ഗരുഡശലഭം

(ഗരുഡൻശലഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് ഗരുഡശലഭം (Southern Birdwing, Troides minos).[1][2][3][4][5] പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ ചിത്രശലഭമായ ഗരുഡശലഭത്തിനെ കർണ്ണാടക സർക്കാർ അവരുടെ സംസ്ഥാനശലഭമായി പ്രഖ്യാപിച്ചിട്ടുണ്ട് [6]. നിത്യഹരിതവനങ്ങളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും നാട്ടിൻപുറങ്ങളിലും ഇവ വളരെ സാധാരണമാണ്. വർഷം മുഴുവനും ഇവയെ കാണാമെങ്കിലും മൺസൂൺ സമയത്തും അതുകഴിഞ്ഞുള്ള മാസങ്ങളിലുമാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.  ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 140-190 മി.മീ.ആണ്.[7]. ആൺശലഭത്തിന്റെ മുൻചിറകുകൾക്ക് നല്ല കറുപ്പ് നിറമാണ്. പിൻ ചിറകുകളിൽ തിളങ്ങുന്ന മഞ്ഞനിറമുണ്ട്. പെൺശലഭങ്ങൾക്ക് വലിപ്പം കൂടും. പെൺശലഭങ്ങളുടെ പിൻ ചിറകുകളിൽ സ്വർണ്ണ മഞ്ഞ നിറത്തിൽ ത്രികോണാകൃതിയിലുള്ള കറുത്ത പൊട്ടുകൾ ഉണ്ട്. ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം. മുൻചിറകുകളുടെ തുടക്കത്തിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ട്. ഗരുഡക്കൊടി (Aristolochia indica), കരണ്ടവള്ളി(Aristolochia tagala), അൽപ്പം (thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ.[8] [9] തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിന്റെ പ്രത്യേകതയാണ്. പശ്ചിമഘട്ടത്തിലും പൂർ‌വഘട്ടത്തിന്റെ ചില ഭാഗങ്ങളിലും കണ്ടുവരുന്നു.നല്ല ഉയരത്തിൽ പറക്കാറുണ്ട്.

ഗരുഡശലഭം
(Southern Birdwing)
Troides minos
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
T. minos
Binomial name
Troides minos
Cramer, 1779

ജീവിതചക്രം

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 7. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Troides Hübner, [1819] Birdwings". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 16–17.
  4. Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 142–145.{{cite book}}: CS1 maint: date format (link)
  5. Kehimkar, Isaac (2008). The Book of Indian Butterflies. Mumbai: Bombay Natural History Society. p. 144. ISBN 0195696204.
  6. Hindu, The (May 17, 2017). "State gets its own butterfly".
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-17. Retrieved 2010-07-05.
  8. http://education.mathrubhumi.com/static/kutti/butterfly/butfly2.htm[പ്രവർത്തിക്കാത്ത കണ്ണി]
  9. പുറം 38. കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗരുഡശലഭം&oldid=3839286" എന്ന താളിൽനിന്ന് ശേഖരിച്ചത്