കെ.എം. ഖലീൽ
കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും പക്ഷി നിരീക്ഷകനും അധ്യാപകനുമാണ് ഖലീൽ ചൊവ്വ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. കെ.എം. ഖലീൽ. (Khaleel Chovva)
കണ്ണൂർ സർവ കലാശാലയുടെ പരിസ്ഥിതി പഠന കേന്ദ്രത്തിൻറെ ഡയറക്ടറായിരുന്നു. ഇപ്പോൾ തളിപ്പറമ്പ് സർ സയ്യദ് കോളേജ് പ്രിൻസിപ്പാളാണ് [1] [2]കണ്ടലുകളെ പറ്റിയും പക്ഷികളെക്കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ശാസ്ത്ര ജേണലുകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [3] ഇദ്ദേഹത്തോടുള്ള ആദര സൂചകമായി, കണ്ണൂരിലെ ചെങ്കൽകുന്നുകളിൽ കണ്ടെത്തിയ പുതിയ സസ്യത്തിന് റൊട്ടാല ഖലീലിയാന എന്ന് നാമകരണം ചെയ്തു. [4]. [5] കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ പരിസര വിഷയ സമിതി ചെയർമാനായിരുന്നു. ഓയിസ്ക ഇന്റർനാഷണൽ എന്ന സംഘടനയുടെ പരിസ്ഥിതിവിഭഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇദ്ദേഹം അപൂർവ്വങ്ങളായ നിരവധി പക്ഷികളുടെ ചിത്രങ്ങളും എടുത്തിട്ടുണ്ട്. [6]
കൃതികൾ
തിരുത്തുക- നമ്മുടെ നാട്ടുപക്ഷികൾ
അവലംബം
തിരുത്തുക- ↑ "ഖലീൽചൊവ്വ". Archived from the original on 2015-08-11. Retrieved 2013-05-26.
- ↑ http://economictimes.indiatimes.com/articleshow/18081362.cms
- ↑ "കണ്ണൂരിന്റെ പേരിൽ പുതിയ ഫംഗസ്". Archived from the original on 2013-01-12. Retrieved 2013-05-26.
- ↑ "കണ്ണൂരിൽ പുതിയ സസ്യം, മലയാള മനോരമ, 2013 മെയ് 21". Archived from the original on 2013-05-22. Retrieved 2013-05-25.
- ↑ "റൊട്ടാലഖലീലിയാന'- കണ്ണൂരിൽ നിന്ന് പുതിയ പുഷ്‌പിതസസ്യം: മാതൃഭൂമി". Archived from the original on 2013-05-26. Retrieved 2013-05-26.
- ↑ "ഖലീൽചൊവ്വ". Archived from the original on 2015-08-11. Retrieved 2013-05-26.