കോപ ഡെൽ റേ
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകൾക്കിടയിൽ നടക്കുന്ന വാർഷിക ഫുട്ബോൾ ടൂർണ്ണമെന്റാണ് കോപ ഡെൽ റേ (സ്പാനിഷ്: Copa del Rey). രാജാവിന്റെ കിരീടം (ഇംഗ്ലീഷ്: King's Cup) എന്നാണീ സ്പാനിഷ് വാക്കിന്റെ അർത്ഥം. ടൂർണ്ണമെന്റിന്റെ മുഴുവൻ പേര് കാമ്പിയോനാറ്റോ ഡി എസ്പാന - കോപ ഡി സു മജെസ്റ്റദ് എൽ റേ ഡി ഫുട്ബോൾ (സ്പാനിഷ്: Campeonato de España – Copa de Su Majestad el Rey de Fútbol, മലയാളം: സ്പെയിനിന്റെ പോരാട്ടം - ചക്രവർത്തി തിരുമനസ്സിന്റെ ഫുട്ബോൾ കിരീടം, ഇംഗ്ലീഷ്: Championship of Spain – His Majesty the King's Football Cup) എന്നതാണ്.
![]() | |
Region | ![]() |
---|---|
റ്റീമുകളുടെ എണ്ണം | 83 |
നിലവിലുള്ള ജേതാക്കൾ | ബാഴ്സലോണ (29ആം കിരീടം) |
കൂടുതൽ തവണ ജേതാവായ ക്ലബ്ബ് | ബാഴ്സലോണ (29 കിരീടങ്ങൾ) |
Television broadcasters | Canal+ Liga, GolT, laSexta, FORTA, Canal+, MARCA TV, RTVE (only the Final) |
വെബ്സൈറ്റ് | http://www.RFEF.es |
![]() |
കിരീടംതിരുത്തുക
2010 ഡിസംബർ 22ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡെറേഷന്റെ അസാധാരണമായൊരു യോഗത്തിൽ സെവിയ്യ എഫ്. സി, 2009ൽ അവർ നേടിയ കിരീടം സൂക്ഷിച്ച് വെക്കാൻ ഫെഡെറേഷനോട് അനുവാദം ചോദിച്ചു. 2010ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പിൽ സ്പെയിൻ കിരീടം നേടിയതിന്റെ ഓർമ്മക്കായാണ് സെവിയ്യ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. റയൽ മാഡ്രിഡിന് ആദ്യത്തെ കോപ ഡി ലാ റിപ്രബ്ലിക്ക (1936ൽ) കിരീടവും, സെവിയ്യക്ക് തന്നെ ആദ്യ കോപ ഡെൽ ജെനറിലിസിമോ (1939ൽ) കിരീടവും അത്ലെറ്റിക്കോ മാഡ്രിഡിന് അവസാനത്തെ കോപ ഡെൽ ജെനറലിസിമോ (1976ൽ) കിരീടവും സ്വന്തമാക്കാൻ മുമ്പ് അനുവാദം നൽകിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സെവിയ്യ ഈയാവശ്യം മുന്നോട്ട് വെച്ചത്.
