ഗംഗാ റാം
ഒരു ഇന്ത്യൻ സിവിൽ എഞ്ചിനീയറും വാസ്തുശില്പിയുമായിരുന്നു റായ് ബഹാദൂർ സർ ഗംഗാ റാം. ആധുനിക പാകിസ്ഥാനിലെ ലാഹോറിലെ നഗരവികസനത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ കാരണം ഖാലിദ് അഹമ്മദ് ഗംഗാറാമിനെ "ആധുനിക ലാഹോറിന്റെ പിതാവ്" എന്ന് വിശേഷിച്ചു. [1]
Rai Bahadur Sir Ganga Ram Agrawal | |
---|---|
ജനനം | 13 April 1851 |
മരണം | 10 July 1927 (age 76) London, England |
അന്ത്യ വിശ്രമം | Portion of cremains scattered in Ganges while the rest are stored in the Samadhi of Sir Ganga Ram in Lahore, Pakistan |
സ്മാരകങ്ങൾ | Samadhi of Sir Ganga Ram near Ravi River, Taxali Gate, Lahore |
മറ്റ് പേരുകൾ | Father of Modern Lahore |
കലാലയം | Thomason College of Civil Engineering |
തൊഴിൽ | Civil engineer |
അറിയപ്പെടുന്നത് | General Post Office Lahore Museum Aitchison College Mayo School of Arts Sir Ganga Ram Hospital Mayo Hospital Sir Ganga Ram High School Hailey College of Commerce The Mall, Lahore |
ബന്ധുക്കൾ | Ashwin Ram Shreela Flather, Baroness Flather, Kesha Ram |
മുൻകാലജീവിതം
തിരുത്തുക1851 ൽ, ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ പാകിസ്ഥാനിൽ ) പഞ്ചാബ് പ്രവിശ്യയിലെ മംഗ്തൻവാല എന്ന ഗ്രാമത്തിലാണ് ഖത്രി ഗംഗാ റാം ജനിച്ചത്. മംഗ്തൻവാലയിലെ ഒരു പോലീസ് സ്റ്റേഷനിൽ ജൂനിയർ സബ് ഇൻസ്പെക്ടറായിരുന്നു പിതാവ് ഡൌലത് റാം. പിതാവ് പിന്നീട് അമൃത്സറിലേക്ക് മാറി കോടതിയിൽ കോപ്പി എഴുത്തുകാരനായി. ഗംഗാ റാം സർക്കാർ ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായി 1869 ൽ ലാഹോറിലെ ഗവൺമെന്റ് കോളേജിൽ ചേർന്നു. 1871 ൽ റൂർക്കിയിലെ തോമസൺ സിവിൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സ്കോളർഷിപ്പ് നേടി. 1873 ൽ അവസാനവർഷ ലോവർ സബോർഡിനേറ്റ് പരീക്ഷയിൽ സ്വർണ്ണമെഡൽ നേടി. അസിസ്റ്റന്റ് എഞ്ചിനീയറായി നിയമിതനായ അദ്ദേഹത്തെ ദൽഹി ദർബാറിൻറെ ( ഇംപീരിയൽ അസംബ്ലിജ്) നിർമ്മാണത്തിൽ സഹായിക്കാൻ ദില്ലിയിലേക്ക് വിളിച്ചു. വിക്റ്റോറിയ മഹാറാണിയെ ഇന്ത്യയുടേയും രാജ്ഞിയായി പ്രഖ്യാപിക്കാനാണ് 1877-ൽ ദൽഹി ദർബാർ എന്ന വേദി ഒരുക്കപ്പെട്ടത്.
