ഖലീജി (കറൻസി)
ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) അംഗരാജ്യങ്ങളുടെ ഒരു പൊതു നാണയത്തിന് നിർദ്ദേശിച്ച പേരായിരുന്നു ഖലീജി (അറബി: خليجي). ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ (ജിസിസി) ആറ് രാജ്യങ്ങളിൽ സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ നാലു രാജ്യങ്ങൾ മാത്രമാണ് ഒരു പൊതു നാണയ യൂണിയൻ രൂപീകരണത്തെ നിലവിൽ പിന്തുണയ്ക്കുന്നത്.[1] മേഖലയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് പ്രതിനിധീകരിക്കുന്ന രണ്ട് രാജ്യങ്ങൾ ആയ ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഇതിൽ നിന്നു പിന്മാറി.[1] 2023 വരെ, ഇത്തരത്തിൽ ഒരു കറൻസി ഉപയോഗത്തിൽ വന്നിട്ടില്ല.
ചരിത്രം
തിരുത്തുകഒരു പൊതു കറൻസി ഏരിയ സൃഷ്ടിക്കുക എന്നത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ തുടക്കം മുതലുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. 1981-ൽ ജിസിസി സ്ഥാപിതമായ ഉടൻ തന്നെ ഈ ലക്ഷ്യം ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടു. 1982 ജൂണിലെ കൗൺസിലിന്റെ ഏകീകൃത സാമ്പത്തിക ഉടമ്പടിയുടെ ആർട്ടിക്കിൾ 22 ഇങ്ങനെ പറയുന്നു- "അംഗരാജ്യങ്ങളിലെ ഏജൻസികളും സെൻട്രൽ ബാങ്കുകളും, അവർ ആഗ്രഹിക്കുന്ന സാമ്പത്തിക സംയോജനം തുടരുന്നതിനായി ഒരു പൊതു കറൻസി സ്ഥാപിക്കാനുള്ള ശ്രമം ഉൾപ്പെടെ, അംഗരാജ്യങ്ങൾ അവരുടെ സാമ്പത്തിക, പണ, ബാങ്കിംഗ് നയങ്ങൾ ഏകോപിപ്പിക്കാനും ധനകാര്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും ശ്രമിക്കും."[2]
നിർദ്ദേശിച്ച പേര്
തിരുത്തുക'ഖലീജി' എന്ന പദം "ഗൾഫ്" എന്നതിന്റെ അറബിയാണ്, ഇത് പരമ്പരാഗതമായി കിഴക്കൻ അറേബ്യയിലെ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 2009 അവസാനത്തോടെ നിർദ്ദിഷ്ട പേര് നിരസിക്കപ്പെട്ടു, [3] GCC കോമൺ കറൻസിക്കുള്ള കരാർ പിൻവലിക്കുന്നതിന് മുമ്പ് ഔദ്യോഗിക നാമമൊന്നും പിന്നീട് അംഗീകരിച്ചില്ല.
പിന്തുണ
തിരുത്തുകഇസ്ലാമിക സാമ്പത്തിക നിയമശാസ്‌ത്രം പലിശ അഥവാ 'റിബ' നിരോധിക്കുന്നതിനാൽ, ഭാവിയിലെ ജിസിസി കറൻസി സ്വർണത്തിന്റെ പിൻബലത്തിലായിരിക്കുമെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. [4]
എന്നിരുന്നാലും, ജിസിസി ഭരണത്തിലെ മുതിർന്ന വ്യക്തികൾ പ്രസ്താവിച്ചിരിക്കുന്നത്, കറൻസി യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കാമെന്നും അല്ലെങ്കിൽ ഒരു കൂട്ടം കറൻസികളുമായി (അതിൽ യുഎസ് ഡോളറിന് സിംഹഭാഗവും വിഹിതം ഉണ്ടായിരിക്കും) ബന്ധപ്പെടുത്തിയിരിക്കാമെന്നും ആണ്. [5] [6]
സൗദി അറേബ്യ, [7] യുഎഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ കറൻസികൾ യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നു. കുവൈറ്റിന്റെ ദിനാർ യുഎസ് ഡോളറും യൂറോയും ഉൾപ്പെടെയുള്ള ഒരു കൂട്ടം കറൻസികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അന്താരാഷ്ട്ര നാണയ നിധി എസ്ഡിആർ ഒരു കരുതൽ കറൻസിയായി ഉപയോഗിക്കണമെന്ന ആവശ്യം സൗദി അറേബ്യ നിരസിച്ചു.
