ഖോറാമാബാദ്
ഖോറാമാബാദ്, ( പേർഷ്യൻ: خرمآباد [xoræmɒːˈbɒːd] ), ഖോറമാബാദ്, ഖൊരമാബാദ്, ഖുറമാബാദ്, ഖോറം അബാദ്, അല്ലെങ്കിൽ ഖുർ റമാബാദ് എന്നിങ്ങനെ റോമൻവൽക്കരിക്കപ്പെട്ട പേരുള്ള[2] ഇറാനിലെ ലോറെസ്താൻ പ്രവിശ്യയുടെ ഒരു നഗരവും തലസ്ഥാനവുമാണ്. 2016 ലെ സെൻസസ് സമയത്ത്, നഗര ജനസംഖ്യ 373,416 ആയിരുന്നു.[3] സാഗ്രോസ് പർവതനിരകളിലാണ് ഖോറമാബാദ് നഗരം സ്ഥിതി ചെയ്യുന്നത്. ഖോറമാബാദ് വിമാനത്താവളം നഗരത്തിൽ നിന്ന് 3 കിലോമീറ്റർ തെക്ക് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഇറാനിലെ ഏറ്റവും വലിയ ലൂറി ഭാഷ സംസാരിക്കുന്ന നഗരമാണ് ഖോറാമാബാദ്.[4][5]
ഖോറാമാബാദ് خرمآباد | ||
---|---|---|
City | ||
Montage of Khorramabad, Clockwise:Falak-ol-Aflak Castle, Keeyow lake, Shapuri bridge, View of the Khorramabad city, Brick Minaret, Panorama of the Khorramabad | ||
| ||
The territory of the Khorramabad inside the province of Lorestan | ||
Coordinates: 33°29′16″N 48°21′21″E / 33.48778°N 48.35583°E | ||
Country | Iran | |
Province | ലോറെസ്ഥാൻ | |
County | Khorramabad | |
Bakhsh | Central | |
• Mayor | Saeed Fotohi | |
ഉയരം | 1,147 മീ(3,763 അടി) | |
(2016 Census) | ||
• നഗരപ്രദേശം | 373,416[1] | |
സമയമേഖല | UTC+3:30 (IRST) | |
• Summer (DST) | UTC+4:30 (IRDT) | |
Climate | Csa | |
വെബ്സൈറ്റ് | www.Khorramabad.ir |
നഗര ജനസംഖ്യ പ്രധാനമായും ലൂർ ജനതയും കുർദ് ജനതയുമടങ്ങിയതാണ്.[6] ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമല്ലെങ്കിൽക്കൂടി, തികച്ചും പ്രകൃതിരമണീയമായ ഒരു പ്രദേശമായ ഇവിടെ അഞ്ച് പാലിയോലിത്തിക്ക് ഗുഹാ-വാസസ്ഥലങ്ങൾ പോലുള്ള നിരവധി ആകർഷണങ്ങളുണ്ട്.[7] നഗരമധ്യത്തിൽ, സസാനിഡ് കാലഘട്ടത്തിന്റെ അവശിഷ്ടമായ ഫലക്-ഓൾ-അഫ്ലാക്ക് (സ്വർഗ്ഗത്തിന്റെ സ്വർഗ്ഗം) എന്ന് വിളിക്കപ്പെടുന്ന ഒരു ഉയരമുള്ള കോട്ട ഇപ്പോൾ ദേശീയതലത്തിൽ പ്രശസ്തമായ ഒരു മ്യൂസിയമാണ്.
