഒരു ഐ ബി എം ഫെലോ ആയിരുന്നതു കൂടാതെ അപ്ലൈഡ് മാതമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു.

1973 മുതൽ 2004 വരെ ബങ്കളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ധ്യാപകനായിരിക്കുമ്പോൾ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തിൽ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി. ശ്രീ. ഗാഡ്‌ഗിൽ സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും സന്ദർശക പ്രഫസർ ആയിരുന്നിട്ടുണ്ട്.

ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ താത്‌പര്യമുള്ള അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും അദ്ദേഹം എഴുതാറുണ്ട്.[2]

ഭാരതത്തിലങ്ങോളം ഗവേഷകരുമായും അദ്ധ്യാപകരുമായും നിയമജ്ഞരുമായും സർക്കാരിതര സംഘടനകളുമായും കർഷകരുമായുമെല്ലാം അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു വരുന്നു. സ്കൂൾ വിദ്യാർത്ഥികളും കലാശാലാ അദ്ധ്യാപകരുമായും എല്ലാം ജൈവവൈവിധ്യം നിരീഷണങ്ങളിലും അദ്ദേഹം ഏർപ്പെടുന്നുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്‌ട് ഉണ്ടാക്കിയ സമിതിയിൽ ഡോ. ഗാഡ്‌ഗിൽ അംഗമായിരുന്നു.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശൃംഖലയിലും അദ്ദേഹം സജീവമാണ്. തദ്ദേശവാസികളുടെ അറിവുകൾ ആധുനികമായ അറിവുകളുമായി കോർത്തിണക്കി പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.[3] നാട്ടുജൈവവൈവിധ്യത്തിന്റെ പട്ടിക ഉണ്ടാക്കാനുള്ള ദേശവ്യാപകമായുള്ള പദ്ധതിയിലും ഡോ. ഗാഡ്‌ഗിൽ സജീവമായി ഇടപെടുന്നുണ്ട്. സ്കൂളുകളിലെ പാരിസ്ഥിതിക വിദ്യാഭ്യാസം പരിഷ്കരിക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം ഇപ്പോൾ.

പശ്ചിമഘട്ട ജൈവ വിദഗ്ദസമിതിയുടെ തലവനാണ് ഡോ. ഗാഡ്‌ഗിൽ.[4].

മാധവ് ഗാഡ്ഗിലിൻ്റെ ആത്മകഥയുടെ പേര് പശ്ചിമഘട്ടം ഒരു പ്രണയകഥ

ഉദ്ധരണികൾ

തിരുത്തുക

അംഗീകാരങ്ങൾ

തിരുത്തുക
  1. മാധവ് ഗാഡ്ഗിൽ, ഐ ഷണ്മുഖദാസ്. 2014. പവിത്രവനങ്ങൾ ബ്രാഹ്മണിക്കലല്ല. മനില സി. മോഹൻ (ed). മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും. കോഴിക്കോട്: മാതൃഭൂമി ബുക്സ്
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-01. Retrieved 2013-11-08.
  3. ഗാഡ്ഗിൽ, മാധവ്; ഷണ്മുഖദാസ്, ഐ (2014). "പവിത്രവനങ്ങൾ ബ്രാഹ്മണിക്കലല്ല". In സി. മോഹൻ, മനില (ed.). മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും. മാതൃഭൂമി ബുക്സ്. pp. 193–221. {{cite book}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  4. "സംഭാഷണം" (PDF). മലയാളം വാരിക. 2013 മെയ് 03. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 07. {{cite news}}: Check date values in: |accessdate= and |date= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-09. Retrieved 2013-11-08.
  6. http://www.ibconline.co.in/index.php/about-ibc/speakers/9-speakers/57-prof-madhav-gadgil[പ്രവർത്തിക്കാത്ത കണ്ണി]

ഇതും കാണുക

തിരുത്തുക

ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ദിസ് ഫിഷേഡ് ലാൻഡ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=മാധവ്_ഗാഡ്ഗിൽ&oldid=4023546" എന്ന താളിൽനിന്ന് ശേഖരിച്ചത്