ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പുറത്തിറക്കിയ നാലാമത് ചാക്രികലേഖനമാണ് കർത്താവിന്റെ വചനം (Verbum Domini). 2010 സെപ്റ്റംബർ 30-നാണ് ഈ ചാക്രിക ലേഖനം പുറത്തിറക്കിയത്. ദൈവത്തിന്റെ വചനം, ദൈവവചനം സഭയിൽ, ദൈവവചനം ലോകത്തിൽ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ്‌ അപ്പസ്‌തോലിക ആഹ്വാനം വിവരിക്കപ്പെട്ടിരിക്കുന്നത്‌. ദൈവവചനം സഭയുടെ ജീവിതത്തിലും ദൗത്യത്തിലും എന്ന വിഷയത്തിലൂന്നിയാണ് കർത്താവിന്റെ വചനം എന്ന ഈ ചാക്രിക ലേഖനം രചിച്ചിരിക്കുന്നത്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവവചനം (Dei Verbum) എന്ന പ്രമാണരേഖയ്‌ക്കു ശേഷം ദൈവവചനത്തെ സംബന്ധിച്ചു ലഭിക്കുന്ന ആധികാരികവും സമഗ്രവുമായ പ്രബോധനരേഖയാണിത്.

"https://ml.wikipedia.org/w/index.php?title=കർത്താവിന്റെ_വചനം&oldid=3426700" എന്ന താളിൽനിന്ന് ശേഖരിച്ചത്