ഖുർഷിദ്ബാനു നടവാൻ ( (Azerbaijani: Xurşidbanu Natəvan; ജീവിതകാലം: 15 ഓഗസ്റ്റ് 1832 - സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ 1897) ഒരു അസർബൈജാനി കവയിത്രിയും മനുഷ്യസ്‌നേഹിയുമായിരുന്നു.[1] അസർബൈജാനിലെ മികച്ച ഗാനരചയിതാക്കളിൽ ഒരാളായി അവർ കണക്കാക്കപ്പെടുന്നു. അസർബൈജാനിയിലോ പേർഷ്യൻ ഭാഷയിലോ രചിക്കപ്പെട്ട അവരുടെ കവിതകൾ ഭാവാത്മക ഗസലുകളാൽ ഏറ്റവും ശ്രദ്ധേയയായിരുന്നു. കരാബഖ് ഖാനേറ്റിന്റെ (1748-1822) അവസാനത്തെ ഭരണാധികാരിയായിരുന്ന മെഹ്ദിഗുലു ഖാന്റെ മകളുംകൂടിയായിരുന്ന അവർ.

ജീവിതരേഖ തിരുത്തുക

 
ഖുർഷിദ്ബാനു നടവാൻ ആദ്യ വിവാഹത്തിലെ മക്കളോടൊപ്പം.

ഇന്നത്തെ നാഗോർണോ-കാരബാഖിലെ ഒരു പട്ടണമായ ഷുഷയിൽ മെഹ്ദിഗുലു ഖാൻ (1763-1845), ബാദിർ ജഹാൻ ബീഗം (1802-1861) ദമ്പതികളുടെ പുത്രിയായി 1832 ഓഗസ്റ്റ് 15-നാണ് ഖുർഷിദബാനു നടവാൻ ജനിച്ചത്. കുടുംബത്തിലെ ഏക പ്രജയും പനാ അലി ഖാന്റെ പിന്തുടർച്ചയിൽനിന്നുമായതിനാൽ, പൊതുജനങ്ങൾക്കിടയിൽ "ഖാന്റെ മകൾ" (അസർബൈജാനി: Xan qız) എന്നറിയപ്പെട്ടിരുന്ന, കരാബഖ് ഖാന്റെ ഒരേയൊരു അന്തരാവകാശിയായിരുന്നു അവർ. അവരുടെ ഖുർഷിദ് ബാനു (خورشیدبانو) എന്ന പേര് "ലേഡി സൺ" എന്നർത്ഥമുള്ള പേർഷ്യൻ ഭാഷയിൽനിന്നാണ്. തൂലികാ നാമമായ  നടവാൻ (ناتوان) പേർഷ്യൻ ഭാഷയിൽ നിന്നുള്ളതും ശക്തിഹീനം എന്ന അർത്ഥമുള്ളതുമാണ്.[2] ജാവദ് ഖാന്റെ മകളായ ഖുർഷുദ് ബീഗം എന്നുപേരുള്ള മുത്തശ്ശിയുടെ പേരാണ് അവർക്ക് നൽകപ്പെട്ടത്.

