ഖാവോ ഫ്രാ വിഹാൻ ദേശീയോദ്യാനം

ഖാവോ ഫ്രാ വിഹാൻ ദേശീയോദ്യാനം (തായ് : : อุทยานแห่งชาติเขาพระวิหาร) തായ്‍ലാന്റിലെ സിസാക്കെറ്റ് പ്രവിശ്യയിലുള്ള ഒരു സംരക്ഷിത പ്രകൃതിദത്ത ദേശീയോദ്യാനമാണ്. ഇവിടെ പതിനൊന്നാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഖെമർ സാമ്രാജ്യത്തിന്റെ അനേകം അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു. സിസാക്കെറ്റ് നഗരത്തിന്റെ 98 കിലോമീറ്റർ (61 മൈൽ) ദൂരെ തെക്കു ഭാഗത്തായി, തായ് ഹൈവേ 221 അവസാനിക്കുന്നിടത്താണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ഡാൻഗ്രെക് മലനിരകളുടെ ഭാഗവും ഖൊരാത് പീഠഭൂമിയുടെ തെക്കേ വിളുമ്പിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ചുവന്ന കിഴുക്കാംതൂക്കായ മലഞ്ചെരിവ്, തായ്‍ലന്റിലെ സിസാക്കെറ്റ് പ്രവിശ്യക്കും കംബോഡിയയിലെ പ്രിഹ് വിഹിയാർ പ്രവിശ്യക്കുമിടയിലുള്ള അന്താരാഷ്ട്ര അതിർത്തിയെ തൊട്ട് സ്ഥിതിചെയ്യുന്നു. ഈ മലഞ്ചെരിവിന്റെ പേര് റോയൽ തായി ജനറൽ സിസ്റ്റം ഓഫ് ട്രാൻസ്ക്രിപ്ഷനിൽ (തായ് പദങ്ങളെ ലാറ്റിനിലേയ്ക്കു വിവർത്തനം ചെയ്യുന്നതിനുള്ള ഔദ്യോഗിക സംവിധാനം) “ഫാ മോ ഐ ഡായെങ്” എന്നറിയപ്പെടുന്നു.

ഖാവോ ഫ്രാ വിഹാൻ ദേശീയോദ്യാനം
อุทยานแห่งชาติเขาพระวิหาร
Mo view from Pha Mo I Daeng Stairway
LocationKantharalak District, Thailand
Nearest citySisaket (town)
Coordinates14°26′42.25″N 104°43′58.52″E / 14.4450694°N 104.7329222°E / 14.4450694; 104.7329222
Area130 km²
Established1998
Visitors712,515 (in 2006)
Governing bodyNational Park, Wildlife and Plant Conservation Department

പ്രവേശനകവാടം തിരുത്തുക

ഫാ മോ ഐ ഡായെങ്ങിനു മുകളിലുള്ള ഈ ഉദ്യാനം, പ്രസാത് പ്രീഹ് വിഹിയർ ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന അവശിഷ്ടങ്ങളിലേയ്ക്കു നയിക്കുന്ന തായ് കവാടമായി അറിയപ്പെടുന്നു. പ്രവേശനഫീസ് നല്കുന്നതനുസരിച്ച് ഇത് എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാണെങ്കിൽ, ക്ഷേത്രാവശിഷ്ടങ്ങൾ നിലനിൽക്കുന്ന ഭാഗത്തേയ്ക്ക്  തായ് സൈഡിൽ നിന്നും എത്തുവാൻ സാധിക്കുന്നു. ഇത്തരം പ്രവേശനത്തിന് രണ്ടു ഭാഗത്തുനിന്നും അധിക പ്രവേശന ഫീസ് ഈടാക്കാറുണ്ട്. എന്നാൽ കമ്പോഡിയക്ക് ഇവിടേയ്ക്കു വിസകൾ ആവശ്യമില്ല. കമ്പോഡിയൻ ഭാഗത്തുനിന്നും ഉള്ള പ്രവേശനം ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ നിലനിൽക്കുന്ന പ്രദേശത്തേയ്ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

1962 ൽ അന്താരാഷ്ട്ര നീതിന്യായക്കോടതി, ക്ഷേത്രാവശിഷ്ടങ്ങൾ നിലനിൽക്കുന്ന പ്രദേശം കംബോഡിയക്ക് കൊടുത്തു.[1]  പക്ഷേ ഇവ സ്ഥിതിചെയ്യുന്നത് തായ്‍ലാന്റ് ഇപ്പോഴും അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന 4.6 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ്.[2] എന്നിരുന്നാലും, 2008 ൽ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 32 ആം സമ്മേളനം പ്രീഹ് വിഹിയർ ക്ഷേത്രം ഒരു യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചു.[3] ഇതെത്തുടർന്ന് ഇവിടെ ഒരു സായുധ തർക്കം ആരംഭിക്കുകയും ചെയ്തു. സന്ദർശകരുടെ സുരക്ഷയ്ക്കായി, ലാൻഡ്നൈൻ ഉള്ള പ്രദേശങ്ങൾ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു.

