ബ്ലൂബെറി മഫിൻ ശിശു
അസ്ഥിമജ്ജയ്ക്ക് പുറമേ ഉള്ള അവയവങ്ങളിൽ രക്തകോശങ്ങളുടെ ഉത്പാദനം നടക്കുമ്പോൾ ശിശുക്കളുടെ ശരീരത്തിൽ നീല നിറത്തിലുള്ള പാടുകൾ ഉണ്ടാവും. ഈ അവസ്ഥയെയാണ് ബ്ലൂബെറി മഫിൻ ശിശു (Blueberry muffin baby) എന്ന് വിളിക്കുന്നത്.[1][2] ചർമ്മത്തിനടിയിൽ രക്തം കട്ടപിടിച്ച് ഉണ്ടാവുന്ന പാടുകളാണ് നീല നിറത്തിൽ പുറത്തേക്ക് കാണപ്പെടുന്നത്. പാടുകൾക്ക് നീല ബെറികൾ കൊണ്ടുണ്ടാക്കുന്ന മഫിൻ എന്ന പലഹാരത്തോട് സാമ്യമുള്ളതുകൊണ്ടാണ് ഈ അവസ്ഥയെ ബ്ലൂബെറി മഫിൻ ശിശു എന്ന് വിളിക്കുന്നത്. തലയിലും, കഴുത്തിലും, നെഞ്ചിലും, വയർ ഭാഗത്തുമാണ് കൂടുതലായും നീല പാടുകൾ കാണപ്പെടുക. ആദ്യകാലങ്ങളിൽ ഇവ റുബെല്ല മൂലം മാത്രം ഉണ്ടാവുന്ന പാടുകൾ ആണെന്ന് വിശ്വസിച്ചു പോന്നിരുന്നു.[3] എന്നാൽ ഇപ്പോൾ ഇവ ന്യൂറോബ്ലാസ്റ്റോമ പോലുള്ള മറ്റു പല ശിശുരോഗങ്ങളിലും കാണപ്പെടാം എന്ന് കണ്ടെത്തിയിട്ടുണ്ട്. സൈറ്റോമെഗലോ വൈറസ് ബാധ മൂലവും ബ്ലൂബെറി മഫിൻ പാടുകൾ കാണപ്പെടാം.[4]
അവലംബം
തിരുത്തുക- ↑ Shaffer MP, Walling HW, Stone MS (2005). "Langerhans cell histiocytosis presenting as blueberry muffin baby". J. Am. Acad. Dermatol. 53 (2 Suppl 1): S143–6. doi:10.1016/j.jaad.2005.01.015. PMID 16021165.
{{cite journal}}
: Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑ James, William D.; Berger, Timothy G.; et al. (2006). Andrews' Diseases of the Skin: clinical Dermatology. Saunders Elsevier. ISBN 0-7216-2921-0.
{{cite book}}
: Explicit use of et al. in:|author=
(help)CS1 maint: multiple names: authors list (link) - ↑ Mehta V, Balachandran C, Lonikar V (2008). "Blueberry muffin baby: a pictoral differential diagnosis". Dermatol. Online J. 14 (2): 8. PMID 18700111.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Gaffin JM, Gallagher PG (2007). "Picture of the month. Blueberry muffin baby (extramedullary hematopoiesis) due to congenital cytomegalovirus infection". Arch Pediatr Adolesc Med. 161 (11): 1102–3. doi:10.1001/archpedi.161.11.1102. PMID 17984414.
{{cite journal}}
: Unknown parameter|month=
ignored (help)