പിതാവിന്റെ മരണശേഷം, ഏകദേശം 14 വയസ് പ്രായമുള്ളപ്പോൾ, 1315 ഗൃഹവ്യവസ്ഥകളും, 41 നാടോടി ദേശങ്ങളും, 7 ഗ്രാമങ്ങളും ഉൾപ്പെടെ പിതാവിൽ നിന്ന് ധാരാളം ഭൂസ്വത്ത് അവർക്ക് അവകാശമായി ലഭിച്ചു. അമ്മായിയായ ഗവാർ ആഘയുടെ സംരക്ഷണത്തിൽ കഴിയവേ അവർ സംഗീതം, കവിത, ചിത്രകല എന്നിവ അവരെ അഭ്യസിപ്പിച്ചു.[3] 1847 -ൽ അവർ കുമൈക്ക് കുലീനനായ ഖസായ് ഉസ്മിയേവിനെ വിവാഹം കഴിച്ചിരിക്കാം. 1861 -ൽ മാതാവ് ബദിർ ജഹാൻ ബീഗിന്റെ മരണശേഷം അവരിൽ നിന്ന് 9 അധിക ഗ്രാമങ്ങൾക്കൂടി അവർക്ക് അവകാശമായി ലഭിച്ചു.[4] ഷുഷയിലും അസർബൈജാനിലാകമാനവും അവർ ആദ്യമായി സാഹിത്യ സമൂഹങ്ങൾ സ്ഥാപിക്കുകയും അവയുടെ ചെലവ് വഹിക്കുകയും ചെയ്തു. 1864-ൽ സ്ഥാപിതമായ മജ്‌ലിസ്-ഇ അൺസ് ("സൊസൈറ്റി ഓഫ് ഫ്രണ്ട്സ്")[5] എന്ന് വിളിക്കപ്പെടുന്ന അവയിലൊന്ന് അക്കാലത്ത് കരാബാക്കിലെ പ്രത്യേക കാവ്യ-ബൗദ്ധിക ശക്തികളിലൊന്നെന്ന നിലയിൽ പ്രചാരത്തിലുണ്ടായിരുന്നു.[6]

കരാബാക്കിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നടവാൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. അവരുടെ പ്രസിദ്ധമായ പ്രവൃത്തികളിൽ 187­­­2 ൽ ഷുഷയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഒരു ജലവിതരണ സംവിധാനം നഗരവാസികളുടെ ജല പ്രശ്നം പരിഹരിച്ചു. "ഖുർഷുദ് ബാനു-ബീഗം ശുഷാവിയക്കാരുടെ ഓർമ്മകളിൽ ഒരു ശാശ്വത മുദ്ര പതിപ്പിച്ചു, അവളുടെ മഹത്വം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും" എന്നാണ് "കാവ്കാസ്”  എന്ന പ്രാദേശിക റഷ്യൻ  പത്രം അക്കാലത്ത് എഴുതിയത്.[7] പ്രശസ്തമായ ഷുഷ വെണ്ണക്കല്ലുകളിൽ നിന്ന് നടവാൻ നിർമ്മിച്ച കനാലിനെ പട്ടണവാസികൾ "നടവാൻ നീരുറവകൾ" എന്ന് വിളിക്കുകയും കൂടാതെ ഇത് സംരക്ഷണത്തിലുള്ള ചരിത്ര സ്മാരകമായും കണക്കാക്കപ്പെടുകയും ചെയ്യുന്നു.

പ്രശസ്ത ഇനമായ കരാബാക്ക് കുതിരകളെ വളർത്തിയെടുക്കുന്നതിനും അവയുടെ ജനകീയവൽക്കരണത്തിനും നടവാൻ ധാരാളം സഹായങ്ങൾ ചെയ്തു. നടവാന്റെ കറാബക്ക് കുതിരയിനങ്ങൾ 1867 -ലെ അന്താരാഷ്ട്ര പ്രദർശനം, മോസ്കോയിലെയും (1869) ടിബിലിസിയിലെയും (1882) കാർഷിക പ്രദർശനം എന്നിവയിൽ പങ്കെടുക്കുകയും അവർക്ക് സ്വർണ്ണ മെഡലുകളും ബഹുമതി പത്രങ്ങളും നൽകപ്പെടുകയും ചെയ്തു. 1869 ലെ രണ്ടാമത്തെ ഓൾ -റഷ്യൻ എക്സിബിഷനിലും കരാബക്ക് കുതിരകൾക്ക് മേമുൻ - വെള്ളി മെഡൽ, ടോക്മാക് - വെങ്കല മെഡൽ എന്നിവ ലഭിച്ചു. പാരീസിലെ 1867 ലെ എക്സ്പോസിഷൻ യൂണിവേഴ്സലിൽ ഖാൻ ഒരു വെള്ളി മെഡൽ നേടിയിരുന്നു.[8]

