കുറ്റവാളികളേയും കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരേയും ചോദ്യം ചെയ്യാൻ കേരളാ പോലീസ് പ്രയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന മർദ്ദനമുറയാണ് ഗരുഡൻ തൂക്കം.[1] വൈദ്യപരിശോധനയിൽ കണ്ടെത്താനാവാത്ത മർദ്ദനമുറകളിലൊന്നാണ് ഗരുഡൻ തൂക്കം.[അവലംബം ആവശ്യമാണ്]

പ്രയോഗിക്കുന്ന രീതി

തിരുത്തുക

ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നയാളെ കമഴ്ത്തിക്കിടത്തി കണങ്കാലുകളും കൈക്കുഴകളും വെവ്വേറെ കയറുകൾ കൊണ്ട് ബന്ധിക്കുന്നു. ഈ നാലു കയറുകൾ ഒരു കയറിലേക്ക് ബന്ധിച്ച് ആ കയർ ഒരൊറ്റ കൊളുത്തിൽ തൂക്കുന്നു. മറ്റ് യാതൊരു മർദ്ദന മുറകളും സാധാരണ ഇക്കൂടെ ചെയ്യാറില്ല. കമഴ്ത്തിക്കിടത്തി പ്രയോഗിക്കുന്നതിനാൽ, പ്രയോഗിക്കപ്പെടുന്നയാളുടെ നട്ടെല്ല്, ഭൂഗുരുത്വം പുറകിലോട്ട് വളയുന്നതിനാലുണ്ടാകുന്ന അസാധാരണ വേദനയാണ് മർദ്ദനമായി ഭവിക്കുന്നത്. സാധാരണ മനുഷ്യർ പതിനഞ്ച് മിനിറ്റുകളിലധികം ഗരുഡൻ തൂക്കത്തിനെതിരെ സ്വന്തം ശാരീരികബലം പ്രയോഗിച്ച് രക്ഷപെടാനാവില്ല. കൃത്യമായി വ്യായാമങ്ങൾ ചെയ്യുന്നവർക്ക് അരമണിക്കൂർ വരെ പിടിച്ചുനിൽക്കാനായേക്കുമെങ്കിലും, പോലീസുകാർ സാധാരണയായി, ഈ മർദ്ദനമുറയ്ക്ക് വിധേയരാക്കുന്നവരെ ഒരു മണിക്കൂർ സമയത്തേക്കെങ്കിലും ഇതേ അവസ്ഥയിൽ കിടക്കുവാൻ പാകത്തിൽ സ്ഥലത്തുനിന്നും കടക്കുകയാണ് പതിവ്.[അവലംബം ആവശ്യമാണ്] ഒരു മണിക്കൂർ കഴിഞ്ഞ് എത്തുന്ന അന്വേഷണോദ്യോഗസ്ഥരുടെ മുന്നിൽ കടുത്ത വേദനയിൽ കഴിയുന്ന വ്യക്തി, എത്ര കടുത്ത കുറ്റവാളിയാണെങ്കിൽ പോലും, ഏതൊരു സത്യവും തുറന്ന് പറയും എന്ന് പോലീസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]

പ്രയോഗിക്കുന്ന വേളയിൽ നടുവിന് കടുത്ത വേദനയെടുക്കുമെങ്കിലും ഇതുകൊണ്ട് എന്തെങ്കിലും ശാരീരിക പ്രത്യാഘാതങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ ഗരുഡൻ തൂക്കത്തിനു വിധേയമാക്കപ്പെട്ടവരിൽ പിന്നീട്, സ്ഥിരമായ നടുവേദന ഉള്ളതായി പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]

പാലക്കാട് വീട്ടമ്മയെ കൊന്ന് മോഷണം നടത്തിയ കേസിലെ പ്രതിയായ സമ്പത്ത് കൊല്ലപ്പെട്ടത് ഉരുട്ടൽ, ഗരുഡൻ തൂക്കം തുടങ്ങിയ മൂന്നാംമുറകളുടെ ഫലമായിട്ടാണെന്ന് ആരോപിക്കപ്പെട്ടിരുന്നു.[1]

  1. 1.0 1.1 "വീണ്ടും ഒരു കക്കയം". മാതൃഭൂമി. 2010 ഏപ്രിൽ 14. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)