ക്ലാരൻസ് ഡേ

അമേരിക്കന്‍ എഴുത്തുകാരന്‍

അമേരിക്കൻ സാഹിത്യകാരനായ ക്ലാരൻസ് ഷെപ്പേഡ് ഡേ, ജൂനിയർ 1874 നവംബർ 18-ന് ന്യൂയോർക്കിൽ ജനിച്ചു. യേൽ സർവകലാശാലയിൽ നിന്ന് 1896-ൽ ബിരുദം നേടി. അതിനുശേഷം കുറച്ചുകാലം പിതാവിന്റെ കമ്പനിയിൽ ജോലി ചെയ്തു. അമേരിക്കൻ നാവികസേനയിൽ സേവനമനുഷ്ഠിക്കാനും ഇദ്ദേഹത്തിനവസരം ലഭിച്ചു. കലശലായ സന്ധിവാതം ഇദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും സാഹിത്യരചനയ്ക്ക് അതു തടസ്സമായില്ല.

ക്ലാരൻസ് ഡേ
ക്ലാരൻസ് ഡേ.jpg
ജനനം(1874-11-18)നവംബർ 18, 1874
മരണംഡിസംബർ 28, 1935(1935-12-28) (പ്രായം 61)
തൊഴിൽAuthor
മാതാപിതാക്ക(ൾ)Clarence Shephard Day (1844-1927),[1][2] Lavinia Elizabeth Stockwell (1852 - ?)[3]

കുടുംബസ്മരണകളാണ് ഡേയുടെ ഇഷ്ടവിഷയം. അനാരോഗ്യത്താൽ വലയുമ്പോഴും രചനകൾ അടിമുടി ഫലിതമയമാക്കാൻ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദിസ് സിമിയൻ വേൾഡ് (1920), ഗോഡ് ആൻഡ് മൈ ഫാദർ (1932), ലൈഫ് വിത് മദർ (1937) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ മികച്ചു നില്ക്കു ന്നു. വിചിത്രസ്വഭാവക്കാരനായ തന്റെ പിതാവിനെക്കുറിച്ചുള്ള ഡേയുടെ സ്മരണകളുടെ സമാഹാരമായ ലൈഫ് വിത് ഫാദർ 'ബെസ്റ്റ് സെല്ലർ'എന്ന നിലയിൽ ശ്രദ്ധേയമായി. ഗോഡ് ആൻഡ് ഫാദർ, ലൈഫ് വിത് മദർ എന്നീ കൃതികളിലെ ചില അംശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ഹവഡ് ലിൻഡ്സിയും റസ്സൽ ക്രൌസും ഈ കൃതിക്കു തയ്യാറാക്കിയ നാടക രൂപാന്തരം അരങ്ങു തകർക്കുകയുണ്ടായി. 1935 ഡിസംബർ 28-ന് ന്യൂയോർക്കിൽ ഡേ അന്തരിച്ചു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ക്ലാരൻസ് ഡേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ക്ലാരൻസ്_ഡേ&oldid=2787329" എന്ന താളിൽനിന്ന് ശേഖരിച്ചത്