കരിയർ
തിരുത്തുകഎഞ്ചിനീയർ
തിരുത്തുക1873-ൽ പഞ്ചാബ് പിഡബ്ല്യുഡിയിലെ ഹ്രസ്വ സേവനത്തിനുശേഷം അദ്ദേഹം കൃഷിയിൽ മുഴുകി..സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത മോണ്ട്ഗോമറി ജില്ലയിലെ തരിശായ, ജലസേചനം ചെയ്യാത്ത 50,000 ഏക്കർ ഭൂമി, മൂന്ന് വർഷത്തിനുള്ളിൽ വയലുകളാക്കി മാറ്റി, അവിടെ ജലവൈദ്യുത നിലയം പണിയുകയും, ആയിരം മൈൽ ജലസേചന മാർഗങ്ങളിലൂടെ ജലസേചനം നടത്തുകയും ചെയ്തു. ഇതെല്ലാം സ്വന്തം ചെലവിൽ നിർമ്മിച്ചതാണ്. രാജ്യത്ത് മുമ്പ് അറിയപ്പെടാത്തതും ചിന്തിക്കാത്തതുമായ ഏറ്റവും വലിയ സ്വകാര്യ സംരംഭമാണിത്. ഇതിലൂടെ സർ ഗംഗാ റാം ദശലക്ഷക്കണക്കിന് സമ്പാദിച്ചു, പക്ഷെ അതെല്ലം അദ്ദേഹം ദാനം ചെയ്യുകയാണ് ഉണ്ടായത്.
പഞ്ചാബ് ഗവർണറായിരുന്ന സർ മാൽക്കം ഹെയ്‌ലിയുടെ വാക്കുകളിൽ, "അദ്ദേഹം ഒരു നായകനെപ്പോലെ വിജയിക്കുകയും ഒരു യോഗിയെപ്പോലെ മറ്റുള്ളവർക്ക് നൽകുകയും ചെയ്തു". മികച്ച എഞ്ചിനീയറും മികച്ച മനുഷ്യസ്‌നേഹിയുമായിരുന്നു ഗംഗാറാം.
എഡ്വേർഡ് ഏഴാമൻ രാജാവിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ഇംപീരിയൽ ദർബാറിലെ പ്രവൃത്തികളുടെ സൂപ്രണ്ടായി പ്രവർത്തിക്കാൻ 1900-ൽ കർസൺ പ്രഭു ഗംഗാ റാമിനെ തിരഞ്ഞെടുത്തു. ദർബാറിലെ പല പ്രശ്നങ്ങളും വെല്ലുവിളികളും നന്നായി കൈകാര്യം ചെയ്ത് അദ്ദേഹം ജോലി പൂർത്തിയാക്കി. 1903 ൽ അദ്ദേഹം അകാലത്തിൽ സേവനത്തിൽ നിന്ന് വിരമിച്ചു.
1903 ൽ റായ് ബഹദൂർ എന്ന പദവി ലഭിച്ച അദ്ദേഹം 1903 ജൂൺ 26 ന് ദില്ലി ദർബാറിലെ സേവനങ്ങളുടെപേരിൽ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഇന്ത്യൻ എമ്പയർ (സിഐഇ) ആയി നിയമിക്കപ്പെട്ടു. [2] 1911 ഡിസംബർ 12 ന്, റോയൽ വിക്ടോറിയൻ ഓർഡർ (എംവിഒ) നാലാം ക്ലാസ് (ഇന്നത്തെ ലെഫ്റ്റനൻറ്) അംഗമായി. [3] ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ 1922 ബർത്ത്ഡേ ഹോണേഴ്സ് പട്ടികയിൽ ഇടംപിടിച്ച [4] അദ്ദേഹത്തെ ജൂലൈ 8 ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് ആദരിച്ചു. [5]
ലാഹോർ ജനറൽ പോസ്റ്റ് ഓഫീസ്, ലാഹോർ മ്യൂസിയം, ബീച്ചിസൺ കോളേജ്, മയോ സ്കൂൾ ഓഫ് ആർട്സ് (ഇപ്പോൾ നാഷണൽ കോളേജ് ഓഫ് ആർട്സ് ), ഗംഗാറാം ഹോസ്പിറ്റൽ (ലാഹോർ 1921), ലേഡി മക്ലഗൻ ഗേൾസ് ഹൈ സ്കൂൾ, ഗവൺമെന്റ് കോളേജ് സർവകലാശാലയുടെ രസതന്ത്ര വിഭാഗം , മയോ ഹോസ്പിറ്റലിലെ ആൽബർട്ട് വിക്ടർ വിഭാഗം, സർ ഗംഗാറാം ഹൈസ്കൂൾ (ഇപ്പോൾ ലാഹോർ കോളേജ് ഫോർ വുമൺ ), ഹെയ്‌ലി കോളേജ് ഓഫ് കൊമേഴ്‌സ് (ഇപ്പോൾ ഹെയ്‌ലി കോളേജ് ഓഫ് ബാങ്കിംഗ് & ഫിനാൻസ് ), വികലാംഗർക്കുള്ള രവി റോഡ് ഹൌസ്, ഗംഗാറാം ട്രസ്റ്റ് കെട്ടിടം " ദി മാൾ ", ലേഡി മെയ്‌നാർഡ് ഇൻഡസ്ട്രിയൽ സ്‌കൂൾ എന്നിവ അദ്ദേഹം രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. ഒരു കാലത്ത് ലാഹോറിലെ മികച്ച പ്രദേശങ്ങളായ മോഡൽ ടൌണും ഗുൽബർഗ് ടൌണും റെനാല ഖുർദിലെ പവർഹൗസും പത്താൻകോട്ടിനും അമൃത്സറിനും ഇടയിലുള്ള റെയിൽവേ ട്രാക്കും അദ്ദേഹം നിർമ്മിച്ചു.
ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിനുശേഷം 1951 ൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ന്യൂഡൽഹിയിൽ സർ ഗംഗാ റാം ഹോസ്പിറ്റൽ നിർമ്മിച്ചു. [6]
പട്യാല സംസ്ഥാനത്തെ സേവനം
തിരുത്തുകവിരമിച്ച ശേഷം പട്യാല സ്റ്റേറ്റിലെ തലസ്ഥാനത്തിന്റെ പുനർനിർമ്മാണ പദ്ധതിയുടെ സൂപ്രണ്ടിംഗ് എഞ്ചിനീയറായി. മോതി ബാഗ് പാലസ്, ന്യൂഡൽഹി സെക്രട്ടേറിയറ്റ് ബിൽഡിംഗ്,, വിക്ടോറിയ ഗേൾസ് സ്കൂൾ, ലോ കോർട്ട്സ്, പോലീസ് സ്റ്റേഷൻ എന്നിവ അദ്ദേഹത്തിന്റെ നിർമ്മിതികളിൽ പെടുന്നു.
ലിയാൽപൂർ ജില്ലയിലെ (ഇപ്പോൾ ഫൈസലാബാദ് ) ജരൻവാല താലൂക്കിൽ ഗംഗാറാം ഘോടാ ട്രെയിൻ (കുതിര വലിക്കുന്ന ട്രെയിൻ) എന്ന ഒരു പ്രത്യേകതരം സഞ്ചാര സൗകര്യം പണിതു. ബുച്ചിയാന റെയിൽവേ സ്റ്റേഷനിൽ നിന്ന് (ലാഹോർ ജരൻവാല റെയിൽവേ ലൈനിൽ) ഗംഗാപൂർ ഗ്രാമത്തിലേക്കുള്ള ഒരു റെയിൽവേ പാതയായിരുന്നു അത്. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളോളം ഇത് ഉപയോഗത്തിലുണ്ടായിരുന്നു. 1980 കളിൽ ഇത് ഉപയോഗശൂന്യമായി. റെയിൽവേ എഞ്ചിന് പകരം ഇടുങ്ങിയ റെയിൽ ട്രാക്കിൽ കുതിര വലിക്കുന്ന രണ്ട് ലളിതമായ ട്രോളികളായിരുന്നു അത്.
സാംസ്കാരിക പൈതൃക പദവി നൽകി ഫൈസലാബാദ് ജില്ലാ അധികാരികൾ 2010 ൽ ഇത് പുനരാരംഭിച്ചു.
കാർഷിക വിദഗ്ധൻ
തിരുത്തുകഅദ്ദേഹം ഒരു നല്ല കൃഷിക്കാരൻ കൂടിയായിരുന്നു. സർക്കാരിൽ നിന്ന് റെനാലയ്ക്കടുത്തുള്ള 20,000 ഏക്കറിലധികം ഭൂമി പാട്ടത്തിനെടുക്കുകയും ഹൈഡ്രോ-ഇലക്ട്രിക് പമ്പിംഗ് ഉപയോഗിച്ച് തരിശുനിലം പൂർണ്ണമായും നനയ്ക്കുകയും ചെയ്തു. [7] ലിയാൽപൂരിലെ ആയിരക്കണക്കിന് ഏക്കർ തരിശുനിലം പാട്ടത്തിന് വാങ്ങിയ അദ്ദേഹം, എഞ്ചിനീയറിംഗ് വൈദഗ്ധ്യവും ആധുനിക ജലസേചന രീതികളും ഉപയോഗിച്ച് ആ വരണ്ട പ്രദേശങ്ങളെ ഫലഭൂയിഷ്ഠമായ വയലുകളാക്കി മാറ്റി. 25000 രൂപ എൻഡോവ്‌മെന്റും 3000 രൂപയും അടങ്ങിയ മെയ്‌നാർഡ്-ഗംഗാ റാം അവാർഡ് അദ്ദേഹം നൽകി തുടങ്ങി. മൂന്ന് വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡിന്, പഞ്ചാബിൽ കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുന്ന ഒരു പുതിയ രീതി സൃഷ്ടിക്കുന്ന ആർക്കും അർഹതയുണ്ടായിരുന്നു.
