ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ അഭിഭാഷകയാണ് കോർണീലിയ സൊറാബ്ജി (15 നവംമ്പർ 1866 – 6 ജൂലൈ 1954). ഉത്തർ‌പ്രദേശിലെ അലഹബാദ് ഹൈകോടതിയിലാണ് കോർണീലിയ സൊറാബ്ജി അഭിഭാഷകയായി പ്രവേശിച്ചത്.[1]  ബോംബെ സർവ്വകലാശാലയിൽ നിന്നും ആദ്യമായി ബിരുദം നേടിയ വനിത, ഓക്സ്ഫഡ് സർവകലാശാല നിയമ പഠനത്തിനായി പ്രവേശിച്ച ആദ്യ വനിത, ഒരു ബ്രിട്ടീഷ് സർവ്വകലാശാലയിൽ ഇന്ത്യൻ എന്നിവയ്ക്ക് പുറമെ ഇന്ത്യയിലും ബ്രിട്ടനിലും നിയമം അഭ്യസിച്ച ആദ്യവനിത എന്നീ കീർത്തികളെല്ലാം കോർണീലിയ സൊറാബ്ജിക്കാണ്.[2] [3] 2012 ൽ ലണ്ടനിലെ Lincoln's Inn കോടതി പരിസരത്ത് കോർണീലിയ സൊറാബ്ജി അർദ്ധകായപ്രതിമ അനാച്ഛാദനം ചെയ്തു.[4]

കോർണീലിയ സൊറാബ്ജി
Cornelia Sorabji bust in Lincoln's Inn.jpg
2012 ൽ ലണ്ടനിലെ Lincoln's Inn കോടതി പരിസരത്ത് അനാച്ഛാദനം ചെയ്ത കോർണീലിയ സൊറാബ്ജി അർദ്ധകായപ്രതിമ
ജനനം(1866-11-15)15 നവംബർ 1866
മരണം6 ജൂലൈ 1954(1954-07-06) (പ്രായം 87)
ലണ്ടൻ, ബ്രിട്ടൻ
കലാലയംBombay University
Somerville College, Oxford
തൊഴിൽഅഭിഭാഷക, സാമൂഹിക പരിഷ്കാരി, എഴുത്തുകാരി

ആദ്യകാല ജീവിതവും വിദ്യഭ്യാസവുംതിരുത്തുക

1866 നവംമ്പർ 16 ന് പാഴ്‌സി വംശജനായ റെവെരെൻഡ് സൊറാബ്ജി കർസേഡിയുടേയും ഭാര്യ ഫ്രാൻസിന ഫോർഡിന്റേയും എട്ടുമക്കളിൽ ഒരാളായി കോർണീലിയ സൊറാബ്ജി ജനിച്ചു. സാമൂഹികപ്രവർത്തനങ്ങളിൽ ഉദാരചിത്തമായി ഇടപെടുന്നവരായിരുന്ന സൊറാബ്ജികുടുംബം. 1884 ൽ ക്രിസ്ത്യൻ മതം സ്വീകരിച്ച റെവെരെൻഡ് സൊറാബ്ജി കർസേഡി ബ്രിട്ടീഷ് ക്രിസ്ത്യനായ ഫ്രാൻസിന ഫോർഡിനെയാണ് വിവാഹം ചെയ്തത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള സ്ത്രീയായിരുന്നു ഫ്രാൻസിന ഫോർഡ്.[5].

അഭിഭാഷക ജീവിതംതിരുത്തുക

കൃതികൾതിരുത്തുക

നവോത്ഥാനപ്രവർത്തക  നിയമ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായ കോർണീലിയ സൊറാബ്ജി പുസ്കങ്ങളും കഥകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

 • 1902: Love and Life behind the Purdah (short stories concerning life in the zenana (women's domestic quarters), as well as other aspects of life in India under colonial rule.)
 • 1904: Sun-Babies: studies in the child-life of India
 • 1908: Between the Twilights: Being studies of India women by one of themselves (online) (details many of her legal cases while working for the Court of Wards); Social Relations: England and India
 • 1916: Indian Tales of the Great Ones Among Men, Women and Bird-People (legends and folk tales)
 • 1917: The Purdahnashin (works on women in purdah)
 • 1924: Therefore (memoirs of her parents)
 • 1930: Gold Mohur: Time to Remember (a play)
 • 1932: A biography of her educationist sister, Susie Sorabji


1934 ൽ പുറത്തിറങ്ങിയ ഇന്ത്യ കാല്ലിംങ് (India Calling) എന്ന തലക്കെട്ടോടുകൂടിയ പുസ്തകം കോർണീലിയ സൊറാബ്ജിയുടെ ആത്മകഥാസംബന്ധിയായ കൃതിയാണ്.


അവലംബംതിരുത്തുക

 1. S. B. Bhattacherje (2009). Encyclopaedia of Indian Events & Dates. Sterling Publishers. പുറം. A-118. ISBN 9788120740747.
 2. First lady – Moneylife
 3. "University strengthens ties with India". Cherwell. 13 December 2012.
 4. "UK honours Cornelia Sorabji". Hindustan Times. 25 May 2012.
 5. Gooptu, Suparna (2006). Gooptu. Oxford: Oxford University Press. പുറം. 241. ISBN 9780198067924. |access-date= requires |url= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കോർണീലിയ_സൊറാബ്ജി&oldid=3653238" എന്ന താളിൽനിന്ന് ശേഖരിച്ചത്