ഗലാറ്റിൻ നദി
ഗലാറ്റിൻ നദി യു.എസ്. സംസ്ഥാനങ്ങലായ വയോമിങ്, മൊണ്ടാന എന്നിവിടങ്ങളിലൂടെ ഏകദേശം 120 മൈൽ (193 കിലോമീറ്റർ നീളം) നീളമുള്ള മിസോറി നദിയുടെ പോഷകനദിയാണ്. ജെഫേഴ്സൺ, മാഡിസൺ നദികളോടൊപ്പം ചേർന്ന്, മൊണ്ടാനയിലെ ത്രീ ഫോർക്‌സ് പട്ടണത്തിന് സമീപം കൂടിച്ചേർന്ന് മിസോറി നദിയെ രൂപപ്പെടുത്തുന്ന മൂന്ന് നദികളിൽ ഒന്നാണിത്.
ഗലാറ്റിൻ നദി | |
---|---|
Country | United States |
State | Wyoming, Montana |
Physical characteristics | |
പ്രധാന സ്രോതസ്സ് | Gallatin Range Wyoming 44°51′29″N 110°53′01″W / 44.85806°N 110.88361°W[1] |
നദീമുഖം | Missouri River Montana 45°56′20″N 111°29′33″W / 45.93889°N 111.49250°W[1] |
നീളം | 120 മൈ (190 കി.മീ) |
Discharge |
വടക്കുപടിഞ്ഞാറൻ വയോമിങിലെ യെല്ലോസ്റ്റോൺ ദേശീയോദ്യാനത്തിൻറെ വടക്കുപടിഞ്ഞാറൻ മൂലയിൽ, റോക്കി പർവതനിരകളിലെ ഗലാറ്റിൻ ശ്രേണിയിൽനിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഗല്ലാറ്റിൻ ദേശീയ വനത്തിലൂടെ വടക്കുപടിഞ്ഞാറായി ഒഴുകുന്ന ഇത്, മൊണ്ടാനയിലെ ബിഗ് സ്കൈ കടന്ന് ബോസ്മാനിൽ നിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി ജെഫേഴ്സൺ, മാഡിസൺ നദികളുമായി ചേരുന്നു. യു.എസ്. ഹൈവേ 191 വയോമിങ് അതിർത്തിയിൽനിന്ന് ബോസ്മാനിന് പുറത്തേക്ക് നദിയെ പിന്തുടർന്ന് കടന്നുപോകുന്നു. 1805 ജൂലൈയിൽ ത്രീ ഫോർക്‌സ് പട്ടണത്തിൽ മെരിവെതർ ലൂയിസ് നദിക്ക് നാമകരണം നടത്തി. മൂന്ന് പോഷക നദികളിൽ കിഴക്കൻ ശാഖയായ ഇത്, 1801-14 കാലഘട്ടത്തിൽ യു.എസ്. ട്രഷറി സെക്രട്ടറിയായിരുന്ന ആൽബർട്ട് ഗലാറ്റിന്റെ[3] പേരിലാണ് അറിയപ്പെടുന്നത്. നദിയുടെ പടിഞ്ഞാറൻ ശാഖയ്ക്ക് പ്രസിഡന്റ് തോമസ് ജെഫേഴ്സന്റെ പേരും മധ്യ ശാഖയ്ക്ക് സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് മാഡിസന്റെയും പേര് നൽകി.
അവലംബം
തിരുത്തുക- ↑ 1.0 1.1 U.S. Geological Survey Geographic Names Information System: Gallatin River, USGS GNIS
- ↑ "USGS Surface Water data for Montana: USGS Surface-Water Annual Statistics".
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. pp. 133.