കൊൽക്കത്തയിലെ ഭാരതീയ ദേശീയ ഗ്രന്ഥശാല ലിപ്യന്തരണ പദ്ധതി
കൊൽകത്തയിലെ ഭാരതീയ ദേശീയ ഗ്രന്ഥശാലയിൽ രൂപംകൊണ്ട ലിപ്യന്തരണ ഘടനയാണ് കൊൽക്കത്ത ഭാരതീയ ദേശീയ ഗ്രന്ഥശാല ലിപ്യന്തരണ പദ്ധതി. ഭാരതീയ ഭാഷാ നിഘണ്ടുക്കളിലും വ്യാകരണ ഗ്രന്ഥങ്ങളിലും ലത്തീൻ അക്ഷരമാലയിലേക്ക് ഇതര ഇന്തോ-ആര്യൻ ഭാഷകളിലെ വാക്കുകൾ ലിപിമാറ്റം ചെയ്യുവാൻ തുലോം അധികം ഉപയോഗിക്കുന്ന മുറയാണിത്. ഇതിനു് "ലൈബ്രറി ഓഫ് കോൺഗ്രസ്സ്" എന്ന അന്യനാമവും ഉണ്ട്. ഈ പദ്ധതിക്കു് ISO 15919 എന്ന ഘടനയുമായി അതീവമായ സാരൂപ്യവുമുണ്ട്.
പദ്ധതി
തിരുത്തുകതാഴെക്കാണുന്ന പട്ടിക കൊൽക്കത്ത ഭാരതീയ ദേശീയ ഗ്രന്ഥശാല ലിപ്യന്തരണ പദ്ധതിയെ ചിത്രീകരിക്കുന്നു. പട്ടികയിൽ കൂടുതലും ദേവനാഗരി ലിപിയിലെ അക്ഷരങ്ങളാങ്കിലും ആ ലിപിയിലില്ലാത്തതും കന്നഡ, തമിഴ്, മലയാളം, ബംഗാളി എന്നീ ലിപികളിൽക്കാണുന്നതുമായ അക്ഷരങ്ങളുടെ ലിപ്യന്തരണരീതി ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപിയുടെ ഒരു വിപുലീകരണമായും ഈ പദ്ധതിയെക്കാണാം.
अ | आ | इ | ई | उ | ऊ | ऋ | ಎ | ए | ऐ | ಒ | ओ | औ | अं | अः |
a | ā | i | ī | u | ū | ṛ | e | ē | ai | o | ō | au | aṃ | aḥ |
क | ख | ग | घ | ङ | च | छ | ज | झ | ञ |
ka | kha | ga | gha | ṅa | ca | cha | ja | jha | ña |
ट | ठ | ड | ढ | ण | त | थ | द | ध | न |
ṭa | ṭha | ḍa | ḍha | ṇa | ta | tha | da | dha | na |
प | फ | ब | भ | म | য | ழ | ಳ | റ | ன |
pa | pha | ba | bha | ma | ẏa | ḻa | ḷa | ṟa | ṉa |
य | र | ಱ | ल | व | श | ष | स | ह | ೞ |
ya | ra | ṟ | la | va | śa | ṣa | sa | ha | ll |
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Aggarwal, Narindar K. 1985 (1978). A Bibliography of Studies on Hindi Language and Linguistics. 2nd edition. Indian Documentation Service / Academic Press: Gurgaon, Haryana.