കാബൂളിൽ ജനിച്ച് 1980-ൽ അമേരിക്കയിലേക്ക് കുടിയേറിയ അഫ്ഗാനി എഴുത്തുകാരൻ‌ . വടക്കൻ കാലിഫോർണിയയിൽ താമസിക്കുന്നു. ഇദ്ദേഹത്തിന്റെ ആദ്യ നോവലായ ദി കൈറ്റ് റണ്ണർ‌ ഒരു അന്തർദേശീയ 'ബെസ്റ്റ് സെല്ലർ' ആയിരുന്നു. രണ്ട് ദശലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ മുപ്പത്തിനാലു രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഖാലിദ് ഹുസൈനി خالد حسینی
വൈറ്റ് ഹൗസിൽ നിന്നുള്ള ഒരു ചിത്രം
വൈറ്റ് ഹൗസിൽ നിന്നുള്ള ഒരു ചിത്രം
തൊഴിൽനോവലിസ്റ്റ്, ഭിഷ്വഗരൻ
ദേശീയതഅമേരിക്കൻ
Period2003 - തുടരുന്നു
Genreകഥ
വെബ്സൈറ്റ്
http://www.khaledhosseini.com/

1965-ൽ കാബൂളിൽ ജനനം. അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു പിതാവ്. മാതാവ് അദ്ധ്യാപികയും. ഇറാനിലെ അഫ്ഗാൻ എംബസ്സിയിലേക്ക് പിതാവിന് മാറേണ്ടി വന്നപ്പോൾ ഹുസൈനിയും കുടുംബവും തെഹ്റാനിൽ കുറച്ചു കാലം ജീവിച്ചു, 1973-ൽ അവർ കാബൂളിലേക്ക് തന്നെ തിരിച്ചെത്തി. 1976-ൽ ഹുസൈനിയുടെ പിതാവിന് പാരീസിൽ ജോലി ലഭിച്ചതോടെ ഹുസൈനിയും കുടുംബവും പാരീസിലേക്ക് താമസം മാറ്റി. പിന്നീടവർ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു വരേണ്ടെന്ന് തീരുമാനിച്ചു. അപ്പോഴേക്കും അഫ്ഗാനിൽ സോവിയറ്റ് അധിനിവേശവും ഭരണമാറ്റവും വന്നിരുന്നു. തുടർന്ന് ഹുസൈനിയും കുടുംബവും അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടി കാലിഫോർണിയയിലെ സാൻജോസിൽ ജീവിതം തുടർന്നു.

1984-ൽ സാൻജോസിലെ ഇൻഡിപെൻഡൻസ് ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി ഹുസൈനി സാന്താക്ലാരാ സർവ്വകലാശാലയിൽ ചേർന്നു. ജീവശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് സാന്റിയാഗോയിലെ കാലിഫോർണിയൻ സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ എംഡി. ബിരുദം നേടി. പിന്നീട് ഒന്നര വർഷത്തോളം വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിച്ച ശേഷമാണ് ആദ്യ നോവലായ കൈറ്റ് റണ്ണർ പ്രസിദ്ധീകരിക്കുന്നത്.

അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സം‌ഘടനാ അംബാസിഡറുടെ അമേരിക്കൻ പ്രതിനിധിയായി ഇപ്പോൾ പ്രവർത്തിക്കുന്നു.

