ക്വെച്ചാൻ അമേരിക്കൻ ഇന്ത്യൻ വർഗ്ഗം

“ക്വെച്ചാൻ” (QuechanKwtsaan 'those who descended') അഥവാ “യൂമാ” ഐക്യനാടുകളിലെ ഒരു അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. മെക്സിക്കൻ അതിർത്തിയ്ക്കു വടക്കായി കൊളറാഡോ നദിയുടെ താഴ്ഭാഗത്ത് അരിസോണയിലും കാലിഫോർണിയയിലുമുള്ള “ഫോർട്ട് യൂമ” റിസർവ്വേഷനിലാണ് ഇവർ അധിവസിക്കുന്നത്. ആഭ്യന്തരകാര്യങ്ങളിൽ സ്വാതന്ത്യ്രം നിലനിർത്തിക്കൊണ്ട്‌ നിയമസാധുത്വം നൽകപ്പെട്ട (federally recognized) ഈ വർഗ്ഗക്കാരുടെ പ്രധാന ഓഫീസ് സ്ഥിതി ചെയ്യുന്നത് അരിസോണയിലെ ഫോർട്ട് യൂമായിലാണ്. ഈ വർഗ്ഗക്കാരുടെ റിസർവേഷൻറെ കൂടുതൽ ഭാഗങ്ങളും സ്ഥിതി ചെയ്യുന്നത് കാലിഫോർണിയിലാണ്.

ക്വെച്ചാൻ അമേരിക്കൻ ഇന്ത്യൻ

Quechan tribal seal
Regions with significant populations
 Arizona
 California
Languages
Quechan, English
Religion
traditional tribal religion, Christianity
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Maricopa, Mojave, Kumeyaay Yavapai
Yumas. In: "United States and Mexican Boundary Survey. Report of William H. Emory…" Washington. 1857. Volume I.
ക്വെച്ചാൻ അമ്മയും മകളും (1890)
Small group of Yuma Indian girls posing at the government Indian School at Yuma, ca.1900

പൗരാണിക ചരിത്രം തിരുത്തുക

“പതായൻ” (Patayan) എന്ന പദം പുരാവസ്തു ഗവേഷകർ ഉപയോഗിക്കുന്നത്, പൌരാണിക കാലത്ത് ഇന്നത്തെ അരിസോണയുടെ ഭാഗങ്ങൾ, കാലിഫോർണിയയിലെ “കഹ്വില്ല” തടാകത്തിൻറെ (Lake Cahuilla) പടിഞ്ഞാറു വശം, മെക്സിക്കോയിലെ “ബജ കാലിഫോർണിയ” എന്നീ പ്രദേശങ്ങളിൽ 700-1550 CE യിൽ അധിവസിച്ചിരുന്ന അമേരിക്കൻ ഇന്ത്യൻ വംശക്കാരുടെ സംസ്കാരത്തെ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ്. കോളറാഡോ നദിയുടെ താഴ്വര, സമീപത്തുള്ള മലമ്പ്രദേശങ്ങൾ, ഗ്രാൻഡ് കാന്യനു വടക്കുള്ള പ്രദേശങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ക്വെച്ചാൻ ജനങ്ങളുടെ പൂർവ്വികർ ഇവിടെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കമില്ലാത്ത കാലങ്ങളിൽ കാർഷികവൃത്തി ചെയ്തും മറ്റു സമയങ്ങളിൽ വേട്ടയാടിയും  ജീവിച്ചിരുന്നവരായിരുന്നു. ഇവരുടെ ഉപവർഗ്ഗങ്ങൾ "റിവർ യുമാൻ", "ഡെൽറ്റ-കാലിഫോർണിയൻ", "അപ്‍ലാന്റ്‍ കാലിഫോർണിയ" എന്നിവയാണ്.


ചരിത്രം തിരുത്തുക

ഈ പ്രദേശത്തു ജീവീച്ചിരുന്ന യുമാൻ ഭാക്ഷ സംസാരിച്ചിരുന്ന ഈ പൌരാണിക ജനത രണശൂരന്മാരായിരുന്ന ഇവർ മറ്റ് തെക്കൻ അരിസോണയിലുള്ള “പിമ” വർഗ്ഗക്കാരുമായും പസഫിക് തീരത്തുള്ള അമേരിക്കൻ ഇന്ത്യൻ ജനങ്ങളുമായും സജീവമായ കച്ചവട ബന്ധങ്ങളിലേർപ്പെട്ടിരുന്നു.  

