കോറിഫ റ്റാലിയേര
പനവർഗ്ഗത്തിൽപ്പെട്ട, ബംഗാൾ വംശജനായ ഒരു മരമാണ് കോറിഫ റ്റാലിയേര. (ശാസ്ത്രീയനാമം: Corypha taliera). വംശനാശം നേരിട്ട[1] [2]ഈ മരത്തിന്റെ അവശേഷിച്ചിരിക്കുന്ന ഒരേയൊരു അംഗം ധാക്ക സർവകലാശാലയിലെ ചെറുകാട്ടിലാണ് ഉള്ളത്. അത് ഇവിടെ വളരുന്ന കാര്യം 1950-ലാണ് കണ്ടെത്തിയത്. 2008- ൽ ആ മരം പുഷ്പിച്ചു. പുഷ്പിച്ചാൽ നശിക്കുന്ന പനവർഗ്ഗമായതിനാൽ ആ മരം നശിക്കുമെന്നു കരുതുന്നു. ബംഗ്ലാദേശിലെ മറ്റൊരു പാർക്കിൽ ഇത്തം മരങ്ങൾ ഇനിയുമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തൈകൾ ഉണ്ടാക്കാമെന്ന പ്രതീക്ഷയിൽ 500 വിത്തുകൾ ധാക്ക സർവകലാശാല സൂക്ഷിച്ച് വച്ചിട്ടുണ്ട്.
കോറിഫ റ്റാലിയേര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. taliera
|
Binomial name | |
Corypha taliera | |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Corypha taliera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Corypha taliera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.