ഗൾഫ് സെൻട്രൽ ബാങ്ക്
തിരുത്തുക2009 മെയ് 5-ന് റിയാദിലെ ദരായ പാലസിൽ നടന്ന ജിസിസി കൺസൾട്ടേറ്റീവ് ഉച്ചകോടിയിൽ, ഈ പൊതു കറൻസിക്ക് സൗദി അറേബ്യയിലെ റിയാദ് ഗൾഫ് സെൻട്രൽ ബാങ്ക് ആതിഥേയത്വം വഹിക്കുമെന്ന് താൽക്കാലികമായി സമ്മതിച്ചു. [8] [9] യു.എ.ഇ ഈ തീരുമാനത്തോട് യോജിച്ചില്ല, അവർ ഭൂരിഭാഗം ജി.സി.സി സ്ഥാപനങ്ങളുടെയും ആസ്ഥാനം സൗദി അറേബ്യ ആണെന്ന വസ്തുതയെ വിമർശിച്ചു. യു.എ.ഇ പിന്നീട് ജിസിസി കോമൺ കറൻസിയിൽ ഉള്ള അവരുടെ താൽപ്പര്യം പിൻവലിക്കുകയും ഇനി അതിന്റെ ഭാഗമാകുന്നത് പൂർണ്ണമായും നിരസിക്കുകയും ചെയ്തു. [10] പിന്നീട്, 2009 നവംബർ 23-ന്, യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ സുൽത്താൻ ബിൻ നാസർ അൽ-സുവൈദിയുടെ പ്രസ്താവനകൾ, അക്കൗണ്ടിന്റെ മുൻഗാമി യൂണിറ്റിന്റെ അഭാവമാണ് ഏറ്റവും വലിയ തടസ്സമെന്ന് പ്രസ്താവിച്ചു. [11]
ജിസിസി വികസനത്തിന്റെ പശ്ചാത്തലത്തിൽ
തിരുത്തുകഅംഗീകരിച്ചിരുന്നുവെങ്കിൽ ഖലീജി ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഏക അംഗീകൃത കറൻസിയാകുമായിരുന്നു. 2001-ലും 2003-ലും സാമ്പത്തിക ഉടമ്പടിയായും കസ്റ്റംസ് യൂണിയനായും വളർന്ന ജിസിസിയുടെ നയങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ സഹകരണത്തിനു ശേഷം പരമർശിച്ചിരുന്ന വിപുലീകരണത്തിനായുള്ള തുടർ ചുവടുവെപ്പായിരുന്നെന്നേ ഇത് [12] ജിസിസി രൂപീകരണ ശേഷം "ജിസിസി മോണിറ്ററി എഗ്രിമെന്റ്" എന്ന് വിളിക്കപ്പെടുന്ന വ്യവസ്ഥകൾ 2005-ൽ ഏകീകൃത കറൻസിയുടെ ഏകീകൃത മാനദണ്ഡം തീരുമാനിച്ചു. 2006-ൽ യൂണിയനിൽ നിന്ന് പിന്മാറിയ ആദ്യത്തെ രാജ്യമായി ഒമാൻ മാറി, 2009-ൽ യു.എ.ഇ., ഒറ്റ ഗൾഫ് കറൻസി സൃഷ്ടിക്കുന്നതിനുള്ള ഈ താൽക്കാലിക കരാറിൽ നിന്ന് പിന്മാറിയ രണ്ടാമത്തെയും ഇതുവരെയുള്ള അവസാനത്തെയും രാജ്യമായി. [13]
രാഷ്ട്രീയ തർക്കങ്ങൾ മൂലം യുഎഇയുടെ യൂണിയനിൽ നിന്നുള്ള അതിന്റെ പിന്മാറൽ, 2010 എന്ന പൊതു കറൻസി സമാരംഭിക്കുന്നതിനുള്ള പ്രഖ്യാപിത സമയപരിധിയെ തകർത്തു.[1] ജിസിസിയിലെ സാമ്പത്തിക കാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് ജനറൽ നാസർ അൽ-കൗദ് 2009 മാർച്ച് 24-ന്, സാമ്പത്തിക പ്രതിസന്ധിയും ജിസിസി അംഗരാജ്യങ്ങൾക്കിടയിൽ വേണ്ടത്ര സഹകരണമില്ലാത്തതും കാരണം മോണിറ്ററി യൂണിയൻ സ്ഥാപിക്കുന്നതിനുള്ള ഈ സമയപരിധി കൃത്യസമയത്ത് പൂർത്തിയാകില്ല എന്ന് സമ്മതിച്ചു. [14]
2010-ൽ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ നാല് രാജ്യങ്ങൾക്കിടയിലുള്ള ഒരു ജിസിസി പൊതു കറൻസി, ഇന്നിപ്പറയുന്നവ ഉൾപ്പടെ പല കാരണങ്ങളാൽ മുന്നോട്ട് പോകുമെന്ന് വിശ്വസിക്കപ്പെട്ടു:
- ബന്ധപ്പെട്ട നാല് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളിൽ നിന്ന് പൊതുമേഖലയിലേക്കുള്ള വായ്പകൾ നിർത്തി.
- സാമ്പത്തിക മേഖലയിൽ സർക്കാർ നിയമത്തിന്റെയും നയത്തിന്റെയും സംയോജനം. [15]
എന്നിരുന്നാലും, 2020 വരെ, കാര്യമായ സംഭവവികാസങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. [16]
ഇതും കാണുക
തിരുത്തുക- യൂറോ, യൂറോപ്യൻ യൂണിയന്റെ പൊതു കറൻസി
- ആഫ്രോ, ആഫ്രിക്കൻ യൂണിയന് വേണ്ടി നിർദ്ദേശിച്ച കറൻസി
- ഇക്കോ, എക്കണോമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ് (ECOWAS) കമ്മ്യൂണിറ്റിക്കുള്ളിൽ, ഒരു ആഫ്രിക്കൻ പൊതു കറൻസിക്കുള്ള മറ്റൊരു ശ്രമം.
- പശ്ചിമ ആഫ്രിക്കൻ CFA ഫ്രാങ്കും സെൻട്രൽ ആഫ്രിക്കൻ CFA ഫ്രാങ്കും (CFA), ഇവ രണ്ടും ആഫ്രിക്കയിൽ നിലവിലുള്ള കറൻസി യൂണിയനുകളാണ്.
- കിഴക്കൻ ഏഷ്യൻ കമ്മ്യൂണിറ്റികൾക്കിടയിലുള്ള ഏഷ്യൻ മോണിറ്ററി യൂണിറ്റ്
- മോണിറ്ററി യൂണിയൻ
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Despite Euro's Troubles, Gulf Common Currency Inches Forward" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-11-09.
- ↑ Muhammad, Al-Jasser; Abdulrahman, Al-Hamidy. "A common currency area for the Gulf region" (PDF).
- ↑ "Proposed GCC currency name 'too general'". Archived from the original on January 4, 2010. Retrieved March 13, 2010.
- ↑ "New Gulf currency 'Khaleeji' poised to be Gold backed to remove 'Riba'". cyrrion.com. Archived from the original on 2009-05-12.
- ↑ "Gulf Countries to Discuss Single Currency Peg to Basket". The Tripoli Post. 21 November 2009. Archived from the original on 24 December 2015. Retrieved 24 December 2015.
- ↑ "Unified Gulf currency by mid-2013". The Times of India. Archived from the original on 2012-03-13.
- ↑ "Riyadh defends dollar as key reserve currency". The Daily Star Newspaper - Lebanon.
- ↑ "Home - Arab News". Archived from the original on May 26, 2009.
- ↑ WAM & Bloomberg. "UAE voices reservation over Gulf central bank venue". Archived from the original on 2009-05-08. Retrieved 2009-05-06.
- ↑ WAM. "UAE to skip GCC Monetary Union Agreement". Archived from the original on 2009-05-23. Retrieved 2009-05-23.
- ↑ Giedroyc, Richard (17 December 2009). "Gulf Monetary Union Plans in Jeopardy". NumisMaster. Krause Publications. Archived from the original on 2015-12-24. Retrieved 24 December 2015.
- ↑ Tino, Elisa (13 September 2012). "The European Integration, the Arab Regionalisms, and the Euro-Mediterranean Relations after the Arab Spring: Is the Pan-Euro-Mediterranean Free Trade Area a Viable Project Yet?". University of Salerno. SSRN 2148677.
- ↑ "The Monetary Union of the Gulf Cooperation Council and Structural Changes in the Global Economy: Aspirations, Challenges, and Long-term Strategic Benefits". Archived from the original on 2016-09-22. Retrieved 2023-11-08.
- ↑ "Deadline for Gulf currency union extended". Financial Times.
- ↑ "Archived copy". Archived from the original on 2016-03-03. Retrieved 2010-03-13.
{{cite web}}
: CS1 maint: archived copy as title (link) - ↑ http://www.theedge.me/the-khaleeji-currency-revisited/ [പ്രവർത്തിക്കാത്ത കണ്ണി]