ചരിത്രം
തിരുത്തുകഇസ്ലാമിന് മുമ്പുള്ള കാലഘട്ടം
തിരുത്തുകസിമാഷ്
തിരുത്തുകമൂന്നാം സഹസ്രാബ്ദത്തിന്റെ അവസാനത്തിലും രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലും, സിമാഷ്കി പരമാധികാരികൾ ഏലാമിൽ ഭരിച്ചിരുന്നപ്പോൾ, ആദ്യമായി ഒരു പ്രകൃതിദത്ത പാറയുടെ മുകളിൽ നഗരത്തെ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഒരു കോട്ട നിർമ്മിച്ചു. അറുനൂറ് വർഷങ്ങൾക്ക് ശേഷം, എലിപ്പി രാജാക്കന്മാർ പഴയ കോട്ടയുടെ അവശിഷ്ടങ്ങൾക്കുമേൽ ഒരു പുതിയ കോട്ട പണിതു. സിമാഷ് എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. സിമാഷ്കി രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഇത്.[8]
ഷാപൂർഖാസ്റ്റ്
തിരുത്തുകചരിത്രകാരന്മാരുടെ ഗ്രന്ഥങ്ങളിൽ, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വികസിതവുമായ നഗരങ്ങളിലൊന്നായി ഷാപൂർഖാസ്‌റ്റ് കണക്കാക്കപ്പെടുന്നു. ഫലക്-ഓൾ-അഫ്ലക് കോട്ട (ദെസ്-ഇ ഷാപൂർ-ഖ്വാസ്റ്റ്) നിർമ്മിച്ചത് സസാനിദ് രാജാവ് ഷാപൂർ ഒന്നാമനായിരുന്നു.
ഇസ്ലാമിക യുഗം
തിരുത്തുകഒരുപക്ഷേ എഡി ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, ഷാപൂർഖാസ്‌റ്റ് നശിപ്പിക്കപ്പെടുകയും, ഷാപൂർഖാസ്‌റ്റ് നിവാസികൾ ധാരാളം വെള്ളവും സുരക്ഷിതത്വവും വാഗ്ദാനം ചെയ്ത ഫലക്-ഓൾ-അഫ്ലാക് കാസിലിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് താവളം മാറുകയും ചെയ്തു. ഹംദല്ല മുസ്തൗഫി എഴുതുന്നു: "ഖോറാമാബാദ് ഒരു മനോഹരമായ ഒരു നഗരമായിരുന്നു, ഇപ്പോൾ അത് നശിപ്പിക്കപ്പെട്ടിരിക്കുന്നു."
ഹസാരാസ്പിഡുകൾ
തിരുത്തുകഹസരാസ്പിഡ് രാജവംശത്തിന്റെ സ്ഥാപകൻ ഷബങ്കാര ഗോത്ര മേധാവി ഫദ്‌ലൂയയുടെ പിൻഗാമിയായിരുന്ന അബു താഹിർ ഇബ്‌ൻ മുഹമ്മദ് ആയിരുന്നു. ആദ്യം ഫാർസിലെ സൽഘുരിഡുകളുടെ കമാൻഡറായിരുന്ന ഫഡ്‌ലൂയ, കുഹ്ഗിലുയയുടെ[9] ഗവർണറായി നിയമിക്കപ്പെട്ടുവെങ്കിലും ഒടുവിൽ ലൂറിസ്ഥാനിൽ സ്വാതന്ത്ര്യം നേടിയ അദ്ദേഹം ഇസ്ഫഹാൻ വരെ തന്റെ സാമ്രാജ്യം വ്യാപിപ്പിക്കുകയും ചെയ്തു. അത്താബെഗ് എന്ന അഭിമാനകരമായ പദവി അദ്ദേഹം ഏറ്റെടുത്തു.
സഫാവിദ് രാജവംശം
തിരുത്തുകസഫാവിദ് രാജവംശത്തിന്റെ ഭരണകാലത്ത്, ലൂറിസ്ഥാൻ പ്രവിശ്യയുടെ ഭരണ കേന്ദ്രമായിരുന്നു ഖോറാമാബാദ്. സഫാവിഡുകളുടെ അധപതനത്തിൻറെ പശ്ചാത്തലത്തിൽ, സാമ്രാജ്യത്വ റഷ്യയുമായി കോൺസ്റ്റാന്റിനോപ്പിൾ ഉടമ്പടി (1724) ഒപ്പിട്ട ശേഷം, ഓട്ടോമനുകൾ 1725 സെപ്റ്റംബർ 6 ന് ഖൊറാമാബാദ് നഗരം കീഴടക്കി.[10]
ഖ്വജർ രാജവംശം
തിരുത്തുകഈ കാലഘട്ടത്തിൽ, ഖോറമാബാദ് നഗരം ഫലക്-ഓൾ-അഫ്ലാക് കോട്ടയുടെ പരിസരപ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരുന്നു. ഈ കാലഘട്ടത്തിൽ ചെറിയ ഗ്രാമങ്ങളിൽ നിന്ന് ഖോറമാബാദിലേക്ക് ആളുകളുടെ കുടിയേറ്റത്തിന്റെ തുടക്കമിട്ടു. ജനസംഖ്യാ വർദ്ധനവ് നഗരത്തിന്റെ വികാസത്തിനും പുതിയ ജില്ലകളുടെ രൂപീകരണത്തിനും കാരണമായി.
