ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റാണ് ഖാദി പ്രകൃതിക് പെയിന്റ്. [1] പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമാണ് ഖാദി പ്രകൃതിക് പെയിന്റെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. മറ്റ് പെയിന്റുകളെക്കാൾ ചാണകത്തിൽ നിന്നുള്ള പെയിന്റിന് വിലക്കുറവുമുണ്ടാകും. 2020 മാർച്ചിലാണ് ഇത്തരമൊരു പദ്ധതി ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെ.വി.ഐ.സി.) മുന്നോട്ടുവെച്ചത്. പിന്നീട് ജയ്പുരിലെ കെ.വി.ഐ.സി. യൂണിറ്റായ കുമരപ്പ നാഷണൽ ഹാൻഡ്മേഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ട് ഖാദി പ്രകൃതിക് പെയിന്റ് വികസിപ്പിക്കുകയായിരുന്നു. ഡിസ്റ്റംപർ പെയിന്റ്, പ്ലാസ്റ്റിക് എമൽഷൻ പെയിന്റ് എന്നിങ്ങനെ രണ്ടുവിധത്തിൽ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇത് പുറത്തിറക്കിയത്.

ലെഡ്, മെർക്കുറി, ക്രോമിയം, ആഴ്സെനിക്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം ഖാദി പ്രകൃതിക് പെയിന്റിൽ ഇല്ല.[2]

അവലംബം തിരുത്തുക

  1. "ചാണകത്തിൽ നിന്നുള്ള പെയിന്റ് ഇന്ന് പുറത്തിറക്കും: മണമില്ല വിലക്കുറവും". മാതൃഭൂമി. Archived from the original on 2021-01-14.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ചാണകത്തിൽ നിന്ന് പെയിന്റ് ഇന്ന് നിതിൻ ഗഡ്കരി പുറത്തിറക്കും". കേരളകൗമുദി. Archived from the original on 2021-01-14.{{cite web}}: CS1 maint: bot: original URL status unknown (link)