തർക്കവിഷയം തിരുത്തുക

2007 ൽ കമ്പോഡിയ ലോക പൈതൃക സമിതിയുടെ മുപ്പത്തൊന്നാം സെഷനോട് പ്രീഹ് വിഹീർ സംരക്ഷണകേന്ദ്രം  യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുവാൻ നിർദ്ദേശിച്ചിരുന്നു. കംബോഡിയയും തായ്‍‍ലാൻറും തമ്മിൽ ഈ മേഖലയുമായി ബന്ധപ്പെട്ട അതിർത്തി തർക്കങ്ങൾ പരിഹരിക്കപ്പെടാതെ കിടന്നതിനാൽ തീരുമാനം പിരിഗണനക്കെടുക്കാതിരിക്കുകയും അതിന്റെ 32-ആം സെഷനിലേയ്ക്കു മാറ്റിവയ്ക്കുകയും കംബോഡിയയോട് ആ പ്രദേശത്തിന്റെ ഒരു സമ്പൂർണ്ണ മാനേജ്മെന്റ് പ്ലാൻ നൽകുവാനും അവർ ആവശ്യപ്പെട്ടു. 2008 ജനുവരി ആദ്യം കമ്പോഡിയ തായ് വിദഗ്ദ്ധരെ സമീപിക്കുകയും ബഫർ സോണിന്റെ സൈറ്റ് സർവ്വേയിൽ പങ്കെടുക്കാൻ‌ അഭ്യർത്ഥിക്കുയും കംബോഡിയൻ പ്രദേശത്ത് ഈ പദ്ധതി ആവിഷ്കരിക്കുന്നതിൽ അന്താരാഷ്ട്ര വിദഗ്ദ്ധരുടെ ഒരു സംഘവുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് കമ്പോഡിയയിലെ സിയെം റീപ്, ഫ്നാം പെൻ എന്നിവിടങ്ങളിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അവതരിപ്പിക്കപ്പെട്ട രേഖകളിൽ തായ് വിദഗ്ദ്ധർ "അസ്വീകാര്യമായ കൃത്യതയില്ലായ്മ" കണ്ടെത്തുകയും ഈ ഗ്രൂപ്പിൽ നിന്ന് സ്വയം വേർപിരിയുകയും തുടർന്ന് പ്രീഹ് വിഹാർ പർവ്വതത്തിനും അതിലെ സജ്ജീകരണങ്ങൾക്കും വേണ്ടി വേണ്ടി ഒരു സ്വന്തം മാനേജ്മെന്റ് പ്ലാനുമായി പ്രതികരിക്കുകയും ചെയ്തു. ഈ പ്ലാനിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു.[4]

2011 ഫെബ്രുവരിയിൽ, തായ് സൈനികർ ഈ പ്രദേശത്തു നിന്ന് പുറത്തു പോകാൻ ഉത്തരവിടണെന്ന കംബോഡിയയുടെ അഭ്യർത്ഥനെയെത്തുടർന്ന് ഈ പ്രശ്നം അന്താരാഷ്ട്ര കോടതിയുടെ ന്യായാധിപന്മാർ വോട്ടിനിടുകയും കമ്പോഡിയക്ക് അനുകൂലമായി വിധിയുണ്ടാകുകയും ചെയ്തു (വോട്ടുനില 11-5) ഇരുരാജ്യങ്ങളുടെ ഉടനടി ഈ പ്രദേശത്തുനിന്ന് തങ്ങളുടെ സൈനികശക്തി പിൻവലിക്കണമെന്ന് ഉത്തരവിടുകയും പ്രദേശത്തെ പോലീസ് സേനയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. തായ്‍ലാൻഡ്, കംബോഡിയ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ എവിടെയാണെന്ന കാര്യത്തിലുള്ള മുൻവിധിയല്ല ഇതെന്നും ആ തീരുമാനത്തിലെത്താൻ മാസങ്ങളോ വർഷങ്ങളോ കോടതി നടപടികളിലൂടെ പോകേണ്ടവരുമെന്നും കോടതി ഓർമ്മിപ്പിക്കുകയും ചെയ്തു.[5] 

രണ്ടുരാജ്യങ്ങളുടേയും പരസ്പരധാരണയിലൂടെയുള്ള ഒരു പിന്മാറ്റമുണ്ടാകുന്നതുവരെ തായ് സൈനികർ തർക്കഭൂമിയിൽനിന്നു പിന്മാറുന്നതല്ല എന്ന് 2011 ലെ തായ് ജനറൽ ഇലക്ഷനു മുന്നോടിയായി നിയമിതനായ കെയർടേക്കർ പ്രധാനമന്ത്രി അഭിസിത് വെജ്ജജിവ പറഞ്ഞു.