നോവലുകൾ

തിരുത്തുക

ദി കൈറ്റ് റണ്ണർ

തിരുത്തുക

അഫ്ഗാനിസ്ഥാനിലെ രണ്ട് രാഷ്ട്രീയ കാലാവസ്ഥകളിലൂടെ കടന്നു പോവുന്ന ആമിർ എന്ന വ്യക്തിയുടെ ഓർമ്മകളും തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടെത്താനുള്ള ആഗ്രഹങ്ങളുമാണ് ഈ നോവലിന്റെ പ്രമേയം. ഹസ്സൻ എന്ന ബാല്യകാല സുഹൃത്ത് ആമിറിന്റെ പിതാവിന്റെ വേലക്കാരന്റെ മകനാണ്. നിരക്ഷരനായ വേലക്കാരനും ഉന്നതനും ധനാഢ്യനുമായ ആമിറിന്റെ പിതാവും രണ്ട് ധൃവങ്ങളിലാണ് നിൽക്കുന്നത് എങ്കിലും ആമിറും ഹസ്സനും ഈ വേർതിരിവുകളില്ലാതെയാണ് ബാല്യം ചെലവഴിക്കുന്നത്. ഹസ്സനോട് ആമിറിനുള്ള ഒരു വിരോധം അവനോട് ആമിറിന്റെ പിതാവ് കൂടുതൽ പരിഗണന കാണിക്കുന്നുണ്ട് എന്നതിനാലാണ്. സോവിയറ്റ് അധിനിവേശത്തോടെ ആമിറിന്റെ കുടും‌ബം അമേരിക്കയിലേക്ക് കുടിയേറുന്നു. മുതിർന്ന ശേഷം അഫ്ഗാനിൽ തിരിച്ചെത്തുന്ന ആമിർ എത്തിപ്പെടുന്നത് താലിബാൻ കീഴ്പ്പെടുത്തിയ മറ്റൊരു ലോകത്തേക്കാണ്. ഈ രണ്ട് രാഷ്ട്രീയ പ്രശ്ന പരിസരങ്ങളും അമേരിക്കയിലെ കുടിയേറ്റക്കാരുടെ ജീവിതവും നോവലിന് രാഷ്ട്രീയ മാനം നൽകുന്നു.

എ തൗസന്റ് സ്പ്ലെൻഡിഡ് സൺസ്

തിരുത്തുക

ഖാലിദ് ഹുസൈനിയുടെ രണ്ടാമത്തെ നോവലിൽ മറിയം, ലൈല എന്നീ രണ്ട് യുവതികളുടെ ദുരിതമയമായ ജീവിതങ്ങൾ അഫ്ഗാനിസ്ഥാനിലെ സംഘർഷഭരിതമായ അവസ്ഥകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നു. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ച യുവതികൾ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥകളിൽ ജീവിതത്തെ എങ്ങനെ പ്രതീക്ഷാപൂർവ്വവും സ്നേഹനിർഭരമായും കാണുന്നു എന്ന് ഈ നോവൽ വരച്ചു കാണിക്കുന്നു.

സീ പ്രയർ

തിരുത്തുക

ഖാലിദ് ഹുസൈനിയുടെ നാലാമത്തെ നോവലാണ് സീ പ്രയർ. വായനക്കാരന് പെട്ടെന്ന് വായിച്ചു തീർക്കാവുന്ന വിധത്തിൽ ഹ്രസ്വമായ പുസ്തകമാണ് സീ പ്രയർ.തുർക്കി തീരത്ത് കരക്കടിഞ്ഞ ഐലൻ കുർദി എന്ന പിഞ്ചു ബാലന്റെ ചേതനയറ്റ ശരീരത്തി ന്റെ ഫോട്ടോഗ്രാഫ് ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. അഭയാർത്ഥി പ്രശ്നങ്ങൾ വീണ്ടും ചർച്ചാവിഷയമാവാൻ കാരണമായ ആ ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സീ പ്രയർ രചിക്കപെട്ടത്


[1]

  1. The Kite Runner (Bloomsburry Publishing Plc)
  2. A Thousand Splendid Suns (Bloomsburry Publishing Plc)
  1. പ്രയർ, സീ (2018). സീ പ്രയർ. ബ്ലൂംസ് ബെറി.
"https://ml.wikipedia.org/w/index.php?title=ഖാലിദ്_ഹുസൈനി&oldid=3276456" എന്ന താളിൽനിന്ന് ശേഖരിച്ചത്