തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ പഞ്ചായത്തിൽ പുത്തൻചിറയുടെ തെക്കെ ഭാഗത്ത് കൊമ്പത്തുകടവിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കൊമ്പത്തുകടവ് പള്ളി (Kombathukadavu Church) അഥവ സെന്റ് സേവ്യർസ് പള്ളി (St: Xaviur's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഫ്രാൻസീസ് സേവ്യാറിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ മുട്ടിക്ക എന്നും സേവിയൂർ എന്നും വിളിക്കാറുണ്ട്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ

തിരുത്തുക
പ്രധാന്യം ദിവസം
ദേവാലയം നിർമ്മാണം 1923
ദേവാലയ വെഞ്ചിരിപ്പ് 1925 മെയ് 7
ഇടവക സ്ഥാപനം 1925 ഡിസംബർ 10
വൈദിക മന്ദിരം 1940
പള്ളി പുതുക്കി പണിതത് 1963 ഡിസംബർ 23

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • സെന്റ് ജോർജ് സി.എച്ച്.എഫ് കോൺവെന്റ്
  • സെന്റ് സേവിയേഴ്സ് എൽ.പി വിദ്യാലയം

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊമ്പത്തുകടവ്_പള്ളി&oldid=4095544" എന്ന താളിൽനിന്ന് ശേഖരിച്ചത്