അവലംബം തിരുത്തുക

  1. "Temple of Preah Vihear (Cambodia v. Thailand)". Summary of the Summary of the Judgment of 15 June 1962. International Court of Justice. Archived from the original (text/html 19.79 KB) on 2008-09-18. Retrieved 2010-11-25. Judgment of 15 June 1962 :Proceedings in the case concerning the Temple of Preah Vihear, between Cambodia and Thailand, were instituted on 6 October 1959 by an Application of the Government of Cambodia; the Government of Thailand having raised two preliminary objections, the Court, by its Judgment of 26 May 1961, found that it had jurisdiction. :In its Judgment on the merits the Court, by nine votes to three, found that the Temple of Preah Vihear was situated in territory under the sovereignty of Cambodia and, in consequence, that Thailand was under an obligation to withdraw any military or police forces, or other guards or keepers, stationed by her at the Temple, or in its vicinity on Cambodian territory. By seven votes to five, the Court found that Thailand was under an obligation to restore to Cambodia any sculptures, stelae, fragments of monuments, sandstone model and ancient pottery which might, since the date of the occupation of the Temple by Thailand in 1954, have been removed from the Temple or the Temple area by the Thai authorities. :Judge Tanaka and Judge Morelli appended to the Judgment a Joint Declaration. Vice-President Alfaro and Judge Sir Gerald Fitzmaurice appended Separate Opinions; Judges Moreno Quintana, Wellington Koo and Sir Percy Spender appended Dissenting Opinions.
  2. Bora Touch, Esq. (29 June 2008). "Preah Vihear Temple and the Thai's Misunderstanding of the World Court Judgment of 15 June 1962". preah-vihear.com/preahv2.jpg. www.preah-vihear.com. Archived from the original (JPEG Image) on 2013-11-16. Retrieved 2010-11-22. (Preah Vihear A Disputed Area))
  3. "Temple of Preah Vihear". World Heritage Convention. Retrieved 2010-11-23. Cambodia / N14 23 18 E104 41 2 / Date of Inscription: 2008 / Criteria: (i) / Property : 155 ha / Buffer zone: 2,643 ha / Ref: 1224rev
  4. "Management Plan for Preah Vihear Mountain and Its Setting" (PDF). File 03MgnPlan Created 7/1/2008 ; modified 7/2/2008. Office of Archaeology (สำนักโบราณคดี), Fine Arts Department (อำมาตยากรมศิลปากร), Ministry of Culture, and ICOMOS Thailand (อืโคโมสไทย) 81/1 Si Ayutthaya Rd., Dusit District, Bangkok 10300, THAILAND. 2008. p. 1. Archived from the original (PDF Version 1.6 (Acrobat 7.x)1.02 MB) on 2021-11-29. Retrieved 2010-11-21. From the meeting [11th – 14th, January, 2008 in Siem Reap and Phnom Penh,] it has been discovered that there are unacceptable scientific inaccuracies in the content of the documents, from the Nomination File composed by the Cambodian party to the Conclusion Report composed by international experts. The Thai experts, therefore, declared dissociation from the international experts group and rebutted the scientific information as mentioned. :Contents :Preface :1. Background :2. Values and Significance ::2.1 Architecture and Site Planning :::Fig.2-1 Preah Vihear Temple and its setting on Preah Vihear Mountain :::Fig.2-2 Preah Vihear Temple Layout by Parmentier :::Fig.2-3 Main Sanctuary :::Fig.2- 4, 2-5 Naga Bridge and Baphuon style Nagas :::Fig.2-6 Distinctive architectural features of Preah Vihear Temple ::2.2 Related Elements and Ancient Communities :::Map: Surroundings with Locations of Related Elements :::Shiva Lingam Engraving ::::Fig.2-7 Shiva Lingam engraving on stone plain, whose location is on centre line of the main axis to Preah Vihear Temple ::::Fig.2-8 View from Naga Bridge toward Sa Trao and stone plain, location of Shiva Lingam. :::Ancient Dam in Sa Trao Pond Area ::::Fig.2-9, 2-10, 2-11 Sa Trao and Preah Vihear Mountain / ancient dam, the oldest stone dam in Thailand :::Ancient Dam near the Main Stairs ::::Fig.2-12 Ancient dam near Main Stairs :::Mo I Daeng Cliff Archaeological Site ::::Fig.2-13 View of Mo I Daeng Cliff and verdant forest ::::Fig.2-14 Stone cutting site at Mo I Daeng :::Sathup Khu (Twin Stupas) ::::Fig.2-15, 2-16 Sathup Khu (Twin Stupas) / Location