ഭൂമിശാസ്ത്രം
തിരുത്തുകസ്ഥാനം
തിരുത്തുകസൗമ്യവും അർദ്ധ ഈർപ്പമുള്ളതുമായ മെഡിറ്ററേനിയൻ കാലാവസ്ഥയുള്ള ഖോറാമാബാദിൽ, വസന്തകാലത്തും ശൈത്യകാലത്തും ഉയർന്ന മഴ ലഭിക്കുന്നു. ഉയർന്ന വാർഷിക മഴ ലഭിക്കുന്ന ഇറാനിലെ ആറാമത്തെ നഗരമാണിത്. മലനിരകളാൽ ചുറ്റപ്പെട്ട ഒരു താഴ്‌വരയ്ക്കുള്ളിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന് ചുറ്റുമുള്ള രണ്ട് പ്രധാന പർവതങ്ങൾ എസ്ബികൗഹ് (സെഫിദ്കൗഹ്), മഖ്മൽകൗഹ് എന്നിവയാണ്. ഭൂഗർഭ വിഭവങ്ങളാൽ സമ്പന്നമായ ഈ പ്രദേശത്തുകൂടി അഞ്ച് പ്രധാന നീരുറവകൾ കടന്നുപോകുന്നു. ഇവിടെ ഗെലാൽ അല്ലെങ്കിൽ ഖോറാം റഡ് (പുതിയ പേര്) എന്നറിയപ്പെടുന്ന ഒരു നദിയുണ്ട്.
അവലംബം
തിരുത്തുക- ↑ "Statistical Center of Iran > Home".
- ↑ ഖോറാമാബാദ് can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3071194" in the "Unique Feature Id" form, and clicking on "Search Database".
- ↑ "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
- ↑ "Khorramabad is the largest city of Lurs" (in പേർഷ്യൻ). Yafte news agancy. Retrieved 22 April 2021.
- ↑ "Lorestan Province" (in പേർഷ്യൻ). Lorestan council of dispute resolution. Retrieved 22 April 2021.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Anonby, Erik John "Update on Luri: How many languages" Archived 2015-05-01 at the Wayback Machine. JRAS (Journal of the Royal Asiatic Society) Series 3 13(2): pp. 171–197, p.183, doi:10.1017/S1356186303003067
- ↑ Baumler, Mark F. and Speth, John D. (1993) "A Middle Paleolithic Assemblage from Kunji Cave, Iran" pp. 1–74 In Olszewski, Deborah and Dibble, Harold Lewis (editors) (1993) The Paleolithic prehistory of the Zagros-Taurus The University Museum of Archaeology and Anthropology, University of Pennsylvania, Philadelphia, Pennsylvania, ISBN 978-0-924171-24-6
- ↑ بهرامي، سبزی، توسلی (2017). "مکانیابي جای نام سیماش شاهک نشین الیپي در خرم آباد و امکان یکي دانستن آن با سیماشکي عیلامي". مطالعات باستان شناسی: 30.
- ↑ B. Spuller,Atabakan-e Lorestan[പ്രവർത്തിക്കാത്ത കണ്ണി], Encyclopædia Iranica.
- ↑ Somel, Selcuk Aksin (2003). Historical Dictionary of the Ottoman Empire. Scarecrow Press. p. xlvi. ISBN 978-0810866065.