ഗണേഷ് പുത്തൂർ
ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള ഒരു മലയാള ഭാഷാ കവിയാണ് ഗണേഷ് പുത്തൂർ. 2023-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.
ഗണേഷ് പുത്തൂർ | |
---|---|
ജനനം | ഓഗസ്റ്റ് 1995 ആലപ്പുഴ, കേരളം |
തൊഴിൽ | കവി, എഴുത്തുകാരൻ |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | ചരിത്രത്തിൽ ബിരുദാനന്തര ബിരുദം |
പഠിച്ച വിദ്യാലയം | ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല, എൻ.എസ്.എസ് ഹിന്ദു കോളേജ് |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം 2023, |
ജീവചരിത്രം
തിരുത്തുകആലപ്പുഴ ജില്ലയിലെ ഉളവയ്പ്പ് എന്ന ഗ്രാമത്തിൽ ആണ് ഗണേഷ് പുത്തൂരിന്റെ ജനനം. രമേശൻ പുത്തൂർ ആണ് ഗണേശിൻ്റെ പിതാവ്. ഗംഗാദേവി ആണ് മാതാവ്. [1] ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ നിന്നു ബിരുദവും ഹൈദരാബാദ് സർവ്വകലാശാല ചരിത്ര വിഭാഗത്തിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.[1] ഒരു പൊളിറ്റിക്കൽ അനലിസ്റ്റ് കൂടിയായ ഗണേഷ് അന്താരാഷ്ട്ര കാര്യങ്ങൾ, ചരിത്രം, ഇന്ത്യൻ രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നുണ്ട്.[2]
സാഹിത്യ ജീവിതം
തിരുത്തുകസ്കൂൾ പഠനകാലത്ത് തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലപംക്തിയിൽ കവിതകൾ എഴുതുമായിരുന്ന ഗണേഷിൻ്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കവിത എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാത്യഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന നാളത്തെ പ്രഭാതം എന്ന കവിതയാണ്.[1]
കൃതികൾ
തിരുത്തുക- അച്ഛൻ്റെ അലമാര, ലോഗോസ് ബുക്സ് [1]
- അമ്മ വരയ്ക്കുന്ന വീട്, ഡി.സി. ബുക്സ് [3]
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക2023-ൽ അച്ഛൻ്റെ അലമാര എന്ന കവിതാ സമാഹാരത്തിന് സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചു.[4] ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ, കലയിലും സംസ്‌കാരത്തിലും മികവ് പുലർത്തിയവർക്കു നൽകുന്ന മംഗളം സ്വാമിനാഥൻ ദേശീയ പുരസ്‌കാരം 2021 ൽ ലഭിച്ചത് അദ്ദേഹത്തിനായിരുന്നു.[5] മാമ്പൂ സാഹിത്യ പുരസ്‌കാരം, രാമവർമ രാജ സാഹിത്യ പുരസ്‌കാരം, കവി മുട്ടത്ത് സുധാ സാഹിത്യ പുരസ്‌കാരം, സംഘശബ്ദം കവിതാ പുരസ്‌കാരം, മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ പുരസ്‌കാരം തുടങ്ങി വിവിധ സാഹിത്യ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.[6]
- കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ
- ഡോ. മംഗളം സ്വാമിനാഥൻ ദേശീയ കലാ-സാഹിത്യ പുരസ്‌കാരം
- കവി മുട്ടത്തു സുധ സാഹിത്യ പുരസ്‌കാരം
- കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഏർപ്പെടുത്തിയ മാമ്പൂ പുരസ്‌കാരം
- രാമവർമ രാജാ സാഹിത്യ പുരസ്‌കാരം
- എം.കെ കുമാരൻ സാഹിത്യ പുരസ്‌കാരം
- സംഘശബ്ദം കവിതാ പുരസ്‌കാരം
- മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിൽ സമ്മാനം
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "അകത്തേക്ക് തുറക്കുന്ന കവിതകൾ". 2023-06-30. Archived from the original on 2023-10-31. Retrieved 2023-10-03.
- ↑ "Ganesh Puthur, Author at Modern Diplomacy" (in ഇംഗ്ലീഷ്). Retrieved 2023-10-03.
- ↑ "ഡി സി ബുക്സ് സുവർണ്ണജൂബിലി പുസ്തകങ്ങൾ പ്രകാശനം ചെയ്തു". Retrieved 2023-10-06.
{{cite web}}
:|first=
missing|last=
(help) - ↑ "കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാർ ഗണേഷ് പുത്തൂരിന്". 2023-06-23. Retrieved 2023-10-03.
- ↑ Today, Telangana (2021-11-13). "UoH alumnus wins Dr Swaminathan National Award" (in ഇംഗ്ലീഷ്). Retrieved 2023-10-03.
- ↑ Bureau, Mathrubhumi (2021-11-11). "'അച്ഛന്റെ അലമാര'യിലൂടെ ഗണേഷ് പുത്തൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം" (in Malayalam). Retrieved 2023-10-03.
{{cite web}}
:|last=
has generic name (help)CS1 maint: unrecognized language (link)