കോട്ടപ്പുറം ശിവക്ഷേത്രം
ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിലെ ശിവക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിൽ തന്നെ വടക്കുംനാഥക്ഷേത്രത്തിനു അല്പം പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കോട്ടപ്പുറം ശിവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന കോട്ടപ്പുറമാണ് ഈ ക്ഷേത്രം.[1] കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[2]
കോട്ടപ്പുറം ശിവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 12°14′26″N 75°7′34″E / 12.24056°N 75.12611°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തൃശ്ശൂർ |
പ്രദേശം: | തൃശ്ശൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം, ശിവരാത്രി |
പരശുരാമപ്രതിഷ്ഠിതമെന്ന് വിശ്വസിക്കപ്പെടുമ്പോഴും ഇവിടത്തേത് സ്വയംഭൂലിംഗമാണ്. തറനിരപ്പിൽനിന്നും ഏതാനും അടിമാത്രം ഉയരെയാണ് ഇവിടത്തെ ചെറിയ ശിവലിംഗം. കിഴക്കോട്ടാണ് ദർശനം. പിന്നിൽ പാർവതിയുടെ സങ്കല്പപ്രതിഷ്ഠയുമുണ്ട്. ഗണപതിയും അയ്യപ്പനും നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സുമാണ് ഉപദേവതകൾ.