ഇതിനെത്തുടർന്ന് മാഡ്രിഡിലെ സ്വർണ്ണപ്പണിക്കാരനായിരുന്ന ഫെഡെറികോ അലെഗ്രെ പുതിയ കിരീടം നിർമ്മിച്ചു. 15 കിലോഗ്രാം ഭാരമുള്ള, വെള്ളിയിൽ നിർമ്മിതമായതായിരുന്നു പുതിയ കിരീടം. 2011ൽ റയൽ മാഡ്രിഡ് ഈ കിരീടത്തിന്റെ ആദ്യ അവകാശികളായി. തുടർന്നുള്ള വിജയാഘോഷങ്ങൾക്കിടെ പ്ലാസ ഡി സിബെലെസിൽ വെച്ച് തുറന്ന ഡബിൾ ഡെക്കർ ബസിൽ സഞ്ചരിക്കുകയായിരുന്ന ടീം അംഗം സെർജിയോ റാമോസിൽ നിന്ന് കിരീടം താഴേക്ക് വീഴുകയും ബസ് കിരീടത്തിനു മുകളിലൂടെ കയറുകയും ചെയ്തു. പത്ത് കഷ്ണങ്ങളായി മാറിയ കിരീടത്തിന് പകരം ഇതിന്റെ ഒരു മാതൃകയാണ് പിന്നീട് റയൽ മാഡ്രിഡിന് ലഭിച്ചത്.[1][2]
വിജയികൾതിരുത്തുക
ക്ലബ്ബ് | വിജയങ്ങൾ | അവസാന കിരീടനേട്ടം | രണ്ടാം സ്ഥാനം | അവസാന ഫൈനൽ പരാജയം |
---|---|---|---|---|
ബാഴ്സലോണ | 2012 | 2011 | ||
അത്ലെറ്റിക്ക് ബിൽബാവോ | 1984 | 2012 | ||
റയൽ മാഡ്രിഡ് | 2011 | 2004 | ||
അത്ലെറ്റിക്കോ മാഡ്രിഡ് | 1996 | 2010 | ||
വലൻസിയ | 2008 | 1995 | ||
റയൽ സരഗോസ | 2004 | 2006 | ||
സെവിയ്യ | 2010 | 1962 | ||
എസ്പാൻയോൾ | 2006 | 1957 | ||
റയൽ യൂണിയൻ | 1927 | 1922 | ||
റയൽ ബെറ്റിസ് | 2005 | 1997 | ||
ഡിപ്പോർട്ടീവോ ലാ കൊരൂന | 2002 | |||
റയൽ സോസീഡാഡ് | 1987 | 1988 | ||
അരീനാസ് | 1919 | 1927 | ||
മയ്യോർക്ക | 2003 | 1998 | ||
റേസിംഗ് ഡി ഇറുൺ | 1913 | |||
സിക്ലിസ്റ്റ | 1909 | |||
സെൽറ്റ ഡി വിഗോ | 2001 | |||
ഗെറ്റാഫെ | 2008 | |||
റയൽ വയ്യഡോളിഡ് | 1989 | |||
സ്പോർട്ടിംഗ് ഡി ഗിയോൺ | 1982 | |||
എസ്പാനോൾ ഡി മാഡ്രിഡ് | 1910 | |||
ഒസാസുന | 2005 | |||
റിക്രിയേറ്റീവോ ഡി ഹൽവ | 2003 | |||
കാസിലിയ സിഎഫ്‡ | 1980 | |||
ലാ പാമാസ് | 1978 | |||
കാസെലോൺ | 1973 | |||
എൽഷെ | 1969 | |||
ഗ്രനഡ | 1959 | |||
റേസിംഗ് ഡി ഫെറോൾ | 1939 | |||
സാബാദെൽ | 1935 | |||
യൂറോപ്പ | 1923 | |||
എസ്പാൻയ | 1914 | |||
ജിംനാസ്റ്റിക്ക | 1912 | |||
റയൽ വിഗോ സ്പോർട്ടിംഗ് | 1908 | |||
ബിസ്കായ | 1907 |
‡ : കാസിലിയ സിഎഫ് റയൽ മാഡ്രിഡിന്റെ റിസർവ്വ് ടീമാണ് (റയൽ മാഡ്രിഡ് കാസിലിയ). 1990–91 മുതൽ കോപ ഡെൽ റേയിൽ റിസർവ്വ് ടീമുകൾക്ക് കളിക്കാനാവില്ല.
ഫൈനലുകൾതിരുത്തുക
അവലംബംതിരുത്തുക
- ↑ "La Copa 'suplente' ya está en la sala de trofeos del Bernabéu". MARCA.COM. ശേഖരിച്ചത് 26 April 2011.
- ↑ Tremlett, Giles (21 April 2011). "Real Madrid player Sergio Ramos drops Spanish cup under a bus". The Guardian. London. ശേഖരിച്ചത് 26 April 2011.