മരണം
തിരുത്തുക1927 ജൂലൈ 10 ന് ലണ്ടനിൽ അദ്ദേഹം അന്തരിച്ചു. മൃതദേഹം സംസ്‌കരിച്ച് ചിതാഭസ്മം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. ചാരത്തിന്റെ ഒരു ഭാഗം ഗംഗാ നദിയിലും ബാക്കി ലാഹോറിൽ രാവി നദിയുടെ തീരത്തും സംസ്കരിച്ചു.
സർ ഗംഗാ റാം- സാഹിത്യത്തിൽ
തിരുത്തുകലാഹോറിലെ മാൾ റോഡിലെ പൊതു സ്ക്വയറിൽ ഒരിക്കൽ സർ ഗംഗാ റാമിന്റെ മാർബിൾ പ്രതിമ ഉണ്ടായിരുന്നു. വിഭജന കലാപസമയത്ത് ലാഹോറിലെ ഹിന്ദുക്കളുടെ എല്ലാ ഓർമ്മകളും ഇല്ലാതാക്കാൻ ശ്രമിക്കുന്ന വ്യക്തികളെക്കുറിച്ച് പ്രശസ്ത ഉറുദു എഴുത്തുകാരൻ സാദത്ത് ഹസൻ മാന്റോ ആക്ഷേപഹാസ്യം എഴുതിയിരുന്നു. 1947 ലെ മത കലാപസമയത്ത് "ഗാർലൻഡ്" എന്ന ആക്ഷേപഹാസ്യ കഥയിൽ, ലാഹോറിലെ ഒരു ജനക്കൂട്ടം ഒരു വാസസ്ഥലത്തെ ആക്രമിച്ച ശേഷം ലാഹോറിലെ മഹാനായ ലാഹോറി ഹിന്ദു ജീവകാരുണ്യ പ്രവർത്തകനായ സർ ഗംഗാ റാമിന്റെ പ്രതിമയെ ആക്രമിക്കാൻ തിരിഞ്ഞു. അവർ ആദ്യം പ്രതിമയെ കല്ലുകൊണ്ട് എറിഞ്ഞു; കൽക്കരി ടാർ ഉപയോഗിച്ച് മുഖം വൃത്തികേടാക്കി. പ്രതിമയുടെ കഴുത്തിൽ ചുറ്റാൻ ഒരാൾ പഴയ ഷൂസിന്റെ മാല ഉണ്ടാക്കി. പോലീസ് എത്തി വെടിവച്ചു. പരിക്കേറ്റവരിൽ പഴയ ഷൂസിന്റെ മാലയുമായി നിന്ന പ്രവർത്തകനും ഉണ്ടായിരുന്നു. വീണുപോയ ആൾക്കൂട്ടം ഇങ്ങനെ വിളിച്ചുപറഞ്ഞു: “നമുക്ക് അദ്ദേഹത്തെ സർ ഗംഗാ റാം ആശുപത്രിയിലേക്ക് കൊണ്ടുപോകാം”. ജീവൻ രക്ഷിക്കാൻ ആ വ്യക്തിയെ കൊണ്ടുപോകുന്ന ആ ആശുപത്രി സ്ഥാപിച്ച വ്യക്തിയുടെ ഓർമ്മകൾ ഇല്ലാതാക്കാൻ ആണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നത് ഒരു വിരോധാഭാസമാണ്. [8] [9] [10]
ലെഗസി
തിരുത്തുകഅദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഗംഗാ ഭവൻ എന്ന വിദ്യാർത്ഥി ഹോസ്റ്റൽ 1957 നവംബർ 26 ന് ഐഐടി റൂർക്കിയിൽ (പഴയ റൂർക്കി സർവകലാശാലയിലും തോമസൺ കോളേജ് ഓഫ് സിവിൽ എഞ്ചിനീയറിംഗിലും) സ്ഥാപിതമായി. [11] 2009 മെയ് 27 ന്, അടുത്തുള്ള പോലീസ് സ്റ്റേഷൻ തകർത്ത സ്ഫോടനത്തിൽ പാക്കിസ്ഥാനിലെ ലാഹോറിലെ സർ ഗംഗാ റാം ആശുപത്രിക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. [12]
ഇന്ന്, അദ്ദേഹത്തിന്റെ കുടുംബം ലോകമെമ്പാടും താമസിക്കുന്നു. പ്രശക്തരായ കുടുംബാംഗങ്ങളിൽ ചെറുമകനും ന്യൂഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയുടെ സ്ഥാപകനായ ധർമ്മ വീരയുടെ മകനുമായ ഇന്ദു വീര, മറ്റൊരു ചെറുമകൻ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കോളേജ് ഓഫ് കമ്പ്യൂട്ടിംഗിലെ സ്കൂൾ ഓഫ് ഇന്ററാക്ടീവ് കമ്പ്യൂട്ടിംഗിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. അശ്വിൻ റാം, അദ്ധ്യാപികയും ബ്രിട്ടീഷ് രാഷ്ട്രീയക്കാരിയുമായ ചെറുമകൾ ശ്രീല ഫ്ലതർ എന്നിവരുണ്ട്.
