ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ്‌ ബക്കിങ്ങാം കൊട്ടാരം(Buckingham Palace).[1] ബ്രിട്ടണിലെ പ്രമുഖ രാജകീയ പരിപാടികൾ എല്ലാം നടക്കുന്നത് ഇവിടെയാണ് .

ബക്കിങ്ങാം കൊട്ടാരത്തിന്റെ കിഴക്കേ പൂമുഖം . എഡ്വാർഡ് ബ്ലോർ നിർമിച്ച ഈ കെട്ടിടം 1850ൽ പൂർത്തിയായി . 1913 ൽ സർ ആസ്റ്റൺ വെബ്ബ്‌ ആണ് കെട്ടിടം ഇന്ന് കാണുന്ന രീതിയിൽ നവീകരിച്ചത്

ആദ്യകാലത്ത് ബക്കിങ്ങാം ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം 1703 ൽ ബക്കിങ്ങാം ഡ്യൂക്കിന് വേണ്ടി നിർമ്മിച്ച റ്റൗൺ ഹൌസ് ആയിരുന്നു. 1763 ൽ ഈ സ്ഥലം ജോർജ്ജ് മൂന്നാമൻ[2] രാജാവ് ഏറ്റെടുക്കുകയും ക്വീൻ ഷേർളിക്ക് വേണ്ടി ഇത് നവീകരിച്ച് ക്വീൻ ഹൗസ്ആക്കി മാറ്റുകയും ചെയ്തു. പത്തൊൻപത്താം നൂറ്റാണ്ടിൽ ഈ കെട്ടിടം വലിയ രീതിയിൽ നവീകരിച്ചു. ജോൺ നാഷ്‌ , എഡ്വാർഡ് ബ്ലോർ എന്നീ വാസ്തു വിദഗ്ദ്ധർ ചേർന്നു നടുമുറ്റം അടക്കം ഇന്ന് കാണുന്ന പൂമുഖങ്ങളും നിർമ്മിച്ചു . 1837 ൽ വിക്ടോറിയാ രാജ്ഞി തന്റെ സ്ഥാനാരോഹണത്തെ തുടർന്ന് ഇവിടെ താമസിക്കാൻ തുടങ്ങിയത് മുതൽ ഈ കെട്ടിടം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായി അറിയപ്പെടുന്നു. [3]

Queen Victoria, the first monarch to reside at Buckingham Palace, moved into the newly completed palace upon her accession in 1837.













  1. By tradition, the British Royal Court is still officially resident at St. James's Palace, which means that, while foreign ambassadors assuming their new position are received by the British sovereign at Buckingham Palace, they are accredited to the "Court of St. James's Palace". This anomaly continues for the sake of tradition as Buckingham Palace is to all intents and purposes the official residence. See History of St James's Palace (Official website of the British Monarchy).
  2. Robinson, p. 14
  3. https://en.wikipedia.org/wiki/Buckingham_Palace
"https://ml.wikipedia.org/w/index.php?title=ബക്കിങ്ങാം_കൊട്ടാരം&oldid=2010379" എന്ന താളിൽനിന്ന് ശേഖരിച്ചത്