ക്യാമ്പ് നൂ

(Camp Nou എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എഫ്. സി. ബാഴ്സലോണയുടെ ഔദ്യോഗിക മൈതാനമാണ് ക്യാമ്പ് നൂ. പുതിയ മൈതാനം എന്നാണ് ക്യാമ്പ് നൂ എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം. സ്പെയിനിലെ കാറ്റലോണിയൻ പ്രവിശ്യയിലെ ബാഴ്സലോണാ നഗരത്തിലാണ് ഈ മൈതാനം സ്ഥിതി ചെയ്യുന്നത്. 1957ലാണ് ഈ മൈതാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ക്യാമ്പ് നൂ
ക്യാമ്പ് നൂവിന്റെ ആകാശക്കാഴ്ച
മുഴുവൻ നാമംഎൽ'എസ്റ്റാഡി ക്യാമ്പ് നൂ
Former namesഎസ്റ്റാഡിയോ ഡെൽ എഫ്.സി. ബാഴ്സലോണ (1957–2000)
സ്ഥാനംബാഴ്സലോണ, കാറ്റലോണിയ, സ്പെയിൻ
നിർദ്ദേശാങ്കം41°22′51.20″N 2°7′22.19″E / 41.3808889°N 2.1228306°E / 41.3808889; 2.1228306 (Camp Nou)
ഉടമഎഫ്.സി. ബാഴ്സലോണ
ഓപ്പറേറ്റർഎഫ്.സി. ബാഴ്സലോണ
ശേഷി99,354[1] (96,636 in UEFA Competitions)[2]
Field size107 മീ × 74 മീ (117 yd × 81 yd)[2]
ഉപരിതലംപുല്ല്
സ്കോർബോർഡ്ഉണ്ട്
Construction
Broke ground28 മാർച്ച് 1954
പണിതത്1954–1957
തുറന്നുകൊടുത്തത്24 സെപ്റ്റംബർ 1957[2]
നവീകരിച്ചത്1994, 2008
വിപുലീകരിച്ചത്1982
ആർക്കിടെക്ക്Francesc Mitjans
Josep Soteras
Lorenzo García-Barbón
Tenants
FC Barcelona (1957–present)
1992 Summer Olympics

ഈ മൈതാനത്തിന് 99,354 പേരെ വഹിക്കാനുള്ള ശേഷിയുണ്ട്.[3] എന്നാൽ യുവേഫയുടെ ഔദ്യോഗിക മത്സരങ്ങളിൽ പരമാവധി 96,336 പേരെയേ കയറ്റാവൂ.[4] ശേഷിയുടെ കാര്യത്തിൽ യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തെ പതിനൊന്നാമത്തേതുമാണ് ക്യാമ്പ് നൂ. യുവേഫാ ചാമ്പ്യൻസ് ലീഗടക്കം നിരവധി അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായിട്ടുള്ള ക്യാമ്പ് നൂവിൽ 1992ലെ ഒളിമ്പിക്സും നടന്നിട്ടുണ്ട്.

  1. [1] Archived 2012-10-10 at the Wayback Machine.. www.fcbarcelona.com. Retrieved on 2012-08-22.
  2. 2.0 2.1 2.2 "Information". FC Barcelona. Archived from the original on 2012-02-26. Retrieved 16 August 2010.
  3. [2] Archived 2012-10-10 at the Wayback Machine.. www.fcbarcelona.com. Retrieved on 2012-08-22.
  4. http://www.uefa.com/MultimediaFiles/Download/StatDoc/competitions/UCL/01/67/63/78/1676378_DOWNLOAD.pdf
"https://ml.wikipedia.org/w/index.php?title=ക്യാമ്പ്_നൂ&oldid=3653250" എന്ന താളിൽനിന്ന് ശേഖരിച്ചത്