സമാധി
തിരുത്തുക1927-ൽ അദ്ദേഹത്തിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ സമാധി പണിതത്, ശവകുടീരം ഇപ്പോൾ നന്നാക്കേണ്ടതുണ്ട്. [13]
പ്രവർത്തികൾ
തിരുത്തുകസർ ഗംഗാ റാമിന്റെ പേര് നൽകിയവ
തിരുത്തുകസ്ഥാപനങ്ങൾ
തിരുത്തുക- സർ ഗംഗാറാം ആശുപത്രി (പാകിസ്ഥാൻ)
- സർ ഗംഗാറാം ആശുപത്രി (ഇന്ത്യ)
സ്ഥലങ്ങൾ
തിരുത്തുക- ഗംഗാപൂർ, പഞ്ചാബ്, പാകിസ്ഥാൻ
- സർ ഗംഗാ റാമിന്റെ വീട്, പഞ്ചാബ്, പാകിസ്ഥാൻ
അവലംബം
തിരുത്തുക- ↑ Khaled Ahmed (2001). Pakistan: behind the ideological mask : facts about great men we don't want to know. Vanguard. ISBN 978-969-402-353-3.
- ↑ "The London Gazette, 26 June 1903". Archived from the original on 2012-11-08. Retrieved 2021-05-03.
- ↑ "The London Gazette, 12 December 1911". Archived from the original on 2013-12-03. Retrieved 2021-05-03.
- ↑ The London Gazette, 3 June 1922[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The London Gazette, 18 July 1922". Archived from the original on 2012-10-23. Retrieved 2021-05-03.
- ↑ "Sir Ganga Ram Hospital New Delhi Official Website" (in ഇംഗ്ലീഷ്). SGRH. Retrieved 2019-02-23.
- ↑ Panjab District Gazetteer - Montgomery District Part A (1933 ed.). Punjab Govt Record Office. p. 102. Retrieved 17 July 2020.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-13. Retrieved 2021-05-03.
- ↑ The Public Sculptures of Historic Lahore, Raza Rumi, Posted on April 17, 2007
- ↑ http://www.dailytimes.com.pk/opinion/17-Apr-2014/the-legacy-of-sir-ganga-ram
- ↑ Ganga Bhawan Official Website of Ganga Bhawan, IIT Roorkee
- ↑ Pakistan: Trio held after deadly blast kills 27 CNN.com
- ↑ Sir Ganga Ram's abode on its last legs Dawn
കൂടുതൽ വായനയ്ക്ക്
തിരുത്തുക- ബേഡി, ബാബ പ്യാരെ ലാൽ, Harvest from the desert. The life and work of Sir Ganga Ram, എൻസിഎ, ലാഹോർ 2003 ISBD 969-8623-07-8 (പുനർമുദ്ര പതിപ്പ്)