വേണ്ടത്ര വ്യക്തമായ രേഖകളില്ലാത്ത കാലമാണ്‌ ചരിത്രാതീതകാലം. എഴുതപ്പെട്ട ചരിത്രമില്ലാത്ത വിദൂരഭൂതകാലമാണിത്. ശിലായുഗം, ലോഹയുഗം (അയോയുഗം, വെങ്കലയുഗം എന്നിവ ചേർന്നത്) എന്നിങ്ങനെ ചരിത്രാതീതകാലത്തെ രണ്ടായി തിരിക്കാം.

ശിലായുഗം

തിരുത്തുക

പ്രാചീനശിലായുഗം

തിരുത്തുക

മനുഷ്യജീവിതം ആരംഭിച്ചത് പ്രാചീനശിലായുഗത്തിലാണെന്ന് കണക്കാക്കുന്നു. ശിലകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിക്കപ്പെട്ടത് ഇക്കാലത്താണ്‌.

മീസോലിത്തിക് കാലഘട്ടം

തിരുത്തുക

പ്രാചീനശിലായുഗത്തിനും നവീനശിലായുഗത്തിനും ഇടയിലുള്ള കാലഘട്ടമാണിത്. കാർഷികരംഗത്തെ പുരോഗതിയാണ്‌ ഇക്കാലത്തെ പ്രധാനനേട്ടം.

നവീനശിലായുഗം

തിരുത്തുക

ചെത്തിമിനുക്കിയ ആയുധങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് ഇക്കാലത്താണ്‌. മൃഗങ്ങളെ ഇണക്കിവളർത്തി, മൺപാത്രങ്ങളും വസ്ത്രങ്ങളും നിർമ്മിച്ചു എന്നിവ ഈ യുഗത്തിന്റെ നേട്ടങ്ങളാണ്‌.

ലോഹയുഗം

തിരുത്തുക

നവീനശിലായുഗത്തിന്റെ തുടർച്ചയായിരുന്നു ലോഹയുഗം. ഇരുമ്പിന്റെയും ഓടിന്റെയും കണ്ടുപിടിത്തവും ഉപയോഗവുമാണ്‌ ഇക്കാലത്തെ പ്രത്യേകതകൾ.

വെങ്കലയുഗം

തിരുത്തുക

ചെമ്പാണ്‌ മനുഷ്യൻ ആദ്യം കണ്ടെത്തിയ ലോഹം. ഈജിപ്റ്റിലും പശ്ചിമേഷ്യയിലുമാണ്‌ ചെമ്പ് ഉപയോഗിക്കാൻ തുടങ്ങിയത്. മാർദ്ദവമുള്ളതുകൊണ്ട് കടുപ്പമുള്ള ഉപകരണങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. ഓടിന്റെ കണ്ടുപിടിത്തത്തോടെ ആ കുറവ് പരിഹരിക്കപ്പെട്ടു. വിവിധ തരം ആയുധങ്ങളും പാത്രങ്ങളും നിർമ്മിക്കപ്പെട്ടത് ഇക്കാലത്താണ്‌.

അയോയുഗം

തിരുത്തുക

ഇരുമ്പിന്റെ ഉപയോഗം വ്യാപകമായത് ഇക്കാലത്താണ്‌. വാണിജ്യപുരോഗതിയും ഈ യുഗത്തിന്റെ പ്രത്യേകതകളിലൊന്നാണ്‌.

"https://ml.wikipedia.org/w/index.php?title=ചരിത്രാതീതകാലം&oldid=3677092" എന്ന താളിൽനിന്ന് ശേഖരിച്ചത്