ക്വെച്ചാൻ ജനങ്ങളുമായുള്ള യൂറോപ്പ്യന്മാരുടെ ആദ്യത്തെ പ്രധാന സമ്പർക്കം ഉണ്ടാകുന്നത് സ്പാനീഷ് പര്യവേക്ഷകനായിരുന്ന ജുവാൻ ബൌട്ടിസ്റ്റ ഡി അൻസയും സംഘവും 1774 ലെ ഒരു ശൈത്യകാലത്ത് ഇവിടെ എത്തിച്ചേർന്നതോടെയാണ്. ആദ്യകാലത്തെ സ്പാനീഷ് സന്ദർശനം തികച്ചും സൌഹാർദ്ദപൂർണ്ണമായിരുന്നു. 1776 ലെ അൻസയുടെ രണ്ടാമത്തെ സന്ദർശനത്തിനു ശേഷം അക്കാലത്ത് മെക്സിക്കോയിൽ ഉൾപ്പെട്ടിരുന്ന അൾട്ട കാലിഫോർണിയയിലേയ്ക്കു തിരികെ പോകുമ്പോൾ ക്വെച്ചാൻ ഇന്ത്യൻ ചീഫും മൂന്ന് കൂട്ടാളികളെയും അദ്ദേഹം ഒപ്പം കൂട്ടി.  മെക്സിക്കോ സിറ്റിയിലെത്തി  ന്യൂ സ്പെയിനിലെ വൈസ്രോയിക്ക് ഒരു നിവേദനം സമർപ്പിക്കുകയായിരുന്നു ഇവരുടെ ദൌത്യം. ഇന്ത്യൻ ചീഫ് പാമ (Palma)യും ഒപ്പമുണ്ടായിന്ന മൂന്നു പേരും 1777 ഫെബ്രുവരി 13 ന് മെക്സിക്കോ സിറ്റിയിൽ വച്ച് ജ്ഞാനസ്‌നാനം ചെയ്യപ്പെടുകയും ഇന്ത്യൻ ചീഫിന് ജ്ഞാന സ്നാനത്തിനു ശേഷം സ്പാനീഷ് പേരായ “സാൽവഡോർ കാർലോസ് അൻറോണിയോ” എന്ന പേരു നൽകപ്പെടുകയും ചെയ്തു.   

ക്വെച്ചാൻ പ്രദേശത്തു സ്ഥാപിക്കപ്പെട്ട സ്പാനീഷ് കുടിയേറ്റ കേന്ദ്രത്തിൻറെ മുന്നോട്ടുള്ള ഗതി അത്ര സുഗമമായിരുന്നില്ല. 1781 ജൂലൈ 17 നും 19 നുമിടയ്ക്ക് ക്വെച്ചാൻ ഗോത്ര ജനങ്ങൾ കലാപമുണ്ടാക്കുകയും മതപ്രചരണത്തിനായി എത്തിയിരുന്ന 3 സ്പാനീഷ് പുരോഹിതന്മാരെയും 30 സൈനികരെയും കൊന്നൊടുക്കുകയും ചെയ്തു.

സ്പാനീഷ് കുടിയേറ്റ കേന്ദ്രങ്ങളായിരുന്ന “സാൻ പെട്രോ വൈ സാൻ പാബ്ലോ ഡി ബിക്കുനെർ”, “പ്യൂർട്ടൊ ഡി പുരിസിമ കൺസെപ്ഷൻ” എന്നിവയ്ക്കു സാരമായ കേടുപാടുകളുണ്ടാക്കുയും അനേകം സ്പാനീഷ് കുടിയേറ്റക്കാരെ വധിക്കുകയും ചെയ്തു. തുടർന്നുള്ള വർഷം സ്പെയിൻകാർ പട്ടാള നടപടിയിലൂടെ തിരിച്ചടിക്കുകയും അനേകം ക്വെച്ചാൻ വർഗ്ഗക്കാരെ കൊന്നൊടുക്കുയും ചെയ്തു. മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിനു ശേഷം ഈ പ്രദേശങ്ങൾ ഐക്യനാടുകളുടെ നിയന്ത്രണത്തിലാകുകയും  1850 മുതൽ 1853 വരെയുള്ള യുമ യുദ്ധത്തിൽ ഐക്യനാടുകൾ ഇടപെടുകയും ചെയ്തു. ഇക്കാലത്താണ്  (1851) കൊളറാഡോ നദിയ്ക്കു മറുവശത്ത് ഇന്നത്തെ അരിസോണയിലെ യുമയിലുള്ള ചരിത്രപരമായ “യുമ കോട്ട” പടുത്തുയർത്തപ്പെട്ടത്.  

ജനസംഖ്യ തിരുത്തുക

ഭാഷ തിരുത്തുക

ഫോർട്ട് യുമ ഇന്ത്യൻ റിസർവ്വേഷൻ തിരുത്തുക

അവലംബം തിരുത്തുക

  1. "2010 Census CPH-T-6. American Indian and Alaska Native Tribes in the United States and Puerto Rico: 2010" (PDF). census.gov.

ബാഹ്യ ലിങ്കുകൾ തിരുത്തുക