കൗബോയ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി. ബാലചന്ദ്രകുമാർ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൗബോയ്. മൈഥിലി, ബാല എന്നിവർ ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.1995ൽ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലറായ നിക്ക് ഓഫ് ടൈമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൗബോയ് ഒരു മിതമായ നിരൂപക സ്വീകരണത്തിന് റിലീസ് ചെയ്തു, വാണിജ്യ പരാജയമായിരുന്നു. 2013 ഫെബ്രുവരി 15 നാണ് ചിത്രം റിലീസ് ചെയ്തത്.
കൗബോയ് | |
---|---|
സംവിധാനം | പി.ബാലചന്ദ്രകുമാർ |
നിർമ്മാണം | കെ. അനിൽ മാത്യു |
രചന | വി.എസ്. സുധാകരൻ നായർ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | കൈതപ്രം മീനാക്ഷി സുന്ദരം |
ഛായാഗ്രഹണം | വേണുഗോപാൽ |
ചിത്രസംയോജനം | സംജിത്ത് മുഹമ്മദ് |
സ്റ്റുഡിയോ | ബീ കീപ്പർ ഫിലിം വെഞ്ചേഴ്സ് |
വിതരണം | മേരി മാതാ റിലീസ് |
റിലീസിങ് തീയതി | 2013 ഫെബ്രുവരി 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകവിനയേയും അനന്തരവൻ പങ്കജിനെയും സേവ്യർ എന്ന പോലീസുകാരൻ ബന്ദിയാക്കുന്നു. തന്റെ അനന്തരവന്റെ ജീവൻ രക്ഷിക്കാൻ, വിനയ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയെ കൊല്ലണം.
അഭിനേതാക്കൾ
തിരുത്തുക- ആസിഫ് അലി - വിനയ്
- ഖുശ്ബു - രേവതി മേനോൻ
- മൈഥിലി - കൃഷ്ണ
- മാസ്റ്റർ പങ്കജ് കൃഷ്ണ - പങ്കജ്
- ബാല - സേവ്യർ
- സായി കുമാർ - രാജശേഖർ മേനോൻ
- ജഗതി ശ്രീകുമാർ - അമ്പിളി
- അനൂപ് ചന്ദ്രൻ - സൂരജ്
- അസിം ജമാൽ
- കലാശാല ബാബു - വിനയന്റെ അച്ഛൻ
- ലെന - വീണ
- ഇർഷാദ് - മോഹൻ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് കൗബോയ്