ആൺവാത്തയേയോ താറാവിനേയോ പ്രത്യേകമായി ഭക്ഷണം കൊടുത്ത് വളർത്തി അവയുടെ കരൾ വലുതാക്കി ഉണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് കൊഴുപ്പിച്ച കരൾ അല്ലെങ്കിൽ ഫോയി ഗ്രാസ്(ഇംഗ്ലീഷ്: Foie gras). നിർബന്ധിതമായി തീറ്റക്കുഴലുകളിലൂടെ തീറ്റകൊടുത്തു വളർത്തുന്ന താറാവിന്റേയോ വാത്തയുടേയോ കരൾ എന്നാണ് ഫ്രാൻസിലെ നിയമം അനുസരിച്ച്,[1] ഫോയി ഗ്രാസ് എന്നതിന്റെ നിർവ്വചനം. എന്നിരുന്നാലും സ്പെയിനിലും[2] മറ്റു ഫ്രാൻസിതര രാജ്യങ്ങളിലും ഇത് തീറ്റക്കുഴലുകളിലൂടെയുള്ള നിർബന്ധിത ഭക്ഷണത്തിലൂടെയല്ലാതെ പ്രകൃതിദത്തമായ ഭക്ഷണ രീതികളിലും ഉണ്ടാക്കപ്പെടുന്നുണ്ട്.[3]

കൊഴുപ്പിച്ച കരൾ
കൊഴുപ്പിച്ച കരൾ
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഫ്രാൻസ്
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: താറാവ്
Pâté de foie gras, canned
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 460 kcal   1930 kJ
അന്നജം     4.67 g
- ഭക്ഷ്യനാരുകൾ  0.0 g  
Fat43.84 g
പ്രോട്ടീൻ 11.40 g
തയാമിൻ (ജീവകം B1)  0.088 mg  7%
റൈബോഫ്ലാവിൻ (ജീവകം B2)  0.299 mg  20%
നയാസിൻ (ജീവകം B3)  2.51 mg  17%
സോഡിയം  697 mg46%
Percentages are relative to US
recommendations for adults.

ഉത്പാദനം

തിരുത്തുക
 
വാത്തയുടെ തൊണ്ടയിലേക്ക് നിർബന്ധപൂർവ്വം ധാന്യം കടത്തിവിടുന്നു
 
വാത്തയ്ക്ക് ഭക്ഷണം നൽകുന്ന മറ്റൊരു രീതി

ഇതിനായി വളർത്തുന്ന പക്ഷികളെ പ്രത്യേകമായി ഉണ്ടാക്കിയ കൂടുകളിലാക്കുന്നു. ഒരു പൈപ്പ് അവയുടെ തൊണ്ടയിലേക്ക് ശക്തിയോടെ ഇറക്കുന്നു. അതിൽക്കൂടി 2 കിലോഗ്രാമോളം ധാന്യവും കൊഴുപ്പും നിർബന്ധപൂർവ്വം കടത്തിവിടുന്നു. ഒരു ദിവസം രണ്ടുമൂന്നും തവണവീതം രണ്ടുമൂന്നു ആഴ്ചയോളം ഇങ്ങനെ ചെയ്യുന്നു. തൽഫലമായി അനങ്ങാനാവാതെ ആന്തരാവയവങ്ങൾ ഏതാണ്ട് പ്രവർത്തനരഹിതമായി മരണത്തോളമെത്തുന്ന ഇവയെ കൊന്ന് വളരെയധികം വലിപ്പം വച്ച കരൾ ശേഖരിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് കൊഴുപ്പിച്ച കരൾ.

  1. French rural code Code rural - Article L654-27-1: "On entend par foie gras, le foie d'un canard ou d'une oie spécialement engraissé par gavage." ("'Foie gras' is understood to mean the liver of a duck or a goose that has been specially fattened by gavage").
  2. The Perennial Plate: Episode 121: A Time for Foie. [1]. June 2013.
  3. Ted Talks: Dan Barber's foie gras parable. [2] Archived 2014-02-22 at the Wayback Machine.. July 2008.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊഴുപ്പിച്ച_കരൾ&oldid=3803549" എന്ന താളിൽനിന്ന് ശേഖരിച്ചത്