on Preah Vihear Mountain :::Mo I Daeng Rock Art ::::Fig.2-17, 2-18 Mo I Daeng bas-reliefs :::Tham Khun Si (Khun Si Caves) ::::Fig.2-19, 2-20 Tham Khun Si and traces of adaptation for dwelling :::Prasat Don Tual :::Prasat Don Tual Inscriptions ::::Fig.2-21, 2-22 Prasat Don Tual Fig.2-23 Inscriptions on door frame :::Ancient Communities ::::Fig.2-24 Archaeological evidences found in Non Nong Krachao and Rai Mae Tam ::2.3 Integrity and Setting :::Fig.2-25 Topography of Preah Vihear Mountain which slopes toward the foot of the mountain in Thai territory, resulted in natural waterways that flow along the mountain slopes to the lowland. ::2.4 Protective Measures * Prasat Phra Wihan (Preah Vihear Temple), was registered before the decree of World Court in 1962 by the Fine Arts Department on 11th October, 2483 B.E. (1940 AD), under the name "Monuments on Phra Wihan Mountain" which was the registration of the monument only. :::Later, on 4th December, 1959, a declaration of additional area was issued. The area of the later declaration is approximately 2.11 sq.km., covering the Naga Bridge, Sa Trao, and the Twin Stupas. *Prasat Don Tual, registered under the name "Chong Ta Thao" since 1935. :::Registration map of Preah Vihear Temple :::Map: Monuments and Sites in Study Area :::Protection of natural heritage comprises 3 categories : :::: 1. National Reserved Forest :::: 2. Wildlife Reserve :::: 3. National Park : the study area has been officially declared as Khao Phra Wihan National Park since 1998. In nearby area, there is Phu Chong-Na Yoi National Park declared by the Royal Decree in 1987. National parks are under responsibility of the National Park, Wildlife and Plant Conservation Department. Declaration of national parks aims for conservation of fertile and beautiful natural areas which have distinguished identity. :3. Existing Conditions ::3.1 Demarcation of Management Area ::::Map of Management Area :::3.1.2 Topography :::3.1.3 Climate :::3.1.4 Geographical Features :::[Two maps] :::3.1.5 Land Use :::[Two maps] :::3.1.6 Access :::3.1.7 Chong Sa Ngam Border Pass ::3.2 Communities in Preah Vihear Mountain Cultural Heritage Site ::3.3 Values of Preah Vihear Mountain to the Communities Way of Life :::Ecological Values :::Economic Values :::Educational Values :::Tourism Situation of Preah Vihear Mountain ::3.4 Natural Resources and Protection ::::Map: Responsible Organizations in Study Area :::Forests :::Sandstone Plains Water Sources :::Waterfalls :::Wildlife :::Natural Resources Management :3.5 Existing Conditions and Study Area : Present Development ::::Area 1 : Parking area, western side of causeway ::::Area 2 : Stalls, open ground in front of the main stairs ::::Area 3 : Sala (open pavilion), flagpole, Mo I Daeng Cliff ::::Area 4 : Military camp ::::Area 5 : Tourist Information Centre and tourist facilities ::3.6 Visual and Landscape Analysis :::[Two maps: Visual Analysis Plans] :::3.6.1 Views from Preah Vihear Temple in Relationship with Surrounding Perspectives [two sectional views] :::3.6.2 Views from Highway No. 2235 :::3.6.3 Views from Sattasom Mountain :4 Site Analysis and Management Plan ::4.1 Guidelines for Area Management for Conservation :::a. Core Zone :::b. Buffer Zone for Conservation of Environment :::c. Conservation and Community Development Zone ::4.2 Recommendations on Monument Conservation in Core Zone and Preah Vihear Mountain area :::4.2.1 Ancient Dam in Sa Trao Pond Area :::4.2.2 Ancient Dam near the Main Stairs :::4.2.3 Mo I Daeng Cliff Area :::4.2.4 Sathup Khu (Twin Stupas) :::4.2.5 Mo I Daeng Rock Arts :::4.2.6 Tham Khun Si Cave :::4.2.7 Prasat Don Tual ::4.3 Guidelines for Transportation Management ::4.4 Guidelines for Improvement and Revitalization of Area and Landscape of Former Tourist Information Centre to Conform to Overall Conservation Plan ::[Map] :Working Team : Management Plan for Preah Vihear Temple and its Setting {{cite web}}: horizontal tab character in |quote= at position 2953 (help)
  5. "UN orders troops away from temple". The Independent. July 18, 2011. Asia. Retrieved 18 July 2011.