ക്രിസ്റ്റഫർ ഡോയൽ

ഓസ്ട്രേലിയയിലെ ചലച്ചിത്ര അഭിനേതാവ്

ക്രിസ്റ്റഫർ ഡോയൽ (ലഘൂകരിച്ച ചൈനീസ്: 杜可风; പരമ്പരാഗത ചൈനീസ്: 杜可風; പിൻയിൻ: Dù Kěfēng; ജനനം 2 മെയ്യ് 1952) നിരവധി പുരസ്കാരം നേടിയ ഒരു ലോക പ്രശസ്തനായ ചലച്ചിത്രഛായാഗ്രാഹകനാണ്. ക്രിസ്റ്റഫർ ഡോയൽ ഛായാഗ്രഹണത്തിനുള്ള എ.ഫ്.ഐ. (ഓസ്ട്രേലിയൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്) പുരസ്ക്കാരം,കാൻ ചലച്ചിത്രമേളയിലെ സാങ്കേതിക പ്രവർത്തകർക്കുള്ള വുൾകെയിൻ പുരസ്ക്കാരം, വെനീസ് ചലച്ചിത്രമേളയിലെ ഗോൾഡൻ ഒസെല്ല പുരസ്ക്കാരം എന്നിങ്ങനെ നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ക്രിസ്റ്റഫർ ഡോയൽ
ക്രിസ്റ്റഫർ ഡോയൽ 2005
Chinese name杜可風 (Traditional)
Chinese name杜可风 (Simplified)
PinyinDù Kěfēng (Mandarin)
JyutpingDou6 Ho2 Fung1 (Cantonese)
Born (1952-05-02) 2 മേയ് 1952  (72 വയസ്സ്)
സിഡ്നി, ആസ്ട്രേലിയ
പുരസ്കാരങ്ങൾ

ജീവചരിത്രം

തിരുത്തുക

ക്രിസ്റ്റഫർ ഡോയൽ 1952 ൽ സിഡ്നി, (ഓസ്ട്രേലിയ) യിൽ ആണ് ജനിച്ചത്. 1970 കളുടെ അവസാനം ക്രിസ്റ്റഫർ ഡോയൽ ഹോങ്ങ്കോങിൽ നിന്ന് തായ്‌വാനി ലേക്ക് പോയി അവിടെ തായ്പേയിൽ താമസമാക്കി.തായ്പേയിൽ താമസിക്കുമ്പോൾ അദ്ദേഹം മാൻഡറിൻ ചൈനീസ് പഠിച്ചു.ക്രിസ്റ്റഫർ ഡോയൽ ഇന്ത്യയിൽ എണ്ണ ഖനനം, ഇസ്രായേലിൽ പശുപാലകൻ, തായ്ലാൻഡിൽ ചൈനീസ് വൈദ്യശാസ്ത്ര ഭിഷഗുരൻ എന്നിങ്ങനെ പല വിധ ജോലികൾ ച്ചെയ്തിട്ടുണ്ട്.1978 Cloud Gate ഡാൻസ് തിയേറ്ററിലും Zuni Icosahedron ലും ഫോട്ടോഗ്രാഫറായി ജോലി ച്ചെയ്തു.1983 ൽ 'ദാറ്റ് ഡേയ്, ഓൺ ദി ബീച്ച്' എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുകയും ഇതിന് മികച്ച ഛായാഗ്രഹണത്തിനുള്ള ഏഷ്യാ-പസഫിക്ക് ഫിലിം ഫെസ്റ്റിവൽ പുരസ്ക്കാരം ലഭിക്കുകയും ചെയ്യുതു.പ്രശസ്തരായ ചൈനീസ് സംവിധായകരായ വോങ് കാർ വായ്, ഴാങ് യിമൗ തുടങ്ങിയ പലരുടെയും കൂടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

തിരുത്തുക

Filmography as director

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റഫർ_ഡോയൽ&oldid=4099367" എന്ന താളിൽനിന്ന് ശേഖരിച്ചത്