ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി
ഒരു പോളിഷ് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ക്രിസ്സ്റ്റോഫ് കീസ്ലോവ്സ്കി ( ഇംഗ്ലീഷ്; Krzysztof Kieślowski) (27 ജൂൺ 1941 – 13 മാർച്ച് 1996). മനുഷ്യാസ്തിത്വത്തിന്റെയും ബോധത്തിന്റെയും നിഗൂഢതലങ്ങളിലേക്കു നോക്കുന്ന കീസ്‌ലോവ്‌സ്കിയുടെ ചലച്ചിത്രങ്ങൾ ആധുനിക സിനിമയിലെ ക്ലാസിക്കുകളായി ഗണിക്കപ്പെടുന്നു. ധാർമികോത്കണ്ഠയുടെ സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുപതുകളിലെ പോളിഷ് ചലച്ചിത്ര ശൈലിയുടെ മുന്നണിപ്പടയാളികളിലൊരാളായിരുന്നു. ക്രിസ്റ്റോഫ് സനൂസി ഫെൽക്കിസ് ഫാൽക്ക്, എഡ്വാഡ് സെബ്രോവ്‌സ്കി, അഗ്നീസ്ക ഹോള്, യാനൂസ് കിയോവ്‌സ്കി, വോയ്‌സെക് മാർസേവ്‌സ്കി, ജെറി ദൊമരാഡ്‌സി തുടങ്ങിയ സംവിധായകർക്കൊപ്പം കീസ്‌ലോവ്‌സ്കിയും തന്റെ ചിത്രങ്ങളെ സമൂഹത്തിലെ അനീതിയും അപഭ്രംശവും പരാജയവും തുറന്നുകാട്ടുന്ന അലിഗറികളാക്കി മാറ്റി. പോളണ്ടിന്റെ വർത്തമാനകാലത്തെക്കുറിച്ചുള്ള ദൃശ്യപരിഛേദങ്ങളാണ് അവ. ജീവിതത്തിന്റെ അവസാനവർഷങ്ങളിലാണ് കീസ്‌ലോവ്‌സ്കിയുടെ ചിത്രങ്ങൾ ലോകശ്രദ്ധ നേടിയത്.കീസ് ലൊവിസ് കിയുടെ സിനിമകൾ പലപ്പോഴും ഒരു നിശ്ചിത പ്രമേയത്തെ ആസ്പദമാക്കി ആവിഷ്കരിക്കുന്ന ചലച്ചിത്ര പരമ്പരകളാണു.പോളിഷ് ടെലിവിഷനു വേണ്ടി പത്തു കൽപനകളെ ആസ്പദമാക്കി നിർമിച്ച 'ഡെക്കലോഗ്(1988)' പത്തു സിനിമകളുടെ പരമ്പരയാണു. ഈ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായ 'എ ഷോർട്ട് ഫിലിം എബൗട് കില്ലിംഗ്' കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി FIPRESCI അവാർഡും നേടുകയുണ്ടായി.[1] ഫ്രഞ്ച് ദേശീയ പതാകയിലെ നിറങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ചിത്ര പരമ്പരയാണു "ത്രീ കളേഴ്‌സ്: ബ്ലൂ /വൈറ്റ്/റെഡ്" [2]
ക്രിസ്റ്റോഫ് കീസ്ലോവ്സ്കി | |
---|---|
ജീവിതപങ്കാളി(കൾ) | Maria Cautillo (1967-1996) |
മനുഷ്യന്റെ ആന്തരികജീവിതം അവതരിപ്പിക്കുന്നതിൽ സാഹിത്യത്തെ അപേക്ഷിച്ച് സിനിമ എന്ന മാധ്യമം ദുർബലമാണെന്ന വിശ്വാസത്തിൽ, റെഡ് എന്ന സിനിമയോടെ തന്റെ ചലച്ചിത്രപ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയുണ്ടായി[3] കീസ്‌ലോവ്സ്കി. തുടർന്ന് ഏറെ നാൾ കഴിയും മുൻപ്, 1996-ൽ ബൈപ്പാസ് സർജറിയെത്തുടർന്ന് വാഴ്സോയിലെ ഒരു ആശുപത്രിയിൽ നിര്യാതനായി.
പ്രധാന ചിത്രങ്ങൾ
തിരുത്തുക- ബൈബിളിലെ പത്തു കല്പനകളിൽ നിന്നു പ്രചോദനമുൾക്കൊള്ളുന്ന പത്ത് ധാർമിക കഥകളുടെ ആഖ്യാനമാണ് `ഡെക്കലോഗ് സീരീസ്' എന്ന മാസ്റ്റർ പീസ്.
- ക്യാമറ ബഫ് (Amator 1979)
- ബ്ലൈൻഡ് ചാൻസ് (Przypadek 1981)
- എ ഷോട്ട് ഫിലിം എബൗട്ട് കില്ലിങ്ങ് (Krótki film o zabijaniu 1988)
- എ ഷോട്ട് ഫിലിം എബൗട്ട് ലൗ (Krótki film o miłości 1988)
- ദ ഡബിൾ ലൈഫ് ഒഫ് വെറോണിക്ക (La Double vie de Véronique/Podwójne życie Weroniki 1991)
- ത്രീ കളേഴ്‌സ്: ബ്ലൂ (Trois couleurs: Bleu/Trzy kolory: Niebieski 1993)
- ത്രീ കളേഴ്‌സ്: വൈറ്റ് (Trois couleurs: Blanc/Trzy kolory: Biały 1994)
- ത്രീ കളേഴ്‌സ്: റെഡ് (Trois couleurs: Rouge/Trzy kolory: Czerwony 1994)
ഹ്രസ്വചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.imdb.com/title/tt0095468/awards
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-20. Retrieved 2011-08-22.
- ↑ Danusia Stok (ed.), Kieslowski On Kieslowski, London, Faber and Faber Limited, 1993.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Krzysztof Kieślowski
- Senses of Cinema: Krzysztof Kieślowski
- Kieślowski's "Three Colours" Trilogy at the Galilean Library
- Transcript Archived 2017-12-29 at the Wayback Machine. from 1994 seminar by Kieślowski on "Directing actors"
- Interview with Agnieska Holland on her friend and colleague Kieślowski Archived 2007-09-27 at the Wayback Machine.
- Profile on Krzysztof Kieślowski
- Monografia: "Nic prócz humoru, czarnego, różowego, okrutnego..." Archived 2010-01-07 at the Wayback Machine.