കോവ താഴ്വരയിലെ ചരിത്രാതീതകാല ശിലാരേഖാ പ്രദേശം
വടക്കേ പോർച്ചുഗലിൽ സ്ഥിതിചെയ്യുന്ന ഒരു പാലിയോലിത്തിക് പുരാവസ്തു ഗവേഷണ സ്ഥാനമാണ് കോവ താഴ്വരയിലെ ചരിത്രാതീതകാല ശിലാരേഖാ പ്രദേശം. പോർച്ചുഗൽ - സ്പെയിൻ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
Prehistoric Rock-Art Site of the Côa Valley (Núcleos de arte rupestre do Vale do Côa) | |
Prehistoric art (Arte Rupestre) | |
Animal sketches on the granite stones of the Penascosa Prehistoric Site
| |
Official name: Conjunto dos núcleos de arte rupestre do Vale do Côa | |
രാജ്യം | Portugal |
---|---|
Region | Norte |
Sub-region | Douro |
District | Guarda |
Municipality | Vila Nova de Foz Côa |
നീളം | 17,000 മീ (55,774 അടി), South-North |
Area | 200 m2 (2,153 sq ft) |
Origins | Unknown, António Seixas, Alcino Tomé |
Style | Pre-historic |
Materials | Schist, Granite, Ocre/Black paints |
Origin | 22-20,000 years B.C. |
- Final | 17th-20th century |
- Discovery | c. 1990 |
Owner | Portuguese Republic |
For public | Public |
Visitation | Closed (Mondays and on 1 January, Easter Sunday, 1 May and 25 December) |
UNESCO World Heritage Site | |
Name | Prehistoric Rock-Art Sites in the Côa Valley and Siega Verde |
Year | 1998 (#22) |
Number | 866 |
Region | Europe |
Criteria | i, iii |
Management | Instituto Gestão do Patrimonio Arquitectónico e Arqueológico |
Status | National Monument |
Listing | Decree No. 32/97, 2 July 1997 |
Location of the Côa Valley within Continental Portugal
| |
Wikimedia Commons: Conjunto dos sítios arqueológicos no Vale do Rio Côa | |
Website: http://www.arte-coa.pt/ | |
1990 കളിൽ വില നോവ ഡെ ഫോസ് കോവയിൽ കോവ നദിയിലെ അണക്കെട്ടിൻറെ നിർമ്മാണത്തിനിടെയാണ് ഈ പ്രദേശം കണ്ടെത്തിയത്. കുതിരകളുടെയും ബോവിൻസിന്റെയും മറ്റ് മൃഗങ്ങളുടെയും മനുഷ്യരുടെയും അവ്യക്തമായ ചിത്രങ്ങൾ രേഖപ്പെടുത്തിയ ആയിരക്കണക്കിൻ കല്ലുകൾ ഇവിടെ കണ്ടെത്തി. മിക്കവയും 22,000 മുതൽ 10,000 ബിസി വരെ പഴക്കമുള്ളവയായിരുന്നു. യുനെസ്കോയിലെയും മറ്റ് പല ഏജൻസികളിലെയും പുരാവസ്തുഗവേഷകരും മറ്റ് സ്പെഷ്യലിസ്റ്റുകളും ഈ പ്രദേശം പരിശോധിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു. പോർച്ചുഗലിനുള്ളിലും അന്താരാഷ്ട്രതലത്തിലും ഈ പ്രദേശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയരുകയും 1995 ലെ തെരഞ്ഞെടുപ്പിൽ സർക്കാർ മാറുകയും പുതിയ സർക്കാർ അണക്കെട്ട് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.[1]
1995 മുതൽ പുരാവസ്തുഗവേഷകരുടെ ഒരു സംഘം ഈ പ്രദേശത്ത് പഠനം നടത്തിവരുന്നു. സന്ദർശകരെ സ്വീകരിക്കുവാനും കണ്ടെത്തലുകൾ വിശദീകരിക്കുവാനുമായി കോവ താഴ്വരയിലെ പുരാവസ്തു പാർക്ക് നിർമ്മിക്കപ്പെട്ടു. ഇവിടെ നിന്നും കിട്ടിയ വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനായി കോവ മ്യൂസിയം നിർമ്മിച്ചു. ഒരു ഡിസൈൻ മത്സരത്തിനു ശേഷമാണ് മ്യൂസിയം നിർമ്മിക്കപ്പെട്ടത്.[2]
ചിത്രശാല
തിരുത്തുക-
കുതിരയുടെ ചിത്രമുള്ള ശില
-
കല്ലുകളിലെ വരകൾ
-
ഗ്രാനൈറ്റ് സ്ലാബിലെ വരകൾ
-
കാളയുടെ ചിത്രമുള്ള കല്ല്
-
കല്ലുകളിലെ വരകൾ
-
കല്ലുകളിലെ വരകൾ
-
താഴ്വര
-
താഴ്വര പ്രദേശം
അവലംബങ്ങൾ
തിരുത്തുക- ↑ "Prehistoric Rock Art Sites in the Côa Valley and Siega Verde". UNESCO World Heritage Centre 1992-2016. Retrieved December 3, 2016.
- ↑ "Archaeological Park of the Côa Valley". Douro Valley 2011. Retrieved December 3, 2016.