മാനവികത, ദയ, സൗഹൃദം, സ്നേഹം എന്നിവയാണ് നടവാന്റെ ഗസലുകളുടെയും റുബായത്തിന്റെയും പ്രധാന വിഷയങ്ങൾ. കുടുംബജീവിതത്തിലെ അസന്തുഷ്ടി, മകനെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വികാരങ്ങൾ, കഷ്ടപ്പാടുകൾ എന്നിവ ഈ വൈകാരിക പ്രണയ കവിതകളിൽ പ്രതിഫലിക്കുന്നു. ഈ കവിതകളിൽ പലതും ഇന്ന് നാടൻ പാട്ടുകളിൽ ഉപയോഗിക്കപ്പെടുന്നു.

1897 -ൽ ഷൂഷയിൽവച്ച് നടവാൻ അന്തരിച്ചു. അവരുടെ മൃതശരീരം അഗ്ദാമിലെ ഒരു കുടുംബ ശ്മശാനത്തിൽ അടക്കം ചെയ്യപ്പെട്ടു. ഒന്നാം നാഗോർണോ-കരാബഖ് യുദ്ധത്തെ തുടർന്ന് അർമേനിയ അഗ്ഡാം ജില്ല അധിനിവേശം ചെയ്ത ശേഷം, അവരുടെ ശവകുടീരം നശിപ്പിക്കപ്പെടുകയും എല്ലുകൾ മോഷ്ടിക്കപ്പെടുകയും ചെയ്തു.[9][10][11]

അവലംബം തിരുത്തുക

  1. Naroditskaya, Inna (2000). "Azerbaijanian Female Musicians: Women's Voices Defying and Defining the Culture". Ethnomusicology. Ethnomusicology, Vol. 44, No. 2. 44 (2): 234–256. doi:10.2307/852531. JSTOR 852531.
  2. Nissman , David B. (1987) The Soviet Union and Iranian Azerbaijan:the use of nationalism for political penetration ,Westview Press ,ISBN 0813373182, p.84
  3. "Natavan". Azerbaijani Soviet Encyclopedia. Vol. 7. National Academy of Sciences of Azerbaijan. 1983. pp. 163–164.
  4. Ismayilov, Eldar (2014). "The Khans of Karabakh: The Elder Line by Generations". The Caucasus & Globalization (in ഇംഗ്ലീഷ്). 8 (3–4): 149–150.
  5. Naroditskaya, Inna (2000). "Azerbaijanian Female Musicians: Women's Voices Defying and Defining the Culture". Ethnomusicology. Ethnomusicology, Vol. 44, No. 2. 44 (2): 234–256. doi:10.2307/852531. JSTOR 852531.
  6. Abasova, L. V. et al. (eds.) (1992) Istoria azerbaijanskoi muziki Maarif, Baku, p. 116
  7. "Khurshud Banu-Begum" (PDF). "Kavkaz" newspaper. August 29, 1873. p. 100.
  8. Yelena Volkova - Karabakh Horses (in Russian)
  9. "Məşhur fotoqraf Rza Diqqəti Ağdamda Natəvanın məqbərəsində törədilən vandalizmlə bağlı paylaşım edib - Xəbərlər". Azərbaycan Respublikası Mədəniyyət Nazirliyi. 2021-01-27. Retrieved 2021-03-12.
  10. "Famous photojournalist Reza Deghati shared Instagram post on Armenian vandalism against grave of Azerbaijani poetess Khurshid Banu Natavan in Aghdam". azertag.az (in ഇംഗ്ലീഷ്). Retrieved 2021-03-12.
  11. "Armenians vandalize Azerbaijani poetess' grave in Aghdam [PHOTO/VIDEO]". AzerNews.az (in ഇംഗ്ലീഷ്). 2021-01-28. Retrieved 2021-03-12.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഖുർഷിദ്ബാനു_നടവാൻ&oldid=3774793" എന്ന താളിൽനിന്ന് ശേഖരിച്ചത്