ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി സംവിധാനവും, രചനയും നിർവഹിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു പോളിഷ് ചലച്ചിത്രമാണ് ക്യാമറ ബഫ് (പോളിഷ്: Amator, meaning "amateur").[1] സാധാരണക്കാരനായ ഒരു ഫാകറ്ററി ജീവനക്കാരൻ ഹോബി എന്ന നിലയിൽ 8 എം.എം ക്യാമറ ഉപയോഗിച്ച് ആരംഭിക്കുന്ന അമച്ച്വർ ചലചിത്രനിർമ്മാണം പിന്നീട് അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കമ്മ്യൂണിസ്റ്റ് പോളണ്ടിൽ നിലനിന്നിരുന്ന സെൻസർഷിപ്പ് സമ്പ്രദായത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള അടിച്ചമർത്തലുകൾക്കും എതിരായ പ്രതികരണമായു ചിത്രം വിലയിരുത്തപ്പെടുന്നു. 1980-ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം ഇന്റർഫിലിം പുരസ്ക്കാരം നേടി.[2] 1979-ലെ മോസ്ക്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ പ്രൈസ് പുരസ്ക്കാരത്തിനും FIPRESCI പുരസ്ക്കാരത്തിനും ചിത്രം അർഹമായി.[3] 1979-ലെ പോളിഷ് ചലച്ചിത്രമേളയിൽ ഗോൽഡൻ ലയൻ പുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി.[4]

ക്യാമറ ബഫ്
ചിത്രത്തിന്റെ ഡിവിഡി കവർ ആർട്ട്
സംവിധാനംക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി
നിർമ്മാണംWielislawa Piotrowska
രചനക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി
അഭിനേതാക്കൾJerzy Stuhr
Malgorzata Zabkowska
Ewa Pokas
Stefan Czyzewski
Jerzy Nowak
Tadeusz Bradecki
Marek Litewka
Boguslaw Sobczuk
Krzysztof Zanussi
റിലീസിങ് തീയതിപോളണ്ട് November 16, 1979
യുണൈറ്റഡ് സ്റ്റേറ്റ്സ് October 3, 1980 (limited)
രാജ്യംപോളണ്ട്
ഭാഷപോളിഷ്
സമയദൈർഘ്യം117 മിനിറ്റ്

കഥാപശ്ചാത്തലംതിരുത്തുക

ഫാകറ്ററി ജീവനക്കാരനായ ഫിലിപ്പ് ഒരു 8 എം..എം ക്യാമറ വാങ്ങുന്നു. പുതുതായി ജനിച്ച മകളുടെ ചിത്രങ്ങൾ എടുക്കുക എന്നതായിരുന്നു ഉദ്ദേശം. അയാളുടെ ക്യാമറയെക്കുറിച്ച് കേട്ടറിഞ്ഞ മേലുദ്യോഗസ്ഥൻ ജൂബിലി ആഘോഷങ്ങൾ അയാളോട് ചിത്രീകരിക്കുവാൻ ആവശ്യപ്പെടുന്നു. ക്രമേണ ഫിലിപ്പ് ചലച്ചിത്ര നിർമ്മാണത്തിൽ അതീവ താൽപര്യമെടുക്കുകയും എഡിറ്റിങ്ങ് ഉൾപ്പെടെയുള്ള പുതിയ ചലച്ചിത്ര വിഷയങ്ങൾ പഠിക്കുവാൻ ആരംഭിക്കുകയും ചെയ്യുന്നു. അതിനിടയിൽ അയാൾ നിർമ്മിച്ച ചിത്രം ഒരു ചലച്ചിത്രമേളയിൽ പങ്കെടുക്കുകയും പുരസ്ക്കാരം നേടുകയും ചെയ്യുന്നു. ഭാര്യ ഇർക്കയ്ക്ക് അയാളുടെ പുതിയ വിനോദം ഒട്ടും ഇഷ്ടപ്പെടുന്നുമില്ല. അതിനിടയിൽ ഫാക്റ്ററിയിലെ കുള്ളനായ ഒരു ജീവനക്കാരനെ മുഖ്യ കഥാപാത്രമാക്കി ഫിലിപ്പ് എടുത്ത ഡോക്യുമെന്ററി ചിത്രം ടെലിവിഷനിൽ പ്രദർശിപ്പിക്കപ്പെടുന്നു. ചിത്രങ്ങളെടുക്കുവാൻ 16 എം.എം ക്യാമറയും അയാൾക്ക് ലഭിക്കുന്നുണ്ട്. മേലുദ്ദ്യോഗസ്ഥൻ പലപ്പോഴും അയാളുടെ പ്രവർത്തങ്ങൽക്ക് തടയിടുവാൻ ശ്രമിക്കുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഭാര്യയും അയാളെ വിട്ടുപിരിയുന്നു.

പുരസ്കാരങ്ങൾതിരുത്തുക

1979 Moscow International Film Festival

ഇതും കൂടി കാണുകതിരുത്തുക

Referencesതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-04.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-04.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2005-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-04.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-01-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-04.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്യാമറ_ബഫ്&oldid=3630037" എന്ന താളിൽനിന്ന് ശേഖരിച്ചത്