കണ്ടച്ചിറ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിലെ പനയം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കണ്ടച്ചിറ. ഇത് പഞ്ചായത്തിന്റെ തെക്ക്-അഷ്ടമുടിക്കായലിന്റെ-കണ്ടച്ചിറമുടിയുടെ വടക്കേകരയിൽ സ്ഥിതിചെയ്യുന്നു. ശ്രീനാരായണ ഗുരുവിന്റെ ഒരു പ്രധാന പ്രവർത്തന മേഖലയായിരുന്നു ഇവിടം.

സാംസ്കാരിക കേന്ദ്രങ്ങൾ

തിരുത്തുക
കണ്ടച്ചിറ സംയോജന സ്മാരക ഗ്രന്ഥശാല

1936-ൽ രൂപീകരിച്ചു. 1948 ൽ പ്രവർത്തനം ആരംഭിക്കുകയും 1956 ൽ പുനർനിർമ്മാണം നടത്തുകയും ചെയ്തു. കൊല്ലം ജില്ലയിലെ ഏറ്റവും പുരാതനവും പെരിനാട്-പനയം പഞ്ചായത്തുകളിലെ ഏറ്റവും വലുതുമായ ഗ്രന്ഥശാലയാണിത്‌

ആകാശ വാണി അപ്പു സ്പോർട്സ് ക്ലബ്‌, സമദർശി സാംസ്കാരിക വേദി, ശ്രീനാരായണ ഗുരുകുലം ( കെ കെ കരുണാകരൻ1972 ൽ സ്ഥാപിച്ചു ) തുടങ്ങിയ സാംസ്കാരിക പ്രസ്ഥാനങ്ങളും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ശ്രീനാരായണ സ്മാരക യു പി സ്കൂളും അമ്പതാം നമ്പർ കയർ സഹകരണ സംഘം, കാർഷിക സഹകരണ സംഘം എന്നിവയും കണ്ടച്ചിറയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക

താന്നിക്കമുക്കാണു കണ്ടചിറയിലെ പ്രധാന മാർക്കറ്റ്. കൊല്ലം ജില്ലയിലെ പ്രധാന കയർവ്യവസായ മേഖലയാണ് കണ്ടച്ചിറ.

ആരാധനാലയങ്ങൾ

തിരുത്തുക
ക്രൈസ്തവദേവാലയം

1632-ൽ കണ്ടചിറയിലെ പള്ളിക്കടവ് കായൽക്കരയിൽ മാർതോമാശ്ലീഹായുടെ ഒരു റോമൻ കത്തോലിക്കാ ദേവാലയം സ്ഥാപിക്കപ്പെട്ടു. 1661 -ൽ പോർച്ചുഗീസ്സുകാരും പ്രദേശവാസ്സികളുമായുണ്ടായ ലഹളയിൽ തകർക്കപ്പെട്ടു. 1669- ൽ കണ്ടച്ചിറ കായലിന്റെ തെക്കേക്കരയിൽ പുനർനിർമ്മിക്കുന്നതിനു ശബരിയാർ ഔസ്സേപ്പ് നേതൃത്വം നൽകി. സഭാവിഭജനതിൽ ലത്തീൻ പള്ളിയായിതീർന്നു. 1975- ൽ വിശുദ്ധ ഗീവർഗീസ്സിന്റെ പള്ളി പി തോമസ്‌ സ്ഥാപിച്ചു.

ഹൈന്ദവക്ഷേത്രം

കണ്ടച്ചിറ കായൽക്കരയിലെ മാട്ടേൽ ശ്രീ വേണു ഗോപാല നിലയം ക്ഷേത്രം പത്മനാഭൻ നിർമിച്ചു. ഇവിടുത്തെ ഉത്സവം കായൽപ്പൂരമെന്നു അറിയപ്പെടുന്നു.

ഇസ്ലാമികാരാധനാലയം

കണ്ടചിറയിലെ ജുമാ മസ്ജിദ് താന്നിക്കമുക്ക് മാർക്കറ്റിനു സമീപം സ്ഥിതി ചെയ്യുന്നു.

എത്തിച്ചേരാൻ

തിരുത്തുക

കൊല്ലം നഗരത്തിൽ നിന്നും ഏഴു കിലോ മീറ്റർ കുണ്ടറക്ക് പോകുന്ന വഴിയെ യാത്ര ചെയ്താൽ എത്തിച്ചേരാം. കണ്ടച്ചിറ കായലിനു കുറുകെയുള്ള പാലം കണ്ടച്ചിറയെയും കിളികൊല്ലൂർ, ചാത്തിനാംകുളം പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. "കണ്ടച്ചിറ ചീപ്പ്" എന്നാണു ഈ പാലം അറിയപ്പെടുന്നത്. 1943 -ൽ കണ്ടച്ചിറ സ്റ്റീഫൻ എന്ന സ്വാതന്ത്ര്യസമര നേതാവാണ്‌ കണ്ടച്ചിറചീപ്പ് നിർമിച്ചത്. കൊല്ലത്തേക്കുള്ള റെയിൽവേ പാത കണ്ടച്ചിറയിലൂടെ കടന്നുപോകുന്നു. സമീപത്തുള്ള റെയിൽവേസ്റ്റേഷൻ പെരിനാടാണ്.

ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ

തിരുത്തുക
  • ഡോ. ജെ. അലക്സാണ്ടർ ഐ എ എസ്.,
  • പ്രൊഫ.ഡോ.കണ്ടച്ചിറ ബാബു (S N C ,Kollam ),
  • കണ്ടച്ചിറ സ്റ്റീഫൻ ( സ്വാതന്ത്ര്യ സമര സേനാനി ),
  • കണ്ടച്ചിറ വിശ്വനാഥൻ ( കാഥികൻ ),
  • കടവൂർ ബാലൻ ( കാഥികൻ ),
  • ജോൺസൺ നസ്സറത്ത് (തെക്കതിൽ എൻ ജോൺ ),
  • പഴവിള രമേശൻ ( കവി ),
  • ഷാജി എൻ. കരുൺ ( ചലച്ചിത്ര സംവിധായകൻ ),
  • പ്രൊഫ. കെ.ജി. നടരാജൻ K P S C മെമ്പർ,

തുടങ്ങി വിവിധമേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികളുള്ള നാടാണ് കണ്ടച്ചിറ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കണ്ടച്ചിറ&oldid=3241375" എന്ന താളിൽനിന്ന് ശേഖരിച്ചത്