ഗയിറ്റാനോ ഡോനിസെറ്റി
ഇറ്റാലിയൻ സംഗീതജ്ഞനായ ഗയിറ്റാനോ ഡോനിസെറ്റി 1797 നവംബർ 29-ന് വടക്കൻ ഇറ്റലിയിലെ ബെർഗാമോയിൽ ജനിച്ചു. ബോളോഗ്നയിൽ പോയി ഉപരിപഠനം നടത്തി. 1822 മുതൽ 1838 വരെ നേപ്പിൾസിലായിരുന്നു. 1838-ൽ ഇദ്ദേഹത്തിന്റെ പൊല്യൂറ്റോ എന്ന ഓപ്പറ നെപ്പോളിയൻ ഭരണകൂടം നിരോധിച്ചു. തുടർന്ന് ഇദ്ദേഹം പാരിസിലെത്തി. അവിടെ വച്ച് പൊല്യൂറ്റോയുടെ പരിഷ്കരിച്ച രൂപമായലെ മാർട്ടിയേഴ്സ് (1840) അവതരിപ്പിച്ചു ശ്രദ്ധേയനായി. 1842 മുതൽ പാരിസിലും വിയന്നയിലുമായി മാറിമാറി താമസിച്ചു.
പ്രധാനപ്പെട്ട ഓപ്പറകൾ
തിരുത്തുകഎന്റിക്കോഡി ബോർഗോഗ്നയാണ് ആദ്യത്തെ ഓപ്പറ (1828). തുടർന്ന് ഇരുപത്തഞ്ചോളം ഓപ്പറകൾ സംവിധാനം ചെയ്യുകയുണ്ടായി. അവയിൽ പ്രധാനപ്പെട്ടവ
- ലു ക്രേഷ്യ ബോർഗിയ (1833)
- ലാ ഫാവോറ്റി (1840)
തുടങ്ങിയവയാണ്. അത്ര ഉദാത്തമല്ലെങ്കിലും കാല്പനിക ഭാവമാർന്ന ഈണങ്ങൾ കൊണ്ട് പ്രശസ്തമായ മറ്റു രണ്ടു ഓപ്പറകളാണ്
- മറിയ സ്റ്റ്യു യാർഡ (1834)
- റോബർട്ടോ പെറ്യൂക്സ് (1837)
റോസിനി, ബെല്ലിനി എന്നിവരോടൊപ്പം സമകാലിക ഓപ്പറാവേദി അടക്കി വാണിരുന്ന ഒരു സംഗീത പ്രതിഭയാണ് ഇദ്ദേഹം. 1848 ഏപ്രിൽ 8-ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡോനിസെറ്റി, ഗയിറ്റാനോ (1797 - 1848) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |