കൺജനിറ്റൽ റൂബെല്ല സിൻഡ്രോം
ഗർഭിണിയായ സ്ത്രീക്ക് സാധാരണയായി ആദ്യ ത്രിമാസത്തിൽ റുബെല്ല ബാധിച്ചാൽ ജനിക്കുന്ന കുട്ടിക്ക് കൺജെനിറ്റൽ റുബെല്ല സിൻഡ്രോം (സിആർഎസ്) ഉണ്ടാകാം. ഗർഭധാരണത്തിന് 0-28 ദിവസം മുമ്പ് അണുബാധയുണ്ടായാൽ, കുഞ്ഞിന് ബാധിക്കാനുള്ള സാധ്യത 43% ആണ്. ഗർഭധാരണത്തിനു ശേഷം 0-12 ആഴ്ചകൾക്കുശേഷം അണുബാധയുണ്ടായാൽ, അപകടസാധ്യത 81% ആയി വർദ്ധിക്കുന്നു. ഗർഭധാരണത്തിനു ശേഷം 13-26 ആഴ്ചകൾക്കുശേഷം അണുബാധയുണ്ടായാൽ, രോഗം ബാധിക്കാനുള്ള ശിശുവിന്റെ അപകടസാധ്യത 54% ആണ്. മൂന്നാമത്തെ ത്രിമാസത്തിലോ ഗർഭധാരണത്തിനു 26-40 ആഴ്ചക്ക് ശേഷമോ റുബെല്ല പിടിപെട്ടാൽ അത് ശിശുക്കളെ സാധാരണയായി ബാധിക്കില്ല. ഗർഭാവസ്ഥയുടെ 20 ആഴ്‌ചയ്‌ക്ക് ശേഷം അമ്മയിൽ റുബെല്ല പിടിപെടുകയും ജനനത്തിനു ശേഷവും വൈറസ് വ്യാപനം തുടരുകയും ചെയ്യുമ്പോൾ പ്രശ്‌നങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ.
Congenital rubella syndrome | |
---|---|
White pupils due to congenital cataracts in a child with congenital rubella syndrome | |
സ്പെഷ്യാലിറ്റി | Teratology |
1941 ൽ ഓസ്‌ട്രേലിയക്കാരനായ നോർമൻ മക്അലിസ്റ്റർ ഗ്രെഗ് ആണ് ഇത് കണ്ടെത്തിയത്. [1]
അടയാളങ്ങളും ലക്ഷണങ്ങളും
തിരുത്തുകകൺജനിറ്റൽ റുബെല്ല സിൻഡ്രോമിനുള്ള ക്ലാസിക് ട്രയാഡ് ഇതാണ്: [3]
- സെൻസോറിനറൽ ബധിരത (58% രോഗികൾ)
- നേത്ര വൈകല്യങ്ങൾ-പ്രത്യേകിച്ച് റെറ്റിനോപ്പതി, തിമിരം, ഗ്ലോക്കോമ, മൈക്രോഫ്താൽമിയ (43% രോഗികൾ)
- ജന്മനായുള്ള ഹൃദ്രോഗം -പ്രത്യേകിച്ച് പൾമണറി ആർട്ടറി സ്റ്റെനോസിസ്, പേറ്റന്റ് ഡക്‌ടസ് ആർട്ടീരിയോസസ് (50% രോഗികൾ) [4]
CRS ന്റെ മറ്റ് പ്രകടനങ്ങളിൽ ഇവയും ഉൾപ്പെടാം:
- പ്ലീഹ, കരൾ, അല്ലെങ്കിൽ അസ്ഥിമജ്ജ പ്രശ്നങ്ങൾ (അവയിൽ ചിലത് ജനിച്ചയുടനെ അപ്രത്യക്ഷമാകാം)
- ബുദ്ധിപരമായ വൈകല്യം
- ചെറിയ തല വലിപ്പം (മൈക്രോസെഫലി)
- കുറഞ്ഞ ജനന ഭാരം [5]
- ത്രോംബോസൈറ്റോപെനിക് പർപുര
- എക്സ്ട്രാമെഡുള്ളറി ഹെമറ്റോപോയിസിസ് (ഒരു സ്വഭാവ സവിശേഷതയാണ് ബ്ലൂബെറി മഫിൻ ചുണങ്ങ്)
- വലിയ കരൾ
- ചെറിയ താടിയെല്ലിന്റെ വലിപ്പം
- ത്വക്ക് മുറിവുകൾ [5]
ഗർഭാവസ്ഥയിൽ റൂബെല്ല ബാധിച്ച കുട്ടികളെ പ്രായമാകുമ്പോൾ, ഇനിപ്പറയുന്ന സൂചനകൾക്കായി സൂക്ഷ്മമായി നിരീക്ഷിക്കണം:
- ഡവലപ്പ്മെൻ്റൽ ഡിലെ [5]
- ഓട്ടിസം [6]
- സ്കീസോഫ്രീനിയ [7]
- വളർച്ചാ മാന്ദ്യം [8]
- പഠന വൈകല്യങ്ങൾ
- പ്രമേഹം [9]
രോഗനിർണയം
തിരുത്തുകക്ലിനിക്കൽ കണ്ടെത്തലുകളുടെയും ലബോറട്ടറി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് കൺജനിറ്റൽ റുബെല്ല സിൻഡ്രോം രോഗനിർണയം നടത്തുന്നത്. ലബോറട്ടറി മാനദണ്ഡത്തിൽ ഇനിപ്പറയുന്നവയിലൊന്നെങ്കിലും ഉൾപ്പെടുന്നു:
- ആർടി-പിസിആർ പരിശോധന വഴി റുബെല്ല വൈറസ് കണ്ടെത്തൽ
- റൂബെല്ല-സ്പെസിഫിക് IgM ആന്റിബോഡി കണ്ടെത്തൽ
- പാസീവ് മെറ്റേണൽ ട്രാൻസ്മിഷനായി പ്രതീക്ഷിച്ചതിലും ഉയർന്ന തലത്തിൽ (കൂടുതൽ കൂടുതൽ കാലം നിലനിൽക്കും) ഇൻഫൻ്റ് റൂബെല്ല-സ്പെസിഫിക് IgG ആന്റിബോഡി കണ്ടെത്തൽ
- മൂക്ക്, രക്തം, തൊണ്ട, മൂത്രം, അല്ലെങ്കിൽ സെറിബ്രോസ്പൈനൽ ദ്രാവക പരിശോധനയിൽ റുബെല്ല വൈറസ് തിരിച്ചറിയൽ
ക്ലിനിക്കൽ നിർവചനത്തിന് ഇനിപ്പറയുന്നവയുടെ കണ്ടെത്തലുകൾ ആവശ്യമാണ്:
- തിമിരം/കൺജനിറ്റൽ ഗ്ലോക്കോമ, ജന്മനായുള്ള ഹൃദ്രോഗം (സാധാരണയായി, പേറ്റന്റ് ഡക്‌ടസ് ആർട്ടറിയോസസ് അല്ലെങ്കിൽ പെരിഫറൽ പൾമണറി ആർട്ടറി സ്റ്റെനോസിസ്), ശ്രവണ വൈകല്യം, പിഗ്മെന്ററി റെറ്റിനോപ്പതി
- പർപുര, ഹെപ്പറ്റോസ്‌പ്ലെനോമെഗലി, മഞ്ഞപ്പിത്തം, മൈക്രോസെഫലി, വികസന കാലതാമസം, മെനിംജോ എൻസെഫലൈറ്റിസ്, റേഡിയോലൂസന്റ് ബോൺ ഡിസീസ്
രോഗിയെ അവരുടെ ക്ലിനിക്കൽ, ലബോറട്ടറി കണ്ടെത്തലുകൾ അനുസരിച്ച് ഇനിപ്പറയുന്ന കേസുകളായി തരം തിരിച്ചിരിക്കുന്നു:
- സസ്പെക്ടഡ് (സംശയിക്കപ്പെടുന്നവർ): മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഒന്നോ അതിലധികമോ ക്ലിനിക്കൽ കണ്ടെത്തലുകളുള്ളതും, എന്നാൽ സാധ്യതയുള്ളതോ സ്ഥിരീകരിച്ചതോ ആയ വർഗ്ഗീകരണത്തിന്റെ നിർവചനം പാലിക്കാത്തതുമായ ഒരു രോഗി
- പ്രോബബിൾ (സംഭാവ്യതയുളളത്): കൺജെനിറ്റൽ റുബെല്ലയുടെ ലബോറട്ടറി സ്ഥിരീകരണം ഇല്ലാത്ത, എന്നാൽ മുകളിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഗ്രൂപ്പ് 1-ൽ നിന്നുള്ള രണ്ട് ക്ലിനിക്കൽ കണ്ടെത്തലുകൾ അല്ലെങ്കിൽ ഗ്രൂപ്പ് 1-ൽ നിന്നുള്ള ഒരു ക്ലിനിക്കൽ കണ്ടെത്തലും മുകളിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഗ്രൂപ്പ് 2-ൽ നിന്നുള്ള ഒരു ക്ലിനിക്കൽ കണ്ടെത്തലും ഉള്ള ഒരു രോഗി.
- കൺഫേംഡ് (സ്ഥിരീകരിച്ചത്): മുകളിൽ ലിസ്‌റ്റ് ചെയ്‌ത പ്രകാരം കുറഞ്ഞത് ഒരു ലബോറട്ടറി കണ്ടെത്തലും ഒരു ക്ലിനിക്കൽ കണ്ടെത്തലും (ഇരു ഗ്രൂപ്പിൽ നിന്നും) ഉള്ള ഒരു രോഗി
- ഇൻഫെക്ഷൻ ഒൺലി (അണുബാധ മാത്രം): മുകളിൽ വിവരിച്ച ക്ലിനിക്കൽ കണ്ടെത്തലുകളൊന്നുമില്ലാത്തതും, എന്നാൽ കുറഞ്ഞത് ഒരു സ്ഥിരീകരിച്ച ലബോറട്ടറി മാനദണ്ഡമെങ്കിലും പാലിക്കുന്നതുമായ ഒരു രോഗി
പ്രതിരോധം
തിരുത്തുകഭൂരിഭാഗം ജനങ്ങൾക്കും വാക്സിനേഷൻ നൽകുന്നത് കൺജനിറ്റൽ റുബെല്ല സിൻഡ്രോം തടയുന്നതിന് ഫലപ്രദമാണ്. [10] ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക്, ഗർഭധാരണത്തിന് 28 ദിവസം മുമ്പെങ്കിലും MMR (മീസിൽസ് മുണ്ടിനീര്, റുബെല്ല) വാക്സിനേഷൻ ശുപാർശ ചെയ്യപ്പെടുന്നു. [5] ലൈവ് വൈറൽ കണികകൾ അടങ്ങിയിരിക്കുന്നതിനാൽ ഇതിനകം ഗർഭിണികളായ സ്ത്രീകൾക്ക് വാക്സിൻ നൽകരുത്. [5]
മറ്റ് പ്രതിരോധ പ്രവർത്തനങ്ങളിൽ മെഡിക്കൽ, ചൈൽഡ് കെയർ പ്രൊഫഷനുകൾ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഉദ്യോഗസ്ഥരുടെ സ്ക്രീനിംഗും വാക്സിനേഷനും ഉൾപ്പെടാം. [11]
അവലംബം
തിരുത്തുക- ↑ Atkinson, William (2011). Epidemiology and Prevention of Vaccine-Preventable Diseases (12th ed.). Public Health Foundation. pp. 301–323. ISBN 9780983263135. Retrieved 30 March 2015.
- ↑ "Current approach in the diagnosis and management of posterior uveitis". Indian J Ophthalmol. 58 (1): 29–43. 2010. doi:10.4103/0301-4738.58470. ISSN 0301-4738. PMC 2841371. PMID 20029144.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Congenital rubella syndrome | Sense". www.sense.org.uk. Retrieved 2015-07-30.
- ↑ "An update on cardiovascular malformations in congenital rubella syndrome". Birth Defects Research Part A: Clinical and Molecular Teratology. 88 (1): 1–8. January 2010. doi:10.1002/bdra.20621. PMID 19697432.
- ↑ 5.0 5.1 5.2 5.3 5.4 "Congenital Rubella Symptoms & Causes | Boston Children's Hospital". www.childrenshospital.org. Archived from the original on 2019-03-06. Retrieved 2019-03-05.
- ↑ Muhle, R; Trentacoste, SV; Rapin, I (May 2004). "The genetics of autism". Pediatrics. 113 (5): e472–86. doi:10.1542/peds.113.5.e472. PMID 15121991.
- ↑ Brown, A. S (9 February 2006). "Prenatal Infection as a Risk Factor for Schizophrenia". Schizophrenia Bulletin. 32 (2): 200–202. doi:10.1093/schbul/sbj052. PMC 2632220. PMID 16469941.
- ↑ Naeye, Richard L. (1965-12-20). "Pathogenesis of congenital rubella". JAMA. 194 (12): 1277–1283. doi:10.1001/jama.1965.03090250011002. ISSN 0098-7484. PMID 5898080.
- ↑ Forrest, Jill M.; Menser, Margaret A.; Burgess, J. A. (1971-08-14). "High Frequency of Diabetes Mellitus in Young Adults with Congenital Rubella". The Lancet. 298 (7720): 332–334. doi:10.1016/S0140-6736(71)90057-2. PMID 4105044.
- ↑ "Rubella vaccines: WHO position paper" (PDF). Wkly Epidemiol Rec. 86 (29): 301–16. 15 July 2011. PMID 21766537.
- ↑ "Congenital Rubella - Pediatrics". Merck Manuals Professional Edition (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-03-05.
Classification | |
---|---|
External resources |