കോലങ്ങൾ
മലയാള ചലച്ചിത്രം
(കോലങ്ങൾ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ജി. ജോർജ്ജിന്റെ സംവിധാനത്തിൽ 1981 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് കോലങ്ങൾ. പി.ജെ. ആന്റണി എഴുതിയ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്'എന്ന കഥയെ ആസ്പദമാകിയാണ് ഇ സിനിമ നിർമ്മിച്ചിട്ടുള്ളത്.[1] [2]കെ.ജി. ജോർജ്ജ് തിരക്കഥയും സംഭാഷണവും രചിച്ച് ഈ ചിത്രം നിർമ്മിച്ചത് ഫാൽക്കൺ മൂവീസ് ആണ്. [3] ഈ ചിത്രത്തിൽ ഗാനങ്ങൾ ഇല്ല
കോലങ്ങൾ | |
---|---|
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | ഫാൽക്കൺ മൂവീസ് |
രചന | പി.ജെ. ആന്റണി |
തിരക്കഥ | കെ.ജി. ജോർജ്ജ് |
സംഭാഷണം | കെ.ജി. ജോർജ്ജ് |
അഭിനേതാക്കൾ | നെടുമുടി വേണു, മേനക, തിലകൻ, ശ്രീനിവാസൻ |
സംഗീതം | എം. ബി. ശ്രീനിവാസൻ |
പശ്ചാത്തലസംഗീതം | എം. ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | രാമചന്ദ്ര ബാബു |
ചിത്രസംയോജനം | എം. എൻ. അപ്പു |
സ്റ്റുഡിയോ | ചിത്രലേഖ സ്റ്റുഡിയോ |
വിതരണം | യുണൈറ്റഡ് ഫിലിംസ് |
പരസ്യം | നീതി കൊടുങ്ങല്ലൂർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രമേയം
തിരുത്തുകമധ്യതിരുവിതാംകൂർ ഗ്രാമത്തിലെ ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് കോലങ്ങളിലുടെ ദൃശ്യവൽക്കരിച്ചത്. അവരുടെ പിണക്കങ്ങളും ഇണക്കങ്ങളും നന്മയും ശുദ്ധതയും വിധിയുടെ അലംഘനീയതയും എല്ലാം ഇതിൽ വർണിക്കുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | നെടുമുടി വേണു | പരമു |
2 | വേണു നാഗവള്ളി | ചെറിയാൻ |
3 | തിലകൻ | കള്ളുവർക്കി |
4 | ശ്രീനിവാസൻ | ചായക്കടക്കാരൻ കേശവൻ |
5 | മേനക | കുഞ്ഞമ്മ |
6 | പി എ ലത്തീഫ് | കച്ചവടക്കാരൻ പരീത് |
7 | ഗ്ലാഡിസ് | ഏലിയാമ്മ |
8 | ഡി ഫിലിപ്പ് | വഞ്ചിക്കാരൻ പൈലി |
9 | രാജം കെ നായർ | ചന്തമറിയം |
10 | അണ്ണാവി രാജൻ | ചാക്കോ |
11 | എം.സി. സൂരജ് | രാമൻ നായർ |
12 | കുമുദം | |
13 | സരോജം | |
14 | രാജകുമാരി | |
15 | ടി എം എബ്രഹാം | |
16 | നൂഹു | |
17 | സുമംഗലി | |
18 | അസീസ് |
ഗാനങ്ങൾ ഇല്ല
അവാർഡുകൾ
തിരുത്തുകഅഭിനയത്തിന് രാജം കെ നായർക്ക് മികച്ച രണ്ടാമത്തെ സഹനടിക്കുള്ള അവാർഡ് കിട്ടി.
അവലംബം
തിരുത്തുക- ↑ "കോലങ്ങൾ(1981)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
- ↑ "കോലങ്ങൾ(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
- ↑ "കോലങ്ങൾ(1981)". സ്പൈസി ഒണിയൻ. Retrieved 2022-06-21.
- ↑ "കോലങ്ങൾ(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "കോലങ്ങൾ(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
പുറംകണ്ണികൾ
തിരുത്തുക