കൊഡേല ശിവ പ്രസാദ റാവു

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കൊഡേല ശിവ പ്രസാദ റാവു (ജീവിതകാലം: 2 മെയ് 1947 - 16 സെപ്റ്റംബർ 2019) തെലുഗു ദേശം പാർട്ടിയിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും സത്തേനപ്പള്ളിയിൽ നിയോജകമണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാംഗവുമാണ്.[1]

കൊഡേല ശിവ പ്രസാദ റാവു
പ്രമാണം:Kodela Siva Prasada Rao (1).jpg
ആന്ധ്ര പ്രദേശ് നിയമസഭയുടെ 19-ാം സ്പീക്കർ.
ഓഫീസിൽ
2014 - 2019
Leaderഎൻ. ചന്ദ്രബാബു നായിഡു
മുൻഗാമിനാദേന്ദല മനോഹർ
പിൻഗാമിതമ്മിനേനി സീതാറാം
പഞ്ചായത്ത് രാജ് മന്ത്രി
ആന്ധ്രാപ്രദേശ് സർക്കാർ
ഓഫീസിൽ
1997 - 1999
Leaderഎൻ. ചന്ദ്രബാബു നായിഡു
വ്യക്തിഗത വിവരങ്ങൾ
ജനനം(1947-05-02)2 മേയ് 1947
നരസരോപേട്ടിന് സമീപത്തെ കാണ്ട്ലഗുണ്ട ഗ്രാമം
മരണം16 സെപ്റ്റംബർ 2019(2019-09-16) (പ്രായം 72)
ഹൈദരാബാദ്, തെലങ്കാന, ഇന്ത്യ
രാഷ്ട്രീയ കക്ഷിതെലുങ്ക് ദേശം പാർട്ടി
പങ്കാളികൊഡേല ശശികല
കുട്ടികൾ2 ആൺമക്കളും ഒരു മകളും

2014 മുതൽ അദ്ദേഹം ആന്ധ്രാപ്രദേശ് നിയമസഭയുടെ സ്പീക്കറായി അഞ്ച് വർഷക്കാലം സേവനമനുഷ്ഠിച്ചു.[2] മൂന്ന് പതിറ്റാണ്ടുകാലത്തെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ എൻ.ടി. രാമറാവു, എൻ. ചന്ദ്രബാബു നായിഡു എന്നിവരുടെ സർക്കാരുകളിൽ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ആഭ്യന്തരം, ആരോഗ്യം, ജലസേചനം, പഞ്ചായത്ത് രാജ്, ഗ്രാമവികസനം, സിവിൽ സപ്ലൈസ് എന്നിങ്ങനെ വിവിധ വകുപ്പുകളിൽ മന്ത്രിയായി പല സമയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്..

ജീവിതരേഖ

തിരുത്തുക

1947 മെയ് 2 ന് ഇന്ത്യയിലെ അവിഭക്ത ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ കണ്ടലഗുണ്ട ഗ്രാമത്തിലാണ് കൊഡേല ശിവ പ്രസാദ റാവു ജനിച്ചത്. അദ്ദേഹത്തിനും ഭാര്യ ശശികലയ്ക്കും ഒരു മകളും രണ്ട് ആൺമക്കളുമായി മൂന്ന് കുട്ടികളാണുള്ളത്. ഗുണ്ടൂർ ജില്ലയിലെ സിരിപുരത്ത് പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ച അദ്ദേഹം, വിജയവാഡയിലെ ലയോള കോളേജിലാണ് പ്രീ-യൂണിവേഴ്സിറ്റി പഠനം നടത്തിയത്. ഗുണ്ടൂരിലെ ഗുണ്ടൂർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് എം.എസിൽ. (ജനറൽ സർജറി) ഉന്നത ബിരുദവും നേടി.[3]

വഹിച്ച സ്ഥാനങ്ങൾ

തിരുത്തുക

നിയമസഭാംഗം

  • 1983 : നരസറോപേട്ടിൽ നിന്ന് (അസംബ്ലി മണ്ഡലം) തിരഞ്ഞെടുക്കപ്പെട്ടു.
  • 1985 :നരസറോപേട്ടിൽ നിന്ന് (അസംബ്ലി മണ്ഡലം) തിരഞ്ഞെടുക്കപ്പെട്ടു.
  • 1989 : നരസറോപേട്ടിൽ നിന്ന് (അസംബ്ലി മണ്ഡലം) തിരഞ്ഞെടുക്കപ്പെട്ടു.
  • 1994 : നരസറോപേട്ടിൽ നിന്ന് (അസംബ്ലി മണ്ഡലം) തിരഞ്ഞെടുക്കപ്പെട്ടു.
  • 1999 : നരസറോപേട്ടിൽ നിന്ന് (അസംബ്ലി മണ്ഡലം) തിരഞ്ഞെടുക്കപ്പെട്ടു.
  • 2014 : സത്തേനപ്പള്ളിയിൽ നിന്ന് (അസംബ്ലി മണ്ഡലം) തിരഞ്ഞെടുക്കപ്പെട്ടു.

മന്ത്രി

  • 1987 - 1988: ആഭ്യന്തര മന്ത്രി
  • 1996 - 1997: പ്രധാന, ചെറുകിട ജലസേചന വകുപ്പ് മന്ത്രി
  • 1997 - 1999: പഞ്ചായത്ത് രാജ് മന്ത്രി
  1. "Andhra Pradesh Assembly Speaker Kodela Siva Prasad Rao praises family for donating organs of brain-dead truck driver". newindianexpress.com.
  2. "Kodela, second Speaker from Guntur". thehansindia.com. 20 June 2014.
  3. "Andhra Pradesh: Ex-Speaker Kodela Siva Prasad Rao commits suicide". 16 September 2019. Retrieved 16 September 2019.
"https://ml.wikipedia.org/w/index.php?title=കൊഡേല_ശിവ_പ്രസാദ_റാവു&oldid=3977368" എന്ന താളിൽനിന്ന് ശേഖരിച്ചത്