ഗവ. മുഹമ്മദൻ എൽ പി സ്കൂൾ വടക്കേക്കര

എറണാകുളം റവന്യൂ ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പറവൂർ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സർക്കാർ വിദ്യാലയമാണ് ഗവ മുഹമ്മദൻ എൽ പി സ്കൂൾ.[1] വടക്കേക്കര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മുറവ‌ൻ തുരുത്ത് കരയിൽ  ദേശീയ പാത 17 ന്റെ അരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ളാസുകളിൽ അദ്ധ്യയനം നടക്കുന്നു.

സ്കൂൾ അങ്കണത്തിലെ പഴയ കെട്ടിടം
സ്കൂൾ അങ്കണത്തിലെ പുതിയ കെട്ടിടം

ചരിത്രം

തിരുത്തുക

ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് മുറവൻതുരുത്തിലെ തലക്കാട്ട് മമ്മു ദാനമായി നൽകിയ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന മദ്രസയാണ് സർക്കാർ ഏറ്റെടുത്ത് ഗവ. മുഹമ്മദൻ എൽഎപി സ്കൂൾ എന്ന നിലയിൽ പ്രവർത്തിച്ച് വരുന്നത്. 1927-ൽ ലോവർ പ്രൈമറി വിദ്യാലമായിട്ടാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 2004ൽ പിടിഎയുടെ നേതൃത്ത്വത്തിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. മുകുന്ദപുരം ലോക്സഭ മണ്ഡലത്തിൽ നിന്ന് എംപിയായും ചാലക്കുടി നിയമസഭ മണ്ഡലത്തിൽ നിന്നും എംഎൽഎയായും തെരെഞ്ഞെടുക്കപ്പെട്ട പ്രൊഫ സാവിത്രി ലക്ഷ്മണൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

നേട്ടങ്ങൾ

തിരുത്തുക

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക്-3131 നടത്തിയ കാർഷിക പ്രദർശനത്തിൽ ഔഷധ സസ്യപ്രദർശനം നടത്തി മുതിർന്നവരോട് മത്സരിച്ച് ശ്രദ്ധേയമായത് ഈ സ്കൂളിലെ വിദ്യാർത്ഥികളാണ്.[2]

  1. "STATEWISE SCHOOL LIST 2016-17" (PDF). Education Department Kerala. Government of Kerala. Retrieved 19 ജനുവരി 2019.
  2. "Mathrubhumi Daily News". Mathrubhumi Daiy. Mathrubhumi. Archived from the original on 2019-12-21. Retrieved ജനുവരി 2019. {{cite web}}: Check date values in: |accessdate= (help)