ക്ലട്ടർ
ഹാർഡ്‌വെയർ അക്സിലെറേറ്റഡ് ഉപയോക്തൃ ഇന്റർഫേസുകൾ സൃഷ്‌ടിക്കുന്നതിന് വേണ്ടി നിർമ്മിച്ചതും, ഇപ്പോൾ നിർത്തലാക്കപ്പെട്ട ജിഒബജക്ട്(GObject) അടിസ്ഥാനമാക്കിയുള്ള ഗ്രാഫിക്‌സ് ലൈബ്രറിയാണ് ക്ലട്ടർ. ക്ലട്ടർ ഒരു ഓപ്പൺജിഎൽ അടിസ്ഥാനമാക്കിയുള്ള 'ഇന്ററാക്ടീവ് ക്യാൻവാസ്' ലൈബ്രറിയാണ്, അതിൽ ഗ്രാഫിക്കൽ നിയന്ത്രണ ഘടകങ്ങളൊന്നും അടങ്ങിയിട്ടില്ല. ഇത് റെൻഡറിങ്ങിനായി ഓപ്പൺജിഎൽ(OpenGL (1.4+)) അല്ലെങ്കിൽ ഓപ്പൺജിഎൽ ഇഎസ്(OpenGL ES (1.1 അല്ലെങ്കിൽ 2.0)) എന്നിവയെ ആശ്രയിക്കുന്നു.[4]
Original author(s) | Emmanuele Bassi, OpenedHand Ltd |
---|---|
വികസിപ്പിച്ചത് | The GNOME Project |
ആദ്യപതിപ്പ് | ജൂൺ 22, 2006 |
Stable release | 1.26.4
/ മാർച്ച് 9, 2020[1] |
Preview release | 1.25.6
/ ഫെബ്രുവരി 18, 2016[2] |
Repository | |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | Linux, BSDs, OS X, Microsoft Windows |
തരം | Graphics library |
അനുമതിപത്രം | GNU Lesser General Public License[3] |
വെബ്‌സൈറ്റ് | GNOME/Projects/clutter |
ഇപ്പോൾ ഇന്റലിന്റെ ഭാഗമായ ഓപ്പൺഡ്ഹാൻഡ് ലിമിറ്റഡാണ് ക്ലട്ടറിന്റെ രചയിതാവ്. ഗ്നു ലെസ്സർ ജനറൽ പബ്ലിക് ലൈസൻസിന്റെ (എൽജിപിഎൽ) പതിപ്പ് 2.1-ന്റെ ആവശ്യകതകൾക്ക് വിധേയമായി ക്ലട്ടർ സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുമാണ്.[3]
2022 ഫെബ്രുവരിയിൽ, പദ്ധതി നിർത്തലാക്കുമെന്ന് അത് വികസിപ്പിക്കുന്ന സംഘം പ്രഖ്യാപിച്ചു. കൂടുതൽ പതിപ്പുകൾ പുറത്തിറങ്ങില്ല, ക്ലട്ടർ ഉപയോഗിക്കുന്ന ഡെവലപ്പർമാരെ അവരുടെ ആപ്ലിക്കേഷനുകൾ ജിടികെ 4(GTK 4), ലിബാഡവെയ് 2(libadwaita2) എന്നിവയിലേക്ക് പോർട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു.
അഡോപ്ക്ഷൻ തിരുത്തുക
ഗ്നോം വീഡിയോകൾ (അതായത് ടോട്ടം), ഗ്നോം ഷെൽ, പിറ്റിവി, സിനമൺ ഡെസ്ക്ടോപ്പ്, ഗ്നോം ഈസ് എന്നിവയാണ് ക്ലട്ടർ ഉപയോഗിക്കുന്ന ജനപ്രിയ പ്രോഗ്രാമുകൾ.
മൊബ്ലിൻ/മീഗോ നെറ്റ്‌ബുക്കിന്റെ ഗ്രാഫിക്കൽ ഷെല്ലിനായി ആദ്യം രൂപകൽപ്പന ചെയ്‌ത ക്ലട്ടറിനെ അടിസ്ഥാനമാക്കിയുള്ള ഒരു വിജറ്റ് ടൂൾകിറ്റാണ് എംഎക്സ്(Mx), പക്ഷേ അത് ഒരു സ്വതന്ത്ര പ്രോജക്റ്റായി പരിണമിച്ചു.
നെറ്റ്ബുക്ക് ടൂൾകിറ്റ് (nbtk), എംഎക്സ് എന്നീ വിജറ്റ് ടൂൾകിറ്റുകൾ ക്ലട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.[5] പലപ്പോഴും ക്ലട്ടർ ജിടികെയ്ക്ക്(GTK) സമാനമാണ്, പക്ഷേ ഇത് കൃത്യമല്ല. എംഎക്സ് അല്ലെങ്കിൽ എൻബിടികെ(Nbtk) എന്നിവയ്‌ക്കൊപ്പം ക്ലട്ടറിന് മാത്രമേ ജിടികെയുടെ വ്യാപ്തിയുമായി പൊരുത്തപ്പെടാൻ കഴിയൂ. ജിടികെയ്‌ക്കൊപ്പം ക്ലട്ടർ ഉപയോഗിക്കുന്നതിന്റെ കാരണവും ഇതാണ്.
അവലംബം തിരുത്തുക
- ↑ "Clutter 1.26.4 (release)". 2020-03-09. ശേഖരിച്ചത് 2021-01-23.
- ↑ "ANNOUNCE: Clutter 1.21.8 (snapshot)". 2016-02-18.
- ↑ 3.0 3.1 "Clutter license".
- ↑ http://developer.gnome.org/clutter/stable/ClutterCairoTexture.html Archived 2015-09-14 at the Wayback Machine. Clutter API Reference: ClutterCairoTexture
- ↑ "Projects/Vala/MxSample - GNOME Wiki!". wiki.gnome.org. ശേഖരിച